visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Chruch
ChruchPhoto Credit : Siju Kuriyedam Sreekumar

മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി'; ഒക്‌ടോബർ രണ്ട് പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഓർത്തഡോക്‌സ് സഭ

By - Siju Kuriyedam Sreekumar -- Thursday, September 29, 2022 , 04:59 PM
കോട്ടയം: ഒക്റ്റോബർ 2 പ്രവർത്തി ദിനമാക്കിയ തീരുമാനം പിൻവലിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ.(orthodox sabha sunday) ഞായറാഴ്ച പ്രവർത്തി ദിവസം ആക്കുവാനുള്ള മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

ക്രൈസ്തവ ദേവാലയങ്ങളിൽ ആരാധന ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഞായറാഴ്ചയാണ്. ക്രൈസ്തവർ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവർത്തി ദിവസമാക്കുവാനുള്ള പ്രവണത അടുത്ത കാലത്തായി വർധിച്ചു വരുന്നു. ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലംമുതൽ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതായി അറിവില്ല. കേരള സർക്കാരിന്റെ പുതിയ പരിഷ്‌കാരം പ്രതിഷേധാർഹമാണ്. ഒക്റ്റോബർ 2 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്ന പ്രവർത്തി ദിവസം മറ്റേതെങ്കിലും ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.(orthodox sabha sunday)


The Challenge to Religious Freedom; The Orthodox Church wants to withdraw the decision to make October 2 a working day

 



LEAVE A REPLY

Security code:

COMMENTS

Be the first to comment