visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Attappadi Madhu  , Attappadi Madhu murder case accused
Attappadi Madhu , Attappadi Madhu murder case accusedPhoto Credit : Siju Kuriyedam Sreekumar

കൂറുമാറിയത് പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ’; മൊഴി മാറ്റിയ സാക്ഷി കോടതിയില്‍, മധു വധക്കേസില്‍ അസാധാരണ നടപടി

By - Siju Kuriyedath Sreekumar -- Thursday, October 20, 2022 , 02:59 PM
പാലക്കാട്: മധു വധക്കേസില്‍ വീണ്ടും അസാധാരണ നടപടി. മൊഴി മാറ്റിയത് പ്രതികളെ പേടിച്ചാണെന്ന് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും അനുകൂലമായി രംഗത്തെത്തിയത്.

പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി പറഞ്ഞു. മണ്ണാര്‍ക്കാട് എസ് എടി കോടതിയില്‍ വെച്ചാണ് കക്കി വീണ്ടും മൊഴി മാറ്റിയത്. പൊലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി.

മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയില്‍ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പൊലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ദൃക്‌സാക്ഷികളായ സാക്ഷികളെ വിസ്തരിച്ചശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാവൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Palakkad Attappadi madhu case 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment