visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KADAVALLUR ANYONYAM Kadannirikkal 2022 Naras etti Ravi Namboothiri and  Kothangalam Vasudevan Namboothiri
KADAVALLUR ANYONYAM Kadannirikkal 2022 Naras etti Ravi Namboothiri and Kothangalam Vasudevan NamboothiriPhoto Credit : Siju Kuriyedath Sreekumar

മുപ്പത്തിരണ്ട് വർഷത്തിന് ശേഷം കടവല്ലൂർ അന്യോന്യത്തിൽ കടന്നിരിക്കൽ; തിരുനാവായ യോഗത്തിലെ കോതമംഗലം വാസുദേവൻ നമ്പൂതിരിയും ഡോ.നാറാസ് ഇട്ടിരവി നമ്പൂതിരിയുയും ആണ് കടന്നിരുന്നത്

By - Siju Kuriyedath Sreekumar -- Friday, November 18, 2022 , 03:35 PM

Input From Anyonyam and Kothamangalam Mdhavan Namboothiri 

കടവല്ലൂർ • ഋഗ്വേദത്തിലെ വേദപണ്ഡിത സദസ്സായ അന്യോന്യത്തിൽ 32 വർ ഷത്തിനു ശേഷം  അപൂർവ ബഹുമതിയായ കടന്നിരിക്കൽ നടത്തി  2 പേർ . 17-11-2022 നു വൈകിട്ട്  8:30 ഓടെ ആണ് ഈ അത്യപൂർവമായാ കടന്നിരിക്കൽ നടന്നത് . തിരുനാവായ യോഗത്തിലെ കോതമംഗലം ( കോതാങ്ങലം )  വാസുദേവൻ നമ്പൂതിരി യും ഡോ.നാറാസ് ഇട്ടിരവി നമ്പൂ തിരിയുമാണ് കടന്നിരുന്നത്. ഋഗ്വേദത്തിലെ ഒന്നാം അഷ്ടകം നാലാം അധ്യായം ആറാം വർഗ ത്തിലെ ഉഷോ വാജം എന്നു തുടങ്ങുന്ന ഋക്കുകൾ ചൊല്ലിയാണ് ഇവർ ഈ നേട്ടത്തിലെത്തിയത്. ആലാപന മികവ്, സ്ഫുടത താളബോധം തുടങ്ങിയവ കൃത്യമായി പാലിച്ച് ഋഗ്വേദ സൂക്തങ്ങൾ ചൊല്ലി പൂർത്തിയാക്കുന്നതാണു കടന്നിരിക്കൽ. സാധാരണ അന്യോന്യത്തിൽ സഹ വേദ ജ്ഞരുടെ സഹായത്തോടെയും അവർ നൽകുന്ന കൈമുദ്രകൾക്ക് അനുസരിച്ചുമാണ് ഋഗ്വേദ സൂക്തങ്ങൾ പിഴയ്ക്കാതെ പൂർത്തിയാക്കുക. കട ന്നിരിക്കലിൽ ആരുടെയും സഹായമില്ലാതെയും പിഴവു വരുത്താതെയും മന്ത്രാലാപനം പൂർത്തിയാക്കണം എന്നതാണ് പ്രത്യേകത .

വേദപണ്ഡിതർ സ്വയം തയാറായി വന്നാൽ മാത്രമേ കടന്നിരി ക്കൽ നടത്തു. അത്തരത്തിൽ സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ വൈദഗ്ധ്യം മറ്റു പണ്ഡിതർ വിലയിരുത്തും അതിനു ശേഷം മാത്രമേ കടന്നിരിക്കലിന് യോഗ്യത ഉണ്ടാകു  അതാണ് പതിവ് . കോതമംഗലം വാസുദേവൻ നമ്പൂതിരിയും , ഡോ.നാറാസ് ഇട്ടിരവി നമ്പൂതിരിയും ആണ് ഇതിനായി സ്വയം തയാറായി വന്നത് . കടന്നിരിക്കലിൽ പിഴച്ചാൽ അത് വലിയ കുറവയാണ് കണക്കാക്കുക അതിനാൽ അധികം ആരും സ്വയം തയാറായി വരാറില്ല .

വളാഞ്ചേരി കരുമത്തളിയത്ത് - മണ്ണൂർ മനയിലെ ഡോ.കെ.എം ജാതവേദൻ നമ്പൂതിരിയും പരേ തനായ നാസ് നാരായണൻ നമ്പൂതിരിയുമാണ് അന്യോന്യം പുനരാരംഭിച്ച ശേഷം കടന്നിരിക്കൽ ഇതിനു മുൻപ്  നടത്തിയിട്ടുള്ളത് 32 വർഷം മുൻപായിരുന്നു ഇത് നടന്നത് . കടന്നിരിക്കലിൽ വിജയിച്ചാൽ   'വലിയ കടന്നിരിക്കൽ എന്ന അതീവ സങ്കീർണമായ മറ്റൊരു പരീക്ഷയ്ക്കു യോഗ്യത നേടും. വലിയ കടന്നിരിക്കൽ വിജയിക്കുന്നവർക്കു വേദ സമൂഹത്തിൽ വിശിഷ്ട സ്ഥാനമുണ്ട്. എടപ്പാൾ സ്വദേശി ആയ നാറാസ് ഇട്ടി രവി നമ്പൂതിരി ആയൂർവേദ ഡോക്ടർ ആണ് .  കുന്നംകുളം പോർക്കുളങ്ങാട് ആനയിക്കൽ സ്വദേശിയായ കോതമംഗലം വാസുദേവൻ നമ്പൂതിരി റാങ്കോടെ ഇന്ത്യ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് നേടിയിട്ടുള്ള വ്യക്തിയും  ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ  ഉയർന്ന സ്ഥാനത്തു നിന്ന് VRS  വാങ്ങി തൃശൂർ ബ്രഹ്മസ്വം മഠത്തിലും  മറ്റും വേദാധ്യാപകനായി തുടരുകയാണ് . വേദത്തിനോടുള്ള താല്പര്യം കാരണം ആണ് അദ്ദേഹം ഇത്രയും ഉയർന്ന  ജോലി രാജി വച്ച്  വേദാധ്യാപകനായി തുടരുന്നത് . ഡൽഹിയിൽ ഗായത്രി എന്ന നമ്പൂതിരിമാരുടെ  സാംസ്‌കാരിക സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളുകൂടി ആണ് കോതമംഗലം വാസുദേവൻ നമ്പൂതിരി . 

Video Link https://youtu.be/ooquTs__rAI

Full Video Link  https://youtu.be/ofK93BTPcrM

Full Video Link https://youtu.be/pYztCJ7zvyM



Full Video



Full Video 




After 32 years KADAVALLUR ANYONYAM Kadannirikkal

 



LEAVE A REPLY

Security code:

COMMENTS

Be the first to comment