visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Maharashtra

Home / News/ Maharashtra
Uddhav Thackeray
Uddhav ThackerayPhoto Credit : Siju Kuriyedam Sreekumar

വിശ്വാസത്തിൽ അവിശ്വാസം മഹാരാഷ്ട്രയിൽ ഉദ്ധവ് സര്‍ക്കാര്‍ വീണു

By - Siju Kuriyedam Sreekumar -- Wednesday, June 29, 2022 , 10:29 PM
മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വിമതനീക്കത്തിനൊടുവില്‍ മാഹാവികാസ് അഖാഡി സഖ്യം താഴെവീഴുകയായിരുന്നു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്.  

സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു. 

ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടണമെന്ന് നിര്‍ദ്ദേശിച്ചു. ശിവസേനാ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണോ? തനിക്ക് ആ കളിയിൽ താത്പര്യമില്ല. ബാൽ താക്കറെയെ ഉപയോഗപ്പെടുത്തിയ നിങ്ങൾ ഇന്ന് അദ്ദേഹത്തിന്‍റെ മകനെ താഴെ ഇറക്കാൻ തുനിഞ്ഞിറങ്ങി. മുഖ്യമന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കില്ല. പിന്തുണച്ചവർക്കെല്ലാം നന്ദിയെന്നും ഫേസ്ബുക്ക് ലൈവില്‍ ഉദ്ധവ് താക്കറേ പറഞ്ഞു. 



നിലവിലെ സാഹചര്യത്തിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ ഉദ്ദവ് താക്കറെ സര്‍ക്കാരന് കഴിയില്ലായിരുന്നു. കേവലഭൂരിപക്ഷത്തിന് 144 പേരുടെ പിന്തുണ വേണമെന്നിരിക്കെ 116പേരുടെ പിന്തുണ മാത്രമേ ഉറപ്പുള്ളൂ. മറുവശത്ത് ബിജെപി ആവട്ടെ വിമതർ അടക്കം 162 പേരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. 

Did not wait for the confidence vote; Uddhav Thackeray resigns
 



LEAVE A REPLY

Security code:

COMMENTS

Be the first to comment