visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
EMS Namboodiripad' s son Shashi
EMS Namboodiripad' s son ShashiPhoto Credit : Siju Kuriyedam Sreekumar

ഇഎംഎസ്സിന്റെ ഇളയമകൻ എസ്.ശശി മുംബൈയിൽ അന്തരിച്ചു

By - Siju Kuriyedam Sreekumar -- Tuesday, January 25, 2022 , 01:40 AM

മുംബൈ ∙ കമ്യൂണിസ്‌റ്റ്‌ ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ ഇളയ മകൻ എസ്.ശശി (67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചു.

ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫിസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഎം ദേശാഭിമാനി മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.

ദേശാഭിമാനി ഡപ്യൂട്ടി മാനേജരായിരുന്ന കെ.എസ്‌.ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ, അപർണ. മരുമക്കൾ: എ.എം.ജിഗീഷ്‌ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ് ഹിന്ദു, ഡൽഹി‌), രാജേഷ്‌ ജെ.വർമ. പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇ.എം.ശ്രീധരന്‍, ഇ.എം.രാധ (വനിതാ കമ്മിഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍.

മുഖ്യമന്ത്രി അനുശോചിച്ചു

എസ്.ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. എസ്.ശശി ദേശാഭിമാനിയുടെ മാനേജ്മന്റ് നേതൃതലത്തില്‍ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇഎംഎസിന്റെ ത്യാഗപൂർണമായ ജീവിതത്തിന്റെ ഭാഗമായി വളർന്ന ശശി എക്കാലവും സിപിഎമ്മിനൊപ്പം ഉറച്ചുനിന്ന് പൂർണ പ്രതിബദ്ധതയോടെ പാർട്ടി ഏൽപ്പിച്ച ചുമതലകള്‍ നിറവേറ്റി.

ആത്മാർഥതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ചുപറ്റി. അങ്ങേയറ്റത്തെ കാര്യക്ഷമതയോടെയാണ് പാർട്ടി ഉത്തരവാദിത്തങ്ങളും ദേശാഭിമാനിയുടെ ചുമതലകളും ശശി നിറവേറ്റിയത്. ഇഎംഎസ് ഡൽഹി ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ ശശിയും കുടുംബസമേതം ഒപ്പം വന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

EMS Namboodiripad' s son Shashi passed away



LEAVE A REPLY

Security code:

COMMENTS

Be the first to comment