visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
policeman stole the mango , policeman stole the mango  video of an LKG student
policeman stole the mango , policeman stole the mango video of an LKG studentPhoto Credit : Siju Kuriyedath Sreekumar

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിടിക്കാന്‍ 15 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല; ഈ വിഷയം സ്റ്റേജിൽ അവതരിപ്പിച്ച എല്‍കെജി വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലാകുന്നു

By - Siju Kuriyedath Sreekumar -- Saturday, October 15, 2022 , 08:08 PM
കോട്ടയം: സുപ്രധാന കേസുകൾ തെളിയിച്ച് ഒരു വശത്ത് പ്രശംസകൾ പിടിച്ച് പറ്റുന്ന കേരള പോലീസിന് നാണക്കേടാവുന്ന കാര്യങ്ങളും മറു വശത്ത് അരങ്ങേറുന്നുണ്ട്. മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ എന്ന വാർത്ത നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇപ്പോഴിതാ ആ സംഭവം സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫാന്‍സി ഡ്രസ് പ്രകടനം നിരവധി പ്രശംസകളാണ് നേടുന്നത്.

എൽകെജി വിദ്യാർത്ഥിയാണ് മാങ്ങാ മോഷ്ടിക്കുന്ന പോലീസുകാരനെ സ്റ്റേജിൽ കൊണ്ടുവന്നത്. ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിൽ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.

അതേ സമയം മാങ്ങ മോഷണക്കേസില്‍ പെട്ട പൊലീസുകാരനെ പിടിക്കാന്‍ 15 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരന്‍ എവിടെയെന്നതിനെ പറ്റി ഒരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പളളി പൊലീസിന്‍റെ വിശദീകരണം. പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി.വി.ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു.


ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസുകാരനായ ഷിഹാബിന് പൊലീസിന്‍റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്.

ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.





Even after 15 days, the police have not been able to catch the policeman who stole the mango; A video of an LKG student presenting this topic on stage is going viral



LEAVE A REPLY

Security code:

COMMENTS

Be the first to comment