visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Arif Mohammad Khan
Arif Mohammad KhanPhoto Credit : Siju Kuriyedath Sreekumar

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ ആക്ഷേപിച്ചാൽ പുറത്താക്കും; മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By - Siju Kuriyedath Sreekumar -- Monday, October 17, 2022 , 11:36 AM
തിരുവനന്തപുരം: സർക്കാർ ​ഗവർണർ പോര് മുറുകുന്നതിനിടയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞത്.  മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ മടിക്കില്ലെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു. 

കേരള, കണ്ണൂര്‍ വാഴ്‌സിറ്റി നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ബലാബലം തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ ഭീഷണി. വാഴ്‌സിറ്റി നിയമനങ്ങളിലും ലോകായുക്ത ഭേദഗതി ബില്ലിലും ഗവര്‍ണറുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് നേരത്തെ മന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. നിയമസഭ പാസാക്കിയ സര്‍വകലാശാലാ ഭേദഗതി ബില്ലും ലോകായുക്ത ഭേദഗതി ബില്ലും ഗവര്‍ണറുടെ പരിഗണനയിലാണ്.മന്ത്രിമാർ വന്ന് വിശദീകരിച്ചശേഷം തീരുമാനമെടുക്കാമെന്നാണ് ഗവർണറുടെ നിലപാട്. ഈ  വിഷയങ്ങളെച്ചൊല്ലി സര്‍ക്കാരുമായി പോര് കനക്കുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതകളുണ്ട്. തന്റെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍    അയോഗ്യരാക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സെനറ്റംഗങ്ങളെ ഗവര്‍ണര്‍ അയോഗ്യരാക്കുന്നത് സംസ്ഥാനചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണ്. 

ഇതേ തുടര്‍ന്ന് പ്രൊഫസര്‍ തസ്തികയിലെത്തി പത്തുവര്‍ഷം കഴിഞ്ഞ അധ്യാപകരുടെ പട്ടിക ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി സര്‍വകലാശാലകളോടാണ് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമയബന്ധിതമായി നിയമനം സാധ്യമാകില്ലെന്ന് കണ്ടാണ് പ്രൊഫസര്‍ക്ക് താത്കാലിക ചുമതല നല്‍കാനൊരുങ്ങുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിക്കാറുണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വന്തംനിലയിലായിരിക്കും താത്കാലിക വി.സി.യെ നിയമിക്കുകയെന്നാണ് വിവരം.
 

Governor Arif Mohammad Khan Warns Ministers through tweet 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment