visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Nanjiyamma finally gets new house from Philokalia Foundation
Nanjiyamma finally gets new house from Philokalia FoundationPhoto Credit : Siju Kuriyedath Sreekumar

ലൈഫ് മിഷന് വേണ്ടി പാട്ടു പാടി കൊടുത്തിട്ടും പ്രിയ ഗായിക നഞ്ചിയമ്മയ്ക്ക് കിട്ടാക്കനിയായിമാറിയ അടച്ചുറപ്പുള്ളൊരു വീട് നല്‍കി ഫിലോകാലിയ ഫൌണ്ടേഷന്‍; ഒടുവിൽ ആ അവാര്‍ഡുകള്‍ സൂക്ഷിക്കാന്‍ ഇനി ഒരിടമുണ്ട്

By - Siju Kuriyedath Sreekumar -- Friday, November 25, 2022 , 10:06 PM
പാലക്കാട്: അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കെ’ എന്ന പാട്ട് പാടി ദേശീയ പുരസ്‌കാരത്തിന്റെ നിറവിലേയ്ക്ക് നടന്നു കയറിയ ഗായികയാണ് നഞ്ചിയമ്മ. ആട് മേച്ചും കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമെല്ലാം ജീവിച്ചിരുന്ന നഞ്ചിയമ്മയിലെ ഗായികയെ സംവിധായകന്‍ സച്ചിയാണ് തിരിച്ചറിഞ്ഞത്.

അയ്യപ്പനും കോശിയും എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പുതന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നഞ്ചിയമ്മയ്ക്ക് അത് സൂക്ഷിക്കാന്‍ സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതാ നഞ്ചിയമ്മയ്ക്ക് സ്വന്തമായി ഒരു വീട് ആയിരിക്കുകയാണ്. ഫിലോകാലിയ ഫൌണ്ടേഷന്‍ ആണ് നഞ്ചിയമ്മയ്ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയത്.

നഞ്ചിയമ്മയുടെ ദയനീയാവസ്ഥ കണ്ട് നല്ല വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഫിലോകിയ ഫൗണ്ടേഷന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് വീടിന് തറക്കല്ലിടുകയും ചെയ്തിരുന്നു. അട്ടപ്പാടി നക്കുപ്പതി ഊരിലാണ് നഞ്ചിയമ്മയുടെ താമസം.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷം ചെയ്ത ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുമായ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലാണ് നഞ്ചിയമ്മ പ്രവര്‍ത്തിക്കുന്നത്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2020 മാര്‍ച്ച് ഒന്നിന് പുറത്തിറക്കിയ , മുഖ്യമന്ത്രി പിണറായി വിജയന്‍ ആമുഖ വിവരണം നല്‍കിയ ആദിവാസി ഭാഷയില്‍ ഉള്ള പ്രൊമോഷന്‍ ഗാനം പാടിയത് നഞ്ചിയമ്മയായിരുന്നു.

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നായിരുന്നു ലിനുവിന്‍റെ ചോദ്യം. ഒരു മാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചിയമ്മയെ അനുകൂലിച്ച് കൊണ്ട് നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. എന്നാല്‍, ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചിയമ്മയുടെ പ്രതികരണം. ‘വിമർശനം മക്കൾ പറയുന്നത് പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല’ എന്നായിരുന്നു നഞ്ചിയമ്മ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

Nanjiyamma finally gets new house from Philokalia Foundation
Nanjiyamma finally gets new house from Philokalia FoundationPhoto Credit : Siju Kuriyedath Sreekumar

Now there's a place to keep those awards: dear singer Nanchiamma finally has a closed home



Nanjiyamma finally gets new house from Philokalia Foundation

 



LEAVE A REPLY

Security code:

COMMENTS

Be the first to comment