visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Flag of BJP , COngress and CPM
Flag of BJP , COngress and CPMPhoto Credit : Siju Kuriyedam Sreekumar

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി, ആസ്തി 4847 കോടി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസല്ല , നാലാം സ്ഥാനത്തു സിപിഎം .

By - Siju Kuriyedam Seekumar -- Friday, January 28, 2022 , 11:44 PM

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സ്വത്തുവിവരങ്ങളുടെ റിപ്പോർട്ട് പുറത്ത്.  2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ ) റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്‌പിയാണ് . 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനാകട്ടെ 588.16 കോടിയുടെ ആസ്തിയാണുള്ളത്. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാർട്ടികൾ യഥാക്രമം നാലും ആറും സ്ഥാനത്താണ്. തൃണമൂൽ കോൺഗ്രസ് (247.78 കോടി), എൻസിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്.

ബിജെപി (3,253 കോടി), ബിഎസ്പി (618.86 കോടി), കോൺഗ്രസ് (240.90 കോടി), സിപിഎം (199.56), തൃണമൂൽ കോൺഗ്രസ് (1.25 കോടി) സിപിഐ (15.63 കോടി), എൻസിപി (1.86 കോടി) എന്നിങ്ങനെയാണ് ദേശീയ പാർട്ടികളുടെ സ്ഥിരനിക്ഷേപ കണക്ക്.


രാജ്യത്തെ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാലയളവില്‍ രാജ്യത്തെ ഏഴ്  ദേശീയ പാർട്ടികളുടെയും 44 പ്രാദേശിക പാർട്ടികളുടെയും വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ദേശീയ പാർട്ടികൾക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയും പ്രാദേശിക പാർട്ടികൾക്ക് 2,129.38 കോടിയുടെയും ആസ്തിയുണ്ട്ന്നാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തിയില്‍ 69.37 ശതമാനം വരും ബിജെപിയുടെ മാത്രം ആസ്തി (4847.78 കോടി). ബിഎസ്പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും (698.33 കോടി) കോണ്‍ഗ്രസിന്റേത് 8.42 ശതമാനവും (588.16 കോടി) ആണ്.

പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ് (എസ്പി). 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)– 301.47 കോടി. 267.61 കോടിയുടെ സ്വത്തുള്ള അണ്ണാ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്. 44 പ്രാദേശിക പാര്‍ട്ടികളുടെ ആകെ ആസ്തികളില്‍ 95.27 ശതമാനവും ആദ്യ പത്ത് സംസ്ഥാനത്തുള്ളവയ്ക്കാണ്. പ്രാദേശിക പാർട്ടികളുടെ ആസ്തിയിൽ 76.99 ശതമാനവും സ്ഥിരനിക്ഷേപമാണ്. എസ്‌പി (434.219 കോടി), ടിആർഎസ് (256.01 കോടി), അണ്ണാഡിഎംകെ (246.90 കോടി), ഡിഎംകെ (162.425 കോടി), ശിവസേന (148.46 കോടി), ബിജെഡി (118.425 കോടി) എന്നിങ്ങനെയാണ് സ്ഥിരനിക്ഷേപത്തിൽ ആദ്യസ്ഥാനങ്ങളിലുള്ള പ്രാദേശിക കക്ഷികളുടെ കണക്ക്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും ആകെ ബാധ്യത 134.93 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

 Report saying BJP Richest Party In 2019-20, Congress not second CPM fourth 



LEAVE A REPLY

Security code:

COMMENTS

Be the first to comment