visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
M A Baby
M A BabyPhoto Credit : Mathrubhumi Online

ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കും; നിലപാട് കോൺഗ്രസ് തീരുമാനിക്കണമെന്ന എം എ ബേബിയുടെ പരാമർശം വിവാദമായി ഏറ്റെടുത്തു സോഷ്യൽ മീഡിയ

By - Siju Kuriyedam Sreekumar -- Wednesday, April 06, 2022 , 11:09 AM

കണ്ണൂര്‍: കണ്ണൂരിൽ നടക്കുന്ന  23-ാം പാര്‍ട്ടികോൺഗ്രസിനിടെയായിരുന്നു ബേബിയുടെ പ്രതികരണം. ബിജെപിയെ ചെറുത്തു തോൽപ്പിക്കാൻ ആരുമായും സഖ്യത്തിനു തയ്യാറെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുകയുണ്ടായി . ബിജെപിയെ തോൽപ്പിക്കാൻ ഏതു  ചെകുത്താനൊപ്പവും നിൽക്കുമെന്ന് എംഎ ബേബി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞതാണ്  വിവാദമായത് .   കോൺഗ്രസും രാഹുൽ ഗാന്ധിയും വർഗീയതയോടു സന്ധി ചെയ്യുകയാണെന്നും വ‍ര്‍ഗീയതയ്ക്കെതിരെ എന്തു നിലപാട് സ്വീകരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്നും എംഎ ബേബി വ്യക്തമാക്കി. എന്നാൽ കോൺഗ്രസിനെ ചെകുത്താൻ എന്നു വിശേഷിപ്പിച്ചിട്ടെന്നും ഇല്ലാ എന്ന്   അദ്ദേഹം  പിന്നീട് വ്യക്തമാക്കി. ദേശീയതലത്തിൽ കോൺഗ്രസിനോടുള്ള മൃദുസമീപനം തുടരുന്നതിൽ കേരളത്തിൽ നിന്നുള്ള നേതാക്കള്‍ എതിര്‍പ്പ് തുടരുന്നതിനിടെയാണ് പിബി അംഗമായ എംഎ ബേബിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ദേശീയതലത്തിൽ മതേതര സഖ്യം രൂപപ്പെടണമെന്നും എന്നാൽ കോൺഗ്രസിൻ്റെ ശേഷിയിൽ സംശയമുണ്ടെന്നുമാണ് നേതാക്കളുടെ പൊതുനിലപാട്.

കേരളത്തിലെ യാത്രാപ്രശ്നം തീര്‍ക്കാനാണ് സിൽവര്‍ലൈൻ പദ്ധതിയെന്ന് എംഎ ബേബി പറഞ്ഞു. യാത്രാപ്രശ്നത്തിനു പരിഹാരമെന്ന നിലയിൽ ബദൽ പദ്ധതികളും നയങ്ങളും കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും ഇതിൻ്റെ ഭാഗമായി കെ റെയിൽ പദ്ധതിയെ കണ്ടാൽ മതിയെന്നും എം എ ബേബി ചാനലിനോടു പറഞ്ഞു. 

ഇതിൽ നിന്നെല്ലാം ഒരു കാര്യം ഉറപ്പായി ബിജെപി ആണ് സിപിഎം നും കോൺഗ്രസിനും പൊതു ശത്രു എന്നും പേടി എന്നും . ഒറ്റയ്ക്ക് ബിജെപി യെ തോൽപ്പിക്കുക സാധ്യമല്ല എന്നും .   ബിജെപി യെ ഇല്ലാതാക്കാൻ ഏതു കൂട്ടുകെട്ടും വിരോധം ഇല്ലാ അത് നാടിനെ നശിപ്പിക്കുന്ന ( ചെകുത്താൻ ) ആളുകൾ ആയാലും കുഴപ്പം ഇല്ലാ  . ഇതൊക്കെ കാണുമ്പോൾ സോഷ്യൽ മീഡിയയിലെ ഒരു വാക്യമാണ് ഓർമ്മ വരുന്നത് മരുമകളോടുള്ള ദേഷ്യം കാരണം, മരുമകൾ   വിധവയായി കാണാൻ മകൻ മരിക്കാൻ പ്രാർത്ഥിക്കുന്ന അമ്മയെ പോലെ ആണ് സിപിഎം ഉം കോൺഗ്രസ്സും അതുപോലുള്ള പാർട്ടികളും


Politburo member M A baby says cpim ready to join hands with any monster against bjp 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment