Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Exit Poll 2022Photo Credit : Siju Kuriyedam Sreekumar
Exit Poll യുപി, മണിപ്പുർ ബിജെപിക്ക്; ഉത്തരാഖണ്ഡും ഗോവയും ഇഞ്ചോടിഞ്ച്; പഞ്ചാബിൽ എഎപി
By - Visum Expresso --
Monday, March 07, 2022 , 11:16 PM
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും മണിപ്പുരിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. പഞ്ചാബിൽ ആംആദ്മി പാര്‍ട്ടിക്കു വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്ന സർവേകളിൽ, ഉത്തരാഖണ്ഡ്– ഗോവ സംസ്ഥാനങ്ങളിൽ കോൺഗ്രസ്– ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നു. സമാജ്വാദി പാര്‍ട്ടി 119 മുതല്‍ 134 സീറ്റുകള്‍ നേടും. ബിഎസ്പിക്ക് 7 മുതല്‍ 15 ലഭിച്ചേക്കും. കോണ്‍ഗ്രസ് വലിയ ചലനങ്ങളുണ്ടാക്കാതെ 3 മുതല്‍ 8 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.
മണിപ്പൂരില്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 27 മുതല്‍ 31 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കും. കോണ്‍ഗ്രസ് 11 മുതല്‍ 17 വരെയും തൃണമൂല്‍ 6 മുതല്‍ 10 സീറ്റുകളും നേടുമെന്നാണ് റിപബ്ലിക് ടിവി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
ഗോവയില്‍ ബിജെപി 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സർവേ പറയുന്നു. കോണ്‍ഗ്രസ് 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി 2 മുതല്‍ 6 സീറ്റ് വരെ നേടി ഗോവയില്‍ വരവറിയിക്കുമെന്നാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം, 16 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടുമെന്നാണ് ടൈംസ് നൗ അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ബിജെപി 14 സീറ്റും എഎപി 2 സീറ്റും നേടുമെന്നാണ് പ്രവചനം.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് റിപബ്ലിക് ടിവി എക്സിറ്റ് പോള്‍ സര്‍വേഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ബിജെപിയുടെ തുടര്‍ഭരണം ഉണ്ടാകുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വെ ഫലം പ്രവചിക്കുന്നത്. 33 മുതല്‍ 38 സീറ്റുകളും ബിജെപി 29 മുതല്‍ 34 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് റിപബ്ലിക് ടിവിയുടെ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. അതേസമയം, ബിജെപി 34 സീറ്റുകളും കോണ്‍ഗ്രസ് 33 സീറ്റുകളും നേടുമെന്ന് ടൈംസ് നൗ സര്‍വെ ഫലം സൂചിപ്പിക്കുന്നു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.
∙ ഉത്തർപ്രദേശ് (ആകെ സീറ്റ് 404, ഭൂരിപക്ഷത്തിന് 202)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നീ ക്രമത്തിൽ
ഇടിജി റിസർച്ച്: 230–245, 2–6, 150–165, 5–10
ന്യൂസ് 18 പഞ്ചാബ്: 240, 4, 140, 17
ന്യൂസ് എക്സ്: 211–225, 4–6, 146–160, 14–24
ഇന്ത്യ ന്യൂസ്: 240, 4, 146–160, 14–24
ടൈംസ്നൗ– വീറ്റോ: 225, 9, 151, 14
∙പഞ്ചാബ് (ആകെ സീറ്റ് 117, ഭൂരിപക്ഷത്തിന് 59)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, അകാലിദൾ സഖ്യം എന്ന ക്രമത്തിൽ
ഇടിജി റിസർച്ച് 3–7, 27–33, 70–75, 7–13
ഇന്ത്യ ടുഡേ 1–4, 19–31, 76–90, 7–11
ന്യൂസ് എസ്ക് 1–6, 24–29, 56–61, 22–26
റിപ്പബ്ലിക് ടിവി 1–3, 23–31, 62–70, 16–24
എബിപി ന്യൂസ്, സീ വോട്ടർ: 7–13, 22–28, 51–61, 20–26
ഇന്ത്യ ന്യൂസ്: 6–8, 23–26, 39–43, 22–25
ന്യൂസ് 24: 1–4, 19–31, 76–90, 7–11
ടൈംസ് നൗ, വീറ്റോ: 5, 22, 70, 19
∙ ഉത്തരാഖണ്ഡ് (ആകെ സീറ്റ് 70, ഭൂരിപക്ഷത്തിന് 36)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, മറ്റുള്ളവർ എന്ന ക്രമത്തിൽ
എബിപി ന്യൂസ്: 26–32, 32–38, 0–2, 0
ഇടിജി റിസർച്ച്: 37-40, 29-32, 0-1, 0
ന്യൂസ് 24: 42, 24, 0, 0
ന്യൂസ് എക്സ്: 31-33, 33-35, 0-3, 0
റിപ്പബ്ലിക് ടിവി: 35-39, 28-34, 0-3, 0
ടൈംസ് നൗ: 37, 31, 1, 0
സീ ന്യൂസ്: 26-30, 35-40, 0, 0
ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 25–29, 37–41, 0, 0
ഇന്ത്യ ന്യൂസ്: 32-41, 27-35, 0-1, 0
ഇന്ത്യ ടുഡേ: 36-46, 20-30, 0, 0
ഇന്ത്യ ടിവി, സിഎൻഎക്സ്: 35-43, 24-32, 0, 0
∙ ഗോവ (ആകെ സീറ്റ് 40, ഭൂരിപക്ഷത്തിന് 21)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ
ഇടിജി റിസർച്ച്: 17–20, 15–17, 3–4, 0
ഇന്ത്യ ടിവി– ഗ്രൗണ്ട് സീറോ റിസർച്ച്: 10–14, 20–25, 3–5, 0
ഇന്ത്യ ടിവി– സിഎൻഎക്സ്: 16–22, 11–17, 1–2, 0
ന്യൂസ് എക്സ്: 17–19, 11–13, 0, 0
റിപ്പബ്ലിക് ടിവി: 13–17, 13–17, 2–4, 0
ടൈംസ് നൗ: 14, 16, 0, 0
സീ ന്യൂസ്: 13–18, 14–19, 2–5, 0
ഇന്ത്യ ന്യൂസ്: 13–19, 14–19, 3–5, 0
എബിപി, സീ വോട്ടർ: 13-17, 12-16, 4-9, 0
ന്യൂസ് 18 പഞ്ചാബ്: 13–17, 13–17, 0, 0
∙ മണിപ്പുർ (ആകെ സീറ്റ് 60, ഭൂരിപക്ഷത്തിന് 31)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ
ഇന്ത്യ ന്യൂസ്: 23-28, 10-14, 0
ന്യൂസ് 18 പഞ്ചാബ്: 27-31, 11-17, 0
സീ ന്യൂസ്: 32-38, 12-17, 0, 0
ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 26–31, 12–17, 0, 0
Exit Polls Uttar Pradesh , Uttarakhand , Punjab , Goa , Manipur
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


12.4°C,
Clear,
62%
LEAVE A REPLY