visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Handicraft farmer  Sudhakaran
Handicraft farmer SudhakaranPhoto Credit : Siju Kuriyedath Sreekumar

കതിര്‍ക്കുലയിലെ കരവിരുത് തീർത്ത് കർഷകൻ; സുധാകരന്‍ ഇതുവരെ നിര്‍മിച്ചത് ആയിരത്തോളം കതിര്‍മാടങ്ങള്‍

By - Siju Kuriyedath Sreekumar -- Thursday, April 06, 2023 , 06:11 PM
പരമ്പരാഗതമായി ഐശ്വര്യവും സമ്പത്തും വർധിക്കാനായി വീടുകളിൽ കതിര്‍മാടങ്ങള്‍ തൂക്കിയുന്ന സമ്പ്രദായം ഉണ്ടായിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ കതിര്‍മാടങ്ങള്‍ ഉണ്ടാക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം കുറഞ്ഞു. അന്യംനിന്നുപോയേക്കാമായിരുന്ന കതിര്‍മാടനിര്‍മാണകലയെ സ്വപ്രയത്‌നം കൊണ്ട് വീണ്ടെടുത്തിരിക്കയാണ് കാവാലം കിഴക്കേ ചേന്നങ്കരി ഇരുപതില്‍ച്ചിറയില്‍ സുധാകരന്‍. നല്ലയിനം നെല്‍ക്കതിര്‍ തിരഞ്ഞെടുത്ത് ഒരുക്കി കെട്ടിയാണ് സുധാകരൻ തന്റെ കരവിരുത് കതിര്‍മാടങ്ങളിൽ തീർക്കുന്നത്.

പഴയ തലമുറയില്‍പ്പെട്ടവര്‍ ഉണ്ടാക്കി സൂക്ഷിച്ചിട്ടുള്ള കതിര്‍മാടങ്ങള്‍ നിരീക്ഷിച്ചാണ് സുധാകരന്‍ അന്യംനിന്നുപോകാന്‍ സാധ്യതയുണ്ടായിരുന്ന ഈ കലയെ വീണ്ടെടുത്തത്. മുന്‍കാലത്ത് ഐശ്വര്യത്തിന്റെ പ്രതീകമായി വീടുകളില്‍ നെല്‍കതിര്‍ക്കുല തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. നല്ലയിനം നെല്‍ക്കതിരുകള്‍ കൈകൊണ്ട് കൊയ്‌തെടുത്ത് കറ്റയോടെ കൊണ്ടുവന്ന് ഉണക്കിയെടുക്കും.

പിന്നീട് തണ്ടുകളഞ്ഞ് ഒരുക്കിക്കെട്ടിയെടുക്കാന്‍ പരുവത്തിലാക്കും. സുധാകരന്റെ അമ്മ 96 വയസ്സുള്ള കൗസല്യാമ്മയാണ് കതിരൊരുക്കി കൊടുക്കുന്നത്. ഇപ്പോള്‍ നാലുവര്‍ഷത്തോളമായി ഈ തൊഴില്‍ചെയ്ത് ഉപജീവനം നടത്തുന്നു. വലുപ്പമനുസരിച്ച് നാലുദിവസംവരെ എടുത്താണ് കതിര്‍മാടങ്ങള്‍ നിര്‍മിക്കുന്നത്.

തുറന്നുകിട്ടിയ പുതിയ തൊഴില്‍മേഖല സജീവമാക്കിയിരിക്കുകയാണ് കുടുംബം. എത്ര ആവശ്യക്കാര്‍ വന്നാലും നിര്‍മിച്ചുനല്‍കാനുള്ള കറ്റ വീട്ടില്‍ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. ആയിരത്തോളം കതിര്‍മാടങ്ങള്‍ ഇതിനോടകം സുധാകരന്‍ നിര്‍മിച്ചുനല്‍കി.


Handicraft farmer , So far Sudhakaran has built about a thousand crafts


 



LEAVE A REPLY

Security code:

COMMENTS

Be the first to comment