visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Cars and a two-wheeler belonging to the ashram of  Sandeepanada Giri set ablaze by assailants at Kundamankadavu in Thiruvananthapuram
Cars and a two-wheeler belonging to the ashram of Sandeepanada Giri set ablaze by assailants at Kundamankadavu in ThiruvananthapuramPhoto Credit : Twitter

സ്വയം പ്രഖ്യാപിത സ്വാമി സന്ദീപാനന്ദഗിരി ചെയ്തു കൊടുക്കുന്ന ഉപകാരത്തിനു പകരമായി സർക്കാർ ചെയ്തു കൊടുക്കുന്ന ഓരോന്നും പിടിക്കപ്പെടുമ്പോൾ

By - Siju Kuriyedath Sreekumar -- Monday, October 24, 2022 , 01:32 PM
തിരുവനന്തപുരം:സന്ദീപാനന്ദഗിരി കമ്മ്യൂണിസ്റ്റ്  പാർട്ടിക്കായി ചെയ്തു  കൊണ്ടിരിക്കുന്ന ഉപകാരങ്ങൾക്കും സർക്കാർ പ്രതിസന്ധിയിൽ ആകുന്ന ഘട്ടങ്ങളിൽ ജനശ്രദ്ധ തിരിച്ചുവിടാൻ സന്ദീപാനന്ദഗിരിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ശ്രമങ്ങൾക്കും  പകരമായി സർക്കാർ തന്നെ ആണ്   സന്ദീപാനന്ദഗിരിയുടെ ആശ്രമം ഓഷധി ഏറ്റെടുക്കണം എന്ന് ഓഷധിയുടെ മേൽ സമ്മർദ്ദം  ചെലുത്തിയത് എന്ന് ഓഷധിയിലെ ഭരണസമിതിയിൽ ഉള്ള  ഒരുകൂട്ടം ആളുകൾ പറഞ്ഞിരുന്നു . .വിഷയം ചർച്ചയായതിനെ തുടർന്ന് തൽക്കാലത്തേക്ക്  ഏറ്റെ‌ടുക്കാനുള്ള നീക്കം ഉപേഷിക്കുകയാണ് എന്ന്   ഔഷധി അറിയിച്ചിരുന്നു . ഭരണസമിതിയില്‍ അം​ഗങ്ങൾ എതിർപ്പുയർത്തിയതിനെ തുടർന്നാണിത് ഇത് . ഇതേക്കുറിച്ച് വിശദമായി പഠിച്ചശേഷം നടപടികളുമായി മുന്നോട്ടുപോയാല്‍ മതിയെന്ന് പുതുതായി രൂപവത്കരിച്ച ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനിച്ചു. ഭരണസമിതിയിൽ പലരും ഔഷധിയുടെ തീരുമാനത്തിനെതിരെ പരസ്യമായി രം​ഗത്തു വന്നിരുന്നു.

  ഇതിനുമുന്പും പലവട്ടം സന്ദീപാനന്ദഗിരിയുടെ വസ്തുവകകൾ സർക്കാർ അധിക വിലക്ക് ഏറ്റെടുക്കാൻ നീക്കങ്ങൾ നടന്നതായി ആരോപണം ഉണ്ട് . ശബരിമല വിഷയത്തിലും , നരബലി വിഷജയത്തിലും അങ്ങിനെ പല കാര്യത്തിലും  ഹിന്ദുമത പ്രതിനിധി എന്ന നിലയിൽ ചാനലുകളിൽ വന്നിരുന്നു ഹിന്ദു സമൂഹത്തെ ഒന്നടങ്കം നാണം കെടുത്തുന്ന രീതിയിൽ  അഭിപ്രായങ്ങൾ പറയുകയും വിശ്വാസങ്ങളെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്ത്  സര്ക്കാരിനെ വെള്ളപൂശുകയും ആണ് സന്ദീപാനന്ദഗിരി എക്കാലത്തും ചെയ്തിരുന്നത് . രഹ്ന ഫാത്തിമ എന്ന അവിശ്വാസിയെ ഭക്തരുടെ വിശ്വാസങ്ങൾ വൃണപ്പെടുത്തി  പിണറായിയുടെ നേതൃത്വത്തിൽ ശബരിമലയിൽ കയറ്റിയപ്പോൾ അന്നും സർക്കാരിന്റെ രക്ഷകനായി അവതരിച്ചതും സന്ദീപാനന്ദഗിരി ആയിരുന്നു . കൂടാതെ ഈ അടുത്ത് നരബലി വിഷയത്തിൽ ആഭിചാരങ്ങൾ നടത്തിയ വ്യക്തിക്കോ അത് നടത്താൻ കൂട് നിന്ന സഖാവായ ഭ​ഗവൽ സിങ്ങിനെ യോ ഒന്നും പറയാതെ ഹിന്ദുമതദി ഒന്നടങ്കം ആക്ഷേപിക്കുകയും അമ്പലത്തിൽ പോകുന്നതും പൂജ ചെയ്യുന്നതും വെറുതെ ആണ് എന്നും അവിടെ പോയാൽ ഒന്നും തന്നെ നടക്കില്ല എന്നും ഒരു  ചാനലിലെ  ചർച്ചക്കിടയിൽ സന്ദീപാനന്ദഗിരി പറയുകയുണ്ടായി . 

ഇതിനിടയിൽ സന്ദീപാനന്ദഗിരിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ജില്ല ഉപഭോക്തൃ സമിതി വിധി വന്നിരുന്നു .  തലസ്ഥാനവാസി ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. കൈലാസ മാനസ സരോവര്‍ യാത്രയില്‍ പണം വാങ്ങിയ ശേഷം വാഗ്ദ്ധാനം ചെയ്ത സേവനങ്ങള്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് സന്ദീപാനന്ദ ഗിരിക്കെതിരെ കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി മോഹനകുമാരന്‍ നായര്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്. 2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീര്‍ത്ഥയാത്രക്കെതിരേ ആയിരുന്നു പരാതി.  

മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീര്‍ത്ഥാടന യാത്രയില്‍ സന്ദീപാനന്ദഗിരി വാഗ്ദ്ധാനം ചെയ്തത്. എന്നാല്‍ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണുണ്ടായിരുന്നത്. ഇതാണ് പരാതിക്ക് കാരണമായ സംഭവം . ആദ്യ തവണ മൂന്ന് പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരന്‍ നായര്‍ കൈലാസയാത്രയ്ക്ക് പുറപ്പെട്ടത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി . രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി. കോടതിച്ചെലവിലേക്കായി 2500 രൂപയും സ്വാമി സന്ദീപാനന്ദ ഗിരി നല്‍കണം. പരാതിക്കാരനുണ്ടായ മാനസിക വിഷമം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത് എന്ന് ഉപഭോക്തൃ സമിതി  കമ്മിഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍ അംഗങ്ങളായ പ്രീത ജി.നായര്‍, വിജു വി.ആര്‍. എന്നിവർ പറഞ്ഞു .

  ആശ്രമവും മറ്റും വിറ്റു കിട്ടുന്ന വൻ തുകകൊണ്ട് അമേരിക്കയിൽ താമസമാക്കാൻ  ആണ്  എന്ന ആരോപണവും സന്ദീപാനന്ദഗിരിക്കു എതിരെ ഉയർന്നു വന്നിട്ടുണ്ട് . യാത്രകൾ പഴയ പോലെ സാമ്പത്തിക ലാഭം ഉണ്ടാക്കാത്തതും ,പ്രഭാഷനങ്ങൾക്കും സപ്താഹങ്ങൾക്കും  മറ്റും  ആരും സന്ദീപാനന്ദഗിരിയെ  വിളിക്കാതായതും  ആളുകൾക്ക് സന്ദീപാനന്ദഗിരിയോടുള്ള വിശ്വാസ്യത  നഷ്ടപ്പെട്ടതും ആണ് ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് അറിയാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി സന്ദീപാനന്ദഗിരി  ഒരു അമേരിക്ക യാത്ര പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു . ലോക മത സമ്മേളനത്തിന് പോകുകയാണ് എന്ന് പറയുന്നുണ്ട് എങ്കിലും അതിൽ  സന്ദീപാനന്ദഗിരി ക്ഷണിക്കപ്പെട്ട അതിഥി അല്ല എന്നാണ് പറയപ്പെടുന്നത്  . 

വാളെടുത്തവർ എല്ലാം വെളിച്ചപ്പാട് അല്ല എന്നപോലെ കാഷായ വസ്ത്രം ധരിച്ചവർ എല്ലാം സ്വാമി ആകില്ല എന്നാണ് ഇദ്ദേഹത്തിന്റെ കാര്യത്തിൽ പറയാനുള്ളത് എന്ന് ഒരു ചാനൽ ചർച്ചയിൽ ഒരു വ്യക്തി പറഞ്ഞത് ഓർക്കുന്നു .  റഹീറ്ററിക് ( rhetoric ) / വാചാടോപം എന്ന കലയിലൂടെ ആളുകളെ കയ്യിലെടുത്തു അവർ പോലും അറിയാതെ അവരെ വഞ്ചിക്കുകയാണ് സന്ദീപാനന്ദഗിരി എന്ന് ചാനൽ ചർച്ചയിൽ ഒരു വ്യക്തി  പണ്ടൊരിക്കൽ പറഞ്ഞതും  ഓർക്കുന്നു . കുറച്ചു നേരം  സംസാരിച്ചാൽ ഏതൊരാളെയും തന്റെ വരുതിയിൽ ആക്കാൻ സന്ദീപാനന്ദഗിരിക്കു കഴിയും എന്നാണ് അദ്ദേഹവുമായി അടുത്ത് ഇടപഴകിയവർ പറയുന്നത് . മുൻപൊരിക്കൽ ഇദ്ദേഹം യാത്ര സംഘടിച്ചപ്പോൾ രണ്ടു കുട്ടികൾ മുങ്ങി മരിച്ച സംഭവം വലിയ ചർച്ചയായതാണ് പിന്നെ അദ്ദേഹത്തിന്റെ വക്കിലും  പാർട്ടിയും  ഇടപെട്ടു അത് ഒതുക്കി തീർത്തു എന്നാണ് അറിയാൻ കഴിഞ്ഞത് . 

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമവും കെട്ടിടങ്ങളും ഔഷധിക്ക് വെല്‍നെസ് സെന്റര്‍ തുടങ്ങാനായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തെഴുതിയവിവരം രണ്ടു ദിവസം മുൻപ്  മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 73 സെന്റ് സ്ഥലവും 18,000 ചതുരുശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും വെല്‍നെസ് കേന്ദ്രത്തിന് അനുയോജ്യമായതിനാല്‍ ഔഷധിക്കായി ഏറ്റെടുക്കണമെന്നാണ് മാനേജിങ് ഡയറക്ടര്‍ ഡോ. ഹൃദിക് സര്‍ക്കാരിന് കത്തെഴുതിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെ എം.ഡി. സര്‍ക്കാരിന് നേരിട്ട് കത്തെഴുതിയ നടപടി ചട്ടപ്രകാരമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കെട്ടിടത്തിനും സ്ഥലത്തിനുമായി വൻ തുകയാണ് കണക്കാക്കിയത് എന്നും അറിയാൻ കഴിഞ്ഞു  . ഇത് സന്ദീപാനന്ദഗിരിയും സർക്കാരും തമ്മിലുള്ള ഒത്തുകളി ആണ് മറനീക്കി പുറത്തു വന്നിരിക്കുന്നത് .  

രാഷ്ട്രീയനിയമനത്തിലൂടെ വന്ന നാലു ബോര്‍ഡംഗങ്ങള്‍ ഉള്‍പ്പടെ ആദ്യ സമ്പൂര്‍ണ ഭരണസമിതി യോഗമാണ് വെള്ളിയാഴ്ച നടന്നത്. മുഴുവന്‍സമയ മാനേജിങ് ഡയറക്ടറുടെ നിയമനം നീളുകയാണ്. മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സി.ഇ.ഒ. ആയ ഡോ. ഹൃദിക്കിന് ഔഷധി മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല നല്‍കിയിരിക്കുകയാണിപ്പോള്‍.

കെ. പത്മനാഭന്‍, കെ.എഫ്. ഡേവിഡ് (ഇരുവരും സി.പി.എം.) ടി.വി. ബാലന്‍ (സി.പി.ഐ.), കുര്യാക്കോസ് പ്ലാപ്പറമ്പില്‍ (കേരള കോണ്‍ഗ്രസ് എം.) എന്നിവരാണ് പുതുതായി എത്തിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍. 

സംഭവം പുറത്തായതോടെ വൻ പ്രതിഷേധം ആണ് സോഷ്യൽ മീഡിയയിലും നടക്കുന്നത് . സർക്കാരിനെ അവശ്യ ഘട്ടങ്ങളിൽ സഹായിക്കുന്ന സന്ദീപാനന്ദഗിരിക്ക് ചിലപ്പോൾ ഇതല്ല ഇതിനപ്പുറവും കൊടുക്കും എന്നും സോഷ്യൽ മീഡിയയി ആളുകൾ ആരോപണം ഉന്നയിക്കുന്നുണ്ട് . സന്ദീപാനന്ദഗിരിയുടെ  ആശ്രമത്തിൽ തീ പിടിച്ചതും , ചർച്ചകളിൽ പ്രകോപനപരമായ രീതിയിൽ സംവാദം നടത്തുന്നതും എല്ലാം ഇതിന്റെ ഭാഗം ആണ് എന്നും ആരോപണം ഉണ്ട് . സർക്കാർ പ്രതിസന്ധിയിൽ ആകുന്ന സമയത്തെല്ലാം കൃത്യമായി സന്ദീപാനന്ദഗിരി തന്റെ അവതാരം നടത്തുന്നു എന്നും ആക്ഷേപം ഉണ്ട്  . 

അദ്ദേഹം ഒരു നല്ല വ്യക്തി ആണ് , നല്ല വിവരവും ഉണ്ട് പക്ഷെ  ഏതോ സാഹചര്യത്തിന്റെയും സമ്മർദ്ദത്തിന്റെയും കാരണത്താൽ ഇപ്പോൾ തൊടുന്നതെല്ലാം അപകടങ്ങളും , പറയുന്നതെല്ലാം നേർ വിപരീതവും ആണ് . ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ  പ്രഭാഷണങ്ങളും ഇന്റർവ്യൂ കളും കേൾക്കാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു . ഇപ്പോൾ അദ്ദേഹം എടുത്ത ചില രാഷ്ട്രീയ ചായ്‌വ് കാരണം ആളുകൾ അദ്ദേഹത്തെ എതിർക്കാൻ തുടങ്ങി .  സ്വയം പ്രഖ്യാപിതമോ , സന്യാസം കിട്ടിയതോ , സ്വീകരിച്ചതോ എന്തും ആയിക്കോട്ടെ, സന്യാസ ജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് രാഷ്ട്രീയ ചായ്‌വ് ഉണ്ടാവാൻ പാടില്ല അത് ഏത് പാർട്ടിയുടെ ആയാലും . അവിടെ ആണ് സന്ദീപാനന്ദഗിരിക്കു തെറ്റിയത് അല്ലെങ്കിൽ  പിഴച്ചത് . അല്ലാത്ത പക്ഷം അദ്ദേഹം ഒരു പ്രഭാഷകൻ മാത്രമായി അല്ലെങ്കിൽ ഉപദേശകൻ മാത്രമായി ജീവിക്കേണ്ടതായിരുന്നു . സന്യാസം എന്നാൽ എല്ലാ തരത്തിലും എല്ലാ വിധ കാര്യങ്ങളും ഉപേക്ഷിച്ചു ഭക്തി മാർഗത്തിൽ പ്രാപിച്ചവൻ ആണ് . 





Cars and a two-wheeler belonging to the ashram of  Sandeepanada Giri set ablaze by assailants at Kundamankadavu in Thiruvananthapuram
Cars and a two-wheeler belonging to the ashram of Sandeepanada Giri set ablaze by assailants at Kundamankadavu in ThiruvananthapuramPhoto Credit : Twitter

Sandeepananda giri
Sandeepananda giriPhoto Credit : Siju Kuriyedath Sreekumar

Cars and a two-wheeler belonging to the ashram of  Sandeepanada Giri set ablaze by assailants at Kundamankadavu in Thiruvananthapuram
Cars and a two-wheeler belonging to the ashram of Sandeepanada Giri set ablaze by assailants at Kundamankadavu in ThiruvananthapuramPhoto Credit : Twitter




News about Sandeepananda giri and his Ashram 



LEAVE A REPLY

Security code:

COMMENTS

Be the first to comment