visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Flood
FloodPhoto Credit : Siju Kuriyedath Sreekumar

മുഖ്യമന്ത്രി ഫയൽ ഒപ്പിടാത്തതുകൊണ്ടാണ് പ്രളയദുരിതബാധിതന് ധനസഹായം നൽകാത്തത് എന്ന വിചിത്ര മറുപടി ;ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു ഉത്തരവിട്ടു കോടതി

By - Siju Kuriyedath Sreekumar -- Friday, November 25, 2022 , 12:36 PM
കൊച്ചി:കേരളത്തിൽ മഹാ പ്രളയം വന്നു 4  കൊല്ലം കഴിഞ്ഞിട്ടും ഇതുവരെ നഷ്ടപരിഹാരം കിട്ടാത്തവർ ധാരാളം . പ്രളയദുരിതബാധിതന് ധനസഹായം നൽകിയില്ലെന്ന പരാതിയിൽ എറണാകുളം ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്ത് മുൻസീഫ് കോടതി . കടമക്കുടി സ്വദേശി സാജുവിന് രണ്ട് ലക്ഷത്തിപതിനായിരം നൽകാൻ ലോക് അദാലത്ത് ഉത്തരവിട്ടിരുന്നു.

2018ലെ പ്രളയത്തിലാണ് സാജുവിന്റെ വീടിന് നാശനഷ്ടമുണ്ടായത്. അന്ന് അടിയന്തര ധനസഹായമായി പതിനായിരം രൂപമാത്രമാണ് ലഭിച്ചത്. ഇത് നഷ്ടപരിഹാരമായി മതിയാകില്ലെന്ന പരാതി സാജു ലോക് അദാലത്തിൽ സമർപ്പിച്ചു. ലോക് അദാലത്ത് സാജുവിന് രണ്ട് ലക്ഷത്തി പതിനായിരം രൂപ നൽകാൻ ഉത്തരവിടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ സാജു പലതവണ പഞ്ചായത്ത് ഓഫീസിലും ജില്ലാ കലക്ടറുടെ ഓഫീസിലും കയറി ഇറങ്ങി. എന്നാൽ നടപടിയുണ്ടായില്ല. തുടർന്ന് എറണാകുളം മുൻസീഫ് കോടതിയെ സമീപിച്ചു.

കോടതി ഇത് സംബന്ധിച്ച വിശദീകരണം ദുരന്തനിവാരണ അതോറിറ്റിയോട് ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഫയൽ ഒപ്പിടാത്തതുകൊണ്ടാണ് നഷ്ടപരിഹാരം നൽകാൻ കഴിയാത്തതെന്നായിരുന്നു മറുപടി. ഈ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് ദുരന്തനിവരാണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. അത് പ്രകാരം ഇന്നലെയാണ് ഉത്തരവ് നടപ്പാക്കിയത്.


No financial assistance was given to flood victims; The reply was because the Chief Minister did not sign the file


 



LEAVE A REPLY

Security code:

COMMENTS

Be the first to comment