visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Maharashtra

Home / News/ Maharashtra
Mumbai court issues summons to Mamata Banerjee in national anthem insult case
Mumbai court issues summons to Mamata Banerjee in national anthem insult casePhoto Credit : Siju Kuriyedam Sreekumar

മമത ബാനര്‍ജിക്ക്‌ തിരിച്ചടി ദേശീയഗാനത്തോട് അനാദരവ് കാണിച്ചാൽ മുഖ്യമന്ത്രിയായാലും നടപടിക്ക് അനുമതി വേണ്ട എന്ന് മുംബൈ കോടതി

By - Siju Kuriyedam Sreekumar -- Wednesday, February 02, 2022 , 08:53 PM

മുംബൈ : 2021 ഡിസംബര്‍ ഒന്നിന് മുംബൈ സന്ദർശിച്ചപ്പോൾ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുംബൈയിലെ മസ്‌ഗോണ്‍ മജിസ്ട്രേറ്റ്  കോടതി സമൻസ് അയച്ചു  . മാർച്ച് രണ്ടിന് കോടതിയിൽ ഹാജരാകാനാണ് നിർദേശം.

ദേശീയ ഗാനം ആലപിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്ടിലെ സെക്ഷൻ 3 പ്രകാരം മമത ബാനർജിയുടെ പ്രവൃത്തി ശിക്ഷാർഹമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഫെബ്രുവരി 1 ലെ ഉത്തരവിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പി ഐ മൊകാഷി പറഞ്ഞു. 

മുംബൈ സന്ദര്‍ശിക്കുന്ന മമതാ ബാനര്‍ജി ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ദേശീയഗാനം ആലപിച്ചിരുന്നു. ഇരുന്നുകൊണ്ട് ആലാപനം തുടങ്ങിയ മമത പിന്നീട് എഴുന്നേറ്റെങ്കിലും നാലുവരി പാടി അപൂര്‍ണമായി അവസാനിപ്പിച്ച് ജയ് മറാഠാ, ജയ് ബംഗ്ലാ ജയ് ഭാരത് എന്ന് മുദ്രാവാക്യം വിളിക്കുകയാണുണ്ടായത്. 

    ഇരുന്നുകൊണ്ട് ആലപിക്കുന്നതും അപൂര്‍ണമായി നിര്‍ത്തുന്നതും ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് കാണിച്ച് ബി.ജെ.പി. പ്രവര്‍ത്തകനായ അഭിഭാഷകന്‍ വിവേകാനന്ദ് ഗുപ്തയാണ് മുംബൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മമതയ്‌ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നു.

മമത ബാനര്‍ജി മുഖ്യമന്ത്രിയാണെങ്കിലും അവര്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കാത്തതിനാല്‍, നടപടിയെടുക്കാന്‍ ഒരു അനുമതിയുടെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരന്‍ നല്‍കിയ ഡി.വി.ഡിയിലെ വീഡിയോ ക്ലിപ്പ്, യൂട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ എന്നിവയില്‍ നിന്ന് മമത ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന് പ്രഥമദൃഷ്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.

Visum Expresso ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ    ക്ലിക് ചെയ്യു
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.

Mumbai court issues summons to Mamata Banerjee in national anthem insult case
 



LEAVE A REPLY

Security code:

COMMENTS

Be the first to comment