Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Madhyapradesh
Home / News/ Madhyapradesh
മധ്യപ്രദേശിൽ നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞ മൂന്നു പേരുടെ അനധികൃതമായി നിർമിക്കപ്പെട്ട വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു
By - Siju Kuriyedath Sreekumar --
Wednesday, October 05, 2022 , 09:08 PM
ഭോപ്പാൽ: മധ്യപ്രദേശിൽ നവരാത്രി ചടങ്ങിന് നേരെ കല്ലെറിഞ്ഞതിനും സംഘാടകരെ ക്രൂരമായി മർദ്ദിച്ചതിനും തിരിച്ചറിഞ്ഞ 19 പേർക്കെതിരെ കേസെടുക്കുകയും 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് പ്രധാന ആളുകളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു, എന്നാൽ ഈ മൂന്ന് പേരുടെയും വീടുകൾ അനധികൃതമായി നിർമ്മിച്ചതിനാലാണ് പൊളിച്ചതെന്ന് ഭരണകൂടം രേഖാമൂലം അറിയിച്ചു. ഗർബ ചടങ്ങു നടക്കുന്ന പന്തലിലേക്ക് കല്ലെറിയുകയും സംഘാടകരെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് സഘർഷം ഉണ്ടായി .അതിൽ പിടികൂടിയവരിൽ ചിലരുടെ വീടുകളാണ് തകർക്കപ്പെട്ടതു എന്നത് നിർഭാഗ്യകരം ആണ് . മന്ത്‌സൗർ ജില്ലാ അധികൃതരും പൊലീസും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. വീട് പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലടക്കം പ്രചരിക്കുന്നുണ്ട്. കേസിൽ മുഖ്യപ്രതിയാക്കപ്പെട്ട സൽമാൻ ഖാന്റെയടക്കമുള്ള വീടുകളാണ് ചൊവ്വാഴ്ച തകർക്കപ്പെട്ടത്.
വീടുകൾ അനധികൃതമായി നിർമിക്കപ്പെട്ടതിനാൽ ഞങ്ങൾ തകർക്കുകയായിരുന്നു. പ്രതികളുടെ സ്വത്തുക്കളുടെ രേഖകൾ പരിശോധിച്ചു വരികയാണ്, തുടർനടപടികൾ സ്വീകരിക്കും’ മന്ത്‌സൗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സന്ദീപ് ശിവ പറഞ്ഞു. 11 പേരിൽ ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്. മന്തസൗറിലെ സീതമൗ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കലാപമുണ്ടാക്കാനും കൊലപാതക ശ്രമത്തിനും തുനിഞ്ഞുവെന്ന് കാണിച്ച് സുർജാനി ഗ്രാമത്തിലെ 19 പേരെയാണ് പ്രാഥമിക കുറ്റപത്രത്തിൽ പ്രതികളാക്കിയിരിക്കുന്നത്. ഞായറാഴ്ചയാണ് കുറ്റപത്രം രജിസ്റ്റർ ചെയ്തത് . ‘അവർ സ്ഥിരം കുറ്റവാളികളാണ്’ മന്തസൗർ സൂപ്രണ്ട് ഓഫ് പൊലീസ് അനുരാഗ് സുജന്യാ പറഞ്ഞു .
ശനിയാഴ്ച നവരാത്രി ഗർബ നടക്കുന്ന പന്തലിൽ സൽമാൻ ഖാൻ ബൈക്കിടിച്ചുവെന്നും തുടർന്ന് സംഘാടകനായ ശിവ്‌ലാൽ പാട്ടിദാർ ഇസൽമാൻന്റെ പിതാവിനോട് പരാതി പറയുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഞായറാഴ്ച വീണ്ടുമെത്തിയ സൽമാനും സംഘവും ശിവ്‌ലാലിനെയും മറ്റു സംഘാടകരെയും മർദിച്ചുവെന്നും മഹേഷെന്ന ഗ്രാമീണന്റെ തലയ്ക്കിടിച്ചുവെന്നുമൊണ് പറയുന്നത് . പിന്നീടിവർ പന്തലിലേക്ക് കല്ലെറിഞ്ഞുവെന്നും കുറെ പേർക്ക് പരിക്കേറ്റുവെന്നും പറയുന്നു. ഇതോടെ പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. മഹേഷിന്റെയും ശിവ്‌ലാലിന്റെയും നില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോർട്ട് .
അതേസമയം, നവരാത്രി ഗർബ ചടങ്ങിന് കല്ലെറിഞ്ഞതിന് ഗുജറാത്തിൽ അറസ്റ്റിലായ യുവാക്കളെ ഗുജറാത്ത് പോലീസ് പരസ്യമായി മർദിച്ചു. ഇനി ഇത് ആവർത്തിക്കില്ലെന്നും പൊതുജനങ്ങളോട് മാപ്പ് പറയാൻ പ്രതികളോട് നിർദേശിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. 150 ഓളം ആളുകളടങ്ങിയ സംഘം ക്ഷേത്ര പരിസരത്ത് നടന്ന ഗർഭാ ചടങ്ങിലേക്ക് കല്ലെറിഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. 150 ഓളം ആളുകളടങ്ങിയ സംഘം ക്ഷേത്ര പരിസരത്ത് നടന്ന ഗർഭാ ചടങ്ങിലേക്ക് കല്ലെറിഞ്ഞത്. 43 പേരെ പിടികൂടി, ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് തൂണിനോട് ചേർത്തുപിടിച്ച് യുവാക്കളെ പൊലീസ് തല്ലി ഇനി ഇത് ആവർത്തിക്കില്ല എന്ന് അവരെക്കൊണ്ടു പറയിപ്പിച്ചത് . ചുറ്റും കൂടിയ ജനക്കൂട്ടം മഫ്തിയിലെത്തിയ പൊലീസുകാരുടെ മർദനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും സംഭവം പുറത്തുവിട്ടിട്ടുണ്ട്. ‘കല്ലെറിഞ്ഞ പ്രതികളെ ഖേഡ പൊലീസ് തൂണിൽ കെട്ടി, പൊതുജനമധ്യേ ചൂരൽ കൊണ്ടടിച്ചു, ജനക്കൂട്ടം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു’ എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. പൊലീസ് ഇൻസ്‌പെക്ടറടക്കം സന്നിഹിതനായിരിക്കെയാണ് പ്രതികളെ മർദിച്ചത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.
മതർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 13 പേരെ തടങ്കിൽവെച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് വി.ആർ. ബാജ്‌പൈ പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജൈയിനലുള്ള ഗർഭാ പന്തലിൽ അഞ്ചു മുസ്‌ലിം യുവാക്കളെ തടഞ്ഞുവെച്ചിരുന്നു. എന്നാൽ അവർ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു പൊലീസ് വെറുതെ വിടുകയായിരുന്നു. മുൻകരുതൽ തടങ്കൽ നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് പറഞ്ഞു. അനാവശ്യമായി പ്രശ്നം ഉണ്ടാക്കാനും പരിപാടികളെ അലോങ്കോലപ്പെടുത്തി സമാധാനാന്തരീക്ഷം ഇല്ലാതാക്കി ഭീതിപരത്താനും വേണ്ടി കരുതിക്കൂട്ടി ചെയ്ത സംഭവങ്ങൾ ആയിരുന്നു ഇതെല്ലാം എന്നാണ് പോലീസ് പറയുന്നത് . ഇത്തരക്കാർക്ക് തക്കതായ ശിക്ഷ കൊടുക്കും എന്നും പോലീസ് പറഞ്ഞു.

MP On allegations of pelting stones at Garba event, Mandsaur Police booked 19, arrested 7 & razed homes of Zafar, Raies & Salman within 2-day of incident.
Bhopal: A case has been registered against 19 persons identified for pelting stones at Navratri ceremony and brutally assaulting the organizers in Madhya Pradesh and 7 persons have been arrested.
The Gujarat police publicly beat up the youths who were arrested in Gujarat for throwing stones at the Navratri Garba ceremony . It can be seen in the video that this will not happen again and the defendants are instructed to apologize to the public and they do accordingly
A case has been filed against 19 people identified for pelting stones at the Navratri ceremony and brutally assaulting the organizers in Madhya Pradesh and 7 people have been arrested. The houses of the three main people were demolished using bulldozers, but the administration has informed in writing that the houses of these three were demolished because they were illegally constructed.

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

19.4°C,
Overcast,
79%
LEAVE A REPLY