visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Milma
MilmaPhoto Credit : Siju Kuriyedath Sreekumar

മിൽമ പാലിന് ആറ് രൂപ കൂട്ടാൻ സർക്കാർ അനുമതി നൽകി ; കർഷകനെ സഹായിക്കാൻ എന്ന് ന്യായികരണം

By - Siju Kuriyedath Sreekumar -- Wednesday, November 23, 2022 , 06:40 PM

തിരുവനന്തപുരം : കേരളത്തിൽ വിലക്കയറ്റം അതിന്റെ മൂർജന്യാവസ്ഥയിൽ നിൽക്കുകയാണ് . അതിനിടയിൽ  സംസ്ഥാനത്ത് മിൽമ പാലിന് വില കൂടും എന്ന പ്രഖ്യാപനം ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന മട്ടായി . ലിറ്ററിന് ആറു രൂപ കൂട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു . വില വർധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകിയാതായി മന്ത്രി പറഞ്ഞു . വില വർധന എന്ന് നിലവിൽ വരുമെന്ന കാര്യം മിൽമ  പ്രഖ്യാപിക്കും.

പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്. കൂടുന്ന വില കർഷകനാണ് കൊടുക്കുക എന്ന് സർക്കാർ പറയുമ്പോഴും നടു ഒടിയുന്നത് പൊതുജനത്തിന്റെ ആണ് . കേരളത്തിൽ വിലക്കയറ്റം കാരണം  പൊരുതി മുട്ടിയ ജനത്തിന് പാൽ വില വർധന കൂടി താങ്ങാൻ പറ്റാത്ത അവസ്ഥ ആണ് . 









The government has given permission to raise Rs.6 per litter milma milk
 



LEAVE A REPLY

Security code:

COMMENTS

Be the first to comment