visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Bindu Kumar , Muthu Kumar
Bindu Kumar , Muthu KumarPhoto Credit : Siju Kuriyedath Sreekumar

ആലപ്പുഴയിൽ താമസിച്ചിരുന്ന ബിജെപി പ്രവര്‍ത്തകനായ ബിന്ദുമോനെ ദൃശ്യം മോഡലിൽ കോല ചെയ്തു കുഴിച്ചു മൂടിയതിന്റെ ചുരുളഴിയുമ്പോൾ കൂടുതൽ അറസ്റ്റിന് സാധ്യത

By - Siju Kuriyedam Sreekumar -- Monday, October 03, 2022 , 09:54 PM
ചങ്ങനാശേരി: ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ പ്രതി മുത്തുകുമാർ അറസ്റ്റിൽ ആകുന്നതോടെ പുറത്താകുന്നത് കൂടുതൽ വിവരങ്ങൾ. ആലപ്പുഴ കോമളപുരം കിഴക്കേത്തയിൽ ബിന്ദുമോൻ(45) കൊല്ലപ്പെട്ട കേസിലാണു സുഹൃത്ത് മുത്തുകുമാറിനെ (49) പോലീസ് അറസ്റ്റ് ചെയ്തത്. 3 പേർ ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. കോട്ടയം സ്വദേശികളും മുത്തുകുമാറിന്റെ സുഹൃത്തുക്കളുമായ മറ്റു 2 പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നാണു പൊലീസ് നൽകുന്ന സൂചന.

കുടുംബപ്രശ്നമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ സംശയം. ബിന്ദുമോനെ 3 പ്രതികളും ചേർന്നു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ചങ്ങനാശേരി പൂവത്ത് എസി കോളനിയിൽ മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസമാണു ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോന്റെയും മുത്തുകുമാറിന്റെയും പൊതുസുഹൃത്ത് നൽകിയ വിവരങ്ങളും മുത്തുകുമാറിന്റെ മൊബൈൽ വിവരങ്ങളും പിന്തുടർന്നാണു പൊലീസ് പ്രതിയെ പിടികൂടിയത്.

ആലപ്പുഴ കലവൂരിലെ ഐടിസി കോളനിയിൽ ഒളിവിൽ താമസിക്കുമ്പോൾ പിടിയിലായ മുത്തുകുമാറിനെ ഇന്നലെ രാവിലെ ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ എത്തിച്ചു. മുത്തുകുമാറിനെ പിന്നീടു സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. കൊലപ്പെടുത്തിയ ശേഷം ബിന്ദുമോനെ കുഴിച്ചു മൂടുന്നതിനായി കമ്പിപ്പാരയും മൺവെട്ടിയും വാങ്ങിയ വീടുകൾ തെളിവെടുപ്പിനിടെ മുത്തുകുമാർ ചൂണ്ടിക്കാട്ടി. ഇയാൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ ഹാളിൽ വച്ച് സുഹൃത്തുക്കൾക്കൊപ്പം ബിന്ദുമോനെ കൊലപ്പെടുത്തിയ രീതിയും വിവരിച്ചു.

തുടർന്ന് സിമന്റ് വ്യാപാര സ്ഥാപനത്തിൽ എത്തിച്ചും തെളിവെടുപ്പു നടത്തി. ഇവിടെ നിന്നാണു മുത്തുകുമാർ സിമന്റ് വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനിൽ കുമാർ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം കോമളപുരത്തെ വീട്ടിലെത്തിച്ച ബിന്ദുമോന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

‘പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്…’

 ‘വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്…’ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ കേട്ട് പൊലീസുകാർ പോലും ഞെട്ടി. ‘ഒന്നു കൂടാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയതാണ്. മദ്യം നൽകി മയക്കിയാണു കൃത്യം നിർവഹിച്ചത്’ – പൊലീസിനോടു പ്രതി കുറ്റസമ്മതം നടത്തി. എന്തിനാണു കൊന്നതെന്ന ചോദ്യത്തിനു മാത്രം മുത്തുകുമാർ മറുപടി കൊടുത്തില്ല. ചില തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ മുത്തുമാർ പിന്നെ അബദ്ധം പറ്റിയെന്നു പറഞ്ഞു തടി തപ്പാൻ ശ്രമം നടത്തി.

ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി ചോദ്യം ചെയ്യൽ. കൃത്യമായ തെളിവുകൾ നിരത്തി പൊലീസ് ചോദിച്ചതോടെ മുത്തുകുമാർ പതറി. ഒടുവിലാണു കൃത്യം നടത്തിയത് താനുൾപ്പെടെ 3 പേരാണെന്നു സമ്മതിച്ചത്.ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനൽ കുമാറിന്റെ നേതൃത്വത്തിൽ 3 സിഐമാർ ഉൾപ്പെടെ 20 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

കൊലപാതകം 26ന്, സിമന്റിട്ടത് 28ന്

കഴിഞ്ഞമാസം 26-നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകനായ ബിന്ദുമോന്‍ എന്ന യുവാവിനെ കാണാതാകുന്നത്. ബന്ധുക്കള്‍ 28-ാം തീയതി പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് ബിന്ദുമോന്റേതെന്ന് സംശയിക്കുന്ന ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തില്‍ക്കടവ് ഭാഗത്ത് തോട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മുത്തുകുമാറിന്റെ ചങ്ങനാശേരി പൂവത്ത് വീടില്‍ എത്തിയത്. മൃതദേഹം വീട്ടില്‍ കുഴിച്ചിട്ടിരിക്കാം എന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോനെ കുഴിച്ചിട്ട ശേഷം പ്രതലം കോണ്‍ക്രീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി. ഈ സമയം മുത്തുകുമാറിന്റെ മക്കൾ വീട്ടിൽ ഇല്ലായിരുന്നു. പിടിയിലായ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്നു ബിന്ദുമോനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ചായ്പിൽ എത്തിച്ച് കുഴിച്ചുമൂടി. തുടർന്ന് മുത്തുകുമാറിന്റെ സുഹൃത്തുക്കൾ മടങ്ങി. ബിന്ദുമോന്റെ ബൈക്ക് ഇവരിൽ ഒരാൾ ഇവിടെ നിന്നു കൊണ്ടുപോയി. 28നു പകൽ ഇവർ വീണ്ടും എത്തുകയും മണ്ണിട്ടു മൂടിയ ഭാഗം സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു. 29നു സുഹൃത്തുക്കൾക്കൊപ്പം മുത്തുകുമാർ തമിഴ്നാട്ടിലേക്കു കടന്നു. തിരികെയെത്തിയപ്പോഴാണു പിടിയിലായതെന്നാണു പൊലീസ് നൽകുന്ന വിവരം.

കേസില്‍ നിര്‍ണായക തെളിവായത് 29-ന് ലഭിച്ച ഫോണ്‍ രേഖകളാണ്. ബിന്ദുമോനെ കാണാതായ 26-ന് ഉച്ചക്ക് മുത്തുകുമാറിനെ വിളിച്ചതായാണ് ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം മുത്തുകുമാറിനോട് ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുത്തുകുമാര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ബിന്ദുമോന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂയെന്ന് പൊലീസ് പറഞ്ഞിരുന്നു. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിന്ദുമോന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

പിടിയിലായത് ഒളിവിൽനിന്ന് കടക്കാൻ ശ്രമിക്കുന്നതിനിടെ

ബിന്ദുമോൻ കൊലക്കേസിലെ പ്രതി മുത്തുകുമാർ പിടിയിലായത് കലവൂർ ഐടിസി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. മുത്തുകുമാർ ഒളിവിൽ കഴിയുന്ന സ്ഥലം മനസ്സിലാക്കിയ പൊലീസ് ശനി രാത്രി തന്നെ ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂവത്ത് താമസം തുടങ്ങുന്നതിന് 15 വർഷം മുൻപ് മുത്തുകുമാർ കലവൂർ, കോമളപുരം എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ആ സമയത്താണ് ബിന്ദുമോനുമായി അടുപ്പത്തിലായത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുള്ളതായി കരുതുന്നില്ലെന്നു പൊലീസ് പറഞ്ഞു. മുത്തുകുമാറിന്റെ കിടങ്ങറയിലെ വീട്ടിൽ വച്ചുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

ഇന്നലെ രാവിലെ നോർത്ത് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ കോട്ടയം എഎസ്പി സാജൻ പോൾ, ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ.സാബു, ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജ്, ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം മുത്തുകുമാർ പ്രതിയാണെന്നു രേഖപ്പെടുത്തി. ആലപ്പുഴ നോർത്ത് സിഐ എം.കെ.രാജേഷ്, സിപിഒമാരായ യു.ഉല്ലാസ്, എം.ഹരികൃഷ്ണൻ, എസ്.അനസ്, ഷഫീക്ക്, ശ്യാം, സുരേഷ്ബാബു എന്നിവർ അടങ്ങിയ സ്പെഷൻ സ്ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.

 കൂടുതൽ അറസ്റ്റിന് സാധ്യത

 യുവാവിനെ കൊന്ന് വീടിന്‍റെ തറയിൽ മറവു ചെയ്ത കേസിൽ മുഖ്യപ്രതിയായ മുത്തു കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പോലീസ് ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയത്. കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.കൃത്യത്തിന് ശേഷം ഒളിവിൽ പോയ രണ്ടുപേരെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാ‍റിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തിൽ കൊന്ന് കുഴിച്ചിട്ടത്.മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാർ പോലീസിൽ നൽകിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മർദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞിരുന്നു

Drishyam Model Murder In Alappuzha Accused Arrested


 



LEAVE A REPLY

Security code:

COMMENTS

Be the first to comment