visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Maharashtra

Home / News/ Maharashtra
Nawab Malik
Nawab MalikPhoto Credit : Siju Kuriyedam Sreekumar

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം ,ചോദ്യം ചെയ്യലിന് ശേഷം ഇഡി അറസ്റ്റ് രേഖപ്പെടുത്തി

By - Siju Kuriyedam Sreekumar -- Wednesday, February 23, 2022 , 06:32 PM


മുംബൈ ∙ മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. . അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി വീട്ടിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നവാബ് മാലിക്കിനെ കസ്റ്റഡിയിൽ എടുത്തത്. 

ബുധനാഴ്ച കാലത്ത് മാലിക്കിന്റെ വസതിയില്‍ ഇഡിയെത്തി ചോദ്യം ചെയ്യുകയായിരുന്നു. രാവിലെ ആറ് മണിയോടെ മാലിക്കിന്റെ വസതിയില്‍ എത്തിയ ഇഡി ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഓഫിസിലേക്ക് വിളിച്ചു വരുത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു അറസറ്റ്. 

അടുത്തിടെ, കേസുമായി ബന്ധപ്പെട്ട് ഇഡി ഒന്നിലധികം റെയ്ഡുകള്‍ നടത്തുകയും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നവാബ് മാലിക് വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

1993 ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി ഇടപാട് നടത്തിയെന്നും ഇഡി ആരോപിക്കുന്നു. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു.

ദക്ഷിണ മുംബൈയിലെ ബല്ലാർഡ് പിയറിലെ ഇഡി ഓഫിസിനു മുന്നിൽ തടിച്ചുകൂടിയ എൻസിപി പ്രവർത്തകർ നവാബ് മാലിക്കിന്റെ അറസ്റ്റിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രാവിലെ 7.45നാണ് ചോദ്യം ചെയ്യലിനായി നവാബ് മാലിക്കിനെ ഇഡി ഓഫിസിൽ എത്തിച്ചത്.

ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചതു സംബന്ധിച്ച അന്വേഷണം ദിവസങ്ങൾക്കു മുൻപ് ഇഡി ഏറ്റെടുത്തിരുന്നു. അധോലോക സംഘങ്ങൾക്കു ധനസഹായം നൽകുന്ന മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും ചില വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഇഡിയുടെ നിരീക്ഷണത്തിലാണ്.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

Maharashtra Minister Nawab Malik Arrested in connection with  Dawood Ibrahim



LEAVE A REPLY

Security code:

COMMENTS

Be the first to comment