visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
Amber Heard , Johnny Depp
Amber Heard , Johnny DeppPhoto Credit : FB Post

നടിയെ പീഡിപ്പിച്ച കേസ് വിധി വന്നപ്പോൾ നടനനുകൂലമായി നടന്നത് നടനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം എന്ന് കോടതി , നടി നഷ്ടപരിഹാരമായി നൽകേണ്ടത് 116 കോടി രൂപ ; താര സുന്ദരി പിച്ചയെടുക്കും എന്ന് ഉറപ്പായി

By - Siju Kuriyedam Sreekumar -- Thursday, June 02, 2022 , 04:55 PM
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി. ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് വിധി. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണം. ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേർഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തൽ.

അഞ്ചു പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ കോടതി പക്ഷെ ആംബറിന്റെ ഒരു വാദം കണക്കിലെടുത്ത് അവർക്ക് 2 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തിട്ടുണ്ട്. ജോണി ഡെപ്പിന്റെ അറ്റോർണി നടത്തിയ ഒരു പർസ്യ പരാമർശവുമായി ബന്ധപ്പെട്ടതായിരുന്നു ആ വാദം. അതേസമയം ജോണി ഡെപിൻ 10 മില്യൺ ഡോളർ നഷ്ടപരിഹാരമായും3.5 മില്യൺ ഡോളർ വ്യവഹാര ചെലവായും വിധിച്ചു. അപ്പീലിൽ തുക കുറച്ചില്ലെങ്കിൽ ജോണി ഡെപ്പിന് 10.35 മില്യൺ ഡോളർ ലഭിക്കും.


 
പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന സിനിമയിലൂടെ പ്രശസ്തനായ ജോണി ഡെപ്പും അക്വാമാനിലെ നായികയായ ആംബർ ഹേർഡും 2009 -ൽ ദി റം ഡയറി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് കണ്ടുമുട്ടുന്നത്. ജോണി ഡെപ്പിന് അതിനു മുൻപായി വിനോണ റൈഡർ, കെയ്റ്റ് മോസ്സ്, വനേസ പരാദിസ് എന്നീ നടിമാരുമായി പല കാലങ്ങളായി ബന്ധമുണ്ടായിരുന്നു. അതേസമയം, അക്കാലത്ത് ഹേർഡ് ഒരു ചിത്രകാരനുമായി പ്രണയത്തിലുമായിരുന്നു.

ഏതായാലും ആ ബന്ധം ക്രമേണ വളര്ന്നു 2011 അവസാനമായപ്പോഴേക്കും ഇരുവരും തമ്മിലുള്ള ബന്ധം പ്രണയമായി മാറി. 2012-ൽ ജോഡി ഡെപ്പിനൊപ്പം നിരവധി വർഷം പങ്കാളിയായി ജീവിച്ച വനേസ പരാദിസ് ഡെപ്പുമായി വേരിപിരിഞ്ഞു. ഡെപ്പിന് വനേസയിൽ രണ്ടു കുട്ടികളുമുണ്ട്. ഏതാണ്ട് അതേ സമയത്തു തന്നെ ഹേർഡ് തന്റെ കാമുകനിൽ നിന്നും വേർപിരിഞ്ഞു. തുടർന്ന് രണ്ടു കൊല്ലം കൂടി കാമുകീകാമുകന്മാരായി ജീവിച്ച അവർ 2014 ൽ ആണ് വിവാഹിതരാകാൻ തീരുമാനിക്കുന്നത്. തുടർന്ന് 2015- ൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ഇരുവരും വിവാഹിതരായി.

വിവാഹത്തിനു പിന്നാലെ വിവാഹ മോചനവും

2015- ൽ വിവാഹിതരായെങ്കിലും ആ ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. 2016 മെയ്‌ 23 ന് ഹേർഡ് തന്നെ ഡെപിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഡെപ്പിന്റെ അമിത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും ഒക്കെയാണ് പ്രധാന കാരണമായി പറഞ്ഞിരുന്നത്. കൂടാതെ ഗാർഹിക പീഡനവും വിവാഹമോചനത്തിനുള്ള കാരണമായി പറഞ്ഞിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ഡെപ്പ് തന്റെ നേരെ ഫോൺ വലിച്ചെറിഞ്ഞെന്നും തന്റെ മുഖത്ത് പരിക്കുപറ്റിയെന്നും അവർ വിവാഹമോചന കേസിന്റെ വിചാരണക്കിടെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഗാർഹിക പീഡനങ്ങൾ അന്വേഷിക്കുന്ന പൊലീസ് വിഭാഗം ഇത് പരിശൊധിച്ചെന്നും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വക്താവ് പറഞ്ഞത്.

സാമ്പത്തിക ലാഭം ലാക്കാക്കിയാണ് ഹേർഡ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നായിരുന്നു ഡെപ്പിന്റെ വാദം. ഏതായാലും , 7 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി കേസ് കോടതിക്ക് വെളിയിൽ ഒത്തു തീർപ്പാക്കുകയായിരുന്നു. തങ്ങൾ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നതെന്നും, വിവാഹമോചന ശേഷം പരസ്പരം കുറ്റാരോപണങ്ങൾ നടത്താനില്ലെന്നും ഇരുവരും അന്ന് പറഞ്ഞിരുന്നു. വിവാഹ മോചനത്തിനുള്ള നഷ്ടപരിഹാരമായി ലഭിച്ച 7 മില്യൺ ഡോളർ ഹേർഡ് ചാരിറ്റിക്ക് നൽകിയതായി അവരുമായി അടുത്ത വൃത്തങ്ങൾ പറായുന്നു.

വാഷിങ്ടൺ പോസ്റ്റിലെ ലേഖനവുംമാനനഷ്ട കേസും

വിവാഹമോചനത്തിനു ശേഷം പരസ്പരം കുറ്റപ്പെടുത്തുകയില്ലെന്ന് ഒരു കരാർ ഉണ്ടായിരുന്നു. എന്നാൽ, അത് ഏറെക്കാലം പാലിക്കാൻ ഹേർഡിനായില്ല. വാഷിങ്ടൺ പോസിൽ 2018-ൽ എഴുതിയ ഒരു ലേഖനത്തിൽ, ഗാർഹിക പീഡനത്തിന്റെ പൊതുമുഖമാണ് താൻ എന്ന് ആംബർ എഴുതി. 2019 ൽ ഇതിനെതിരെ ജോണി ഡെപ്പ് 50 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്‌നൽകുകയായിരുന്നു. താൻ ഒരിക്കലും ഹേർഡിനെ പീഡിപ്പിച്ചിട്ടില്ലെന്നും ഹേർഡിന്റെ ഈ ആരോപണം പൊതുമനസ്സിൽ ഇടം കണ്ടെത്താനുള്ള ഒരു വിപുലമായ വ്യാജപ്രചാരണമാണെന്നുമായിരുന്നു ഡെപ് കോടതിയിൽ ബോധിപ്പിച്ചത്. 

വിചാരണ കാലം

കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ തീർത്തും പരസ്യമായ വിചാരണ തന്നെയായിരുന്നു നടന്നത്. ഈ വിചാരണയ്ക്കിടയിലായിരുന്നു ആംബർ ഹേർഡ് തനിക്കേറ്റ പീഡനങ്ങൾ തുറന്നു പറഞ്ഞത്. ആസ്ട്രേലിയൻ യാത്രയ്ക്കിടെ ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചതും അതുപോലെ തന്റെ ലൈംഗികാവയവത്തിൽ ബിയർബോട്ടിൽ ഉപയോഗിച്ച് പീഡനം നടത്തിയതുമെല്ലാം അവർ കോടതിയിൽ വിവരിച്ചു.

വീടിനുള്ളിൽ പലപ്പൊഴയി സഹിക്കേണ്ടിവന്ന ക്രൂര മർദ്ദനങ്ങളുടേ കഥകളുംഹേർഡ് കോടതിയിൽ വിവരിച്ചിരുന്നു. ഡെപ് ഹേർഡിനെ മർദ്ദിച്ചതായി സമ്മതിക്കുന്ന ഒരു ടെലെഫോൺ സംഭാഷണത്തിന്റെ ക്ലിപ്പും കോടതിയിൽ ഹാജരാക്കിയിരുന്നു. അതുപോലെ ഡെപിന്റെ മുൻ പങ്കാളികളും ഏതാണ്ട് ആംബറിന്റെ വാദത്തെ പിന്താങ്ങുന്ന രീതിയിലുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അവഗണന നിറഞ്ഞ ബാല്യകാലവും, അമ്മയുടെ കൈകളിൽ നിന്നേൽക്കേണ്ടി വന്ന ക്രൂരതകളും ഡെപിനെ സ്ത്രീ വിദ്വേഷിയാക്കി എന്നുവരെ ഹേർഡ് ആരോപിച്ചിരുന്നു.

അതേസമയം, പീഡന കുറ്റങ്ങൾ എല്ലാം നിഷേധിച്ച ഡെപ്, തന്റെ ഭാര്യയായി തുടരുമ്പോൾ തന്നെ ഹേർഡിന് ചില അവിഹിത ബന്ധങ്ങളും ഉണ്ടായിരുന്നതായി ഡെപും ആരോപിച്ചിരുന്നു. അതിനിടയിൽ ഭാര്യാ മർദ്ദകൻ എന്നപേരിൽ ഡെപിനെതിരെ ഒരു ലേഖനം സൺ മാസികയിൽ പ്രത്യക്ഷപ്പെട്ടു. ഡെപ് ഇതിനെതിരെ കേസ് കൊടുത്തെങ്കിലും ആ കേസ് തള്ളിപോവുകയായിരുന്നു. ഇത് ഹേർഡിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

അതേസമയം, ഈ കേസും അതിനെ തുടര്ന്നുള്ള പത്രവാർത്തകളുമൊക്കെ ജോണി ഡെപ്പിന്റെ തൊഴിൽ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഫന്റാസ്റ്റിക് ബീസ്റ്റ്സ് 3 യിൽ നിന്നും ഡെപിനോട് പിന്മാറാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. മറ്റുപല അവസരങ്ങളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെപ്പറഞ്ഞിരുന്നു. മാത്രമല്ല, ഒരു സ്ത്രീ പീഡകൻ എന്ന ഒരു പ്രതിച്ഛായ ഇത് ഡെപിന് നൽകി. ഇത് അദ്ദേഹത്തിന്റെ ആരാധകരുടേ എണ്ണത്തിൽ ഇടിവുണ്ടാക്കുകയും ചെയ്തു.

വിധി

വിചാരണക്കിടയിൽ വളരെ വിചിത്രമായ പല കാര്യങ്ങളും ഉയർന്നു വന്നു. ഗൃഹത്തിലെ യഥാർത്ഥ പീഡക ആംബർ ഹേർഡ് ആണെന്ന രീതിയിൽ വരെ ചില കഥകൾ കോടതിയിൽ എത്തി. അതിനിടെ ഡെപിൽനിന്നും വിവാഹമോചന സമയത്ത് നഷ്ടപരിഹാരമായി ലഭിച്ച 7 മില്യൺ ഡോളറിൽനിന്നും നൽകാമെന്ന് പറഞ്ഞ 3.5 മില്യൺ ഡോളറിൽ 1.3 മില്യൺ ഡോളർ മാത്രമെ ഹേർഡ് നൽകിയിട്ടുള്ളു എന്ന് ഒരു ചാരിറ്റി സംഘടന വെളിപ്പെടുത്തുകയും ചെയ്തു.

അതിനിടെ ഡെപ് ഹേർഡിനെ നിർബന്ധിച്ച് വദനസൂരതം ചെയ്യിക്കുമായിരുന്നു എന്നും ഒരിക്കൽ ബിയർ കുപ്പി ഉപയോഗിച്ച് ഹേർഡിനെ പീഡിപ്പിച്ചു എന്നും ഒരു മാനസിക രോഗ വിദഗ്ദൻ കോടതിൽ പറഞ്ഞു. ഇതേതുടർന്ന് ഹേർഡ് മാനസികമായി തകർന്നു എന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ചു കഴിഞ്ഞാൽ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക ഡെപിന്റെ ഒരു വിനോദമാണെന്നും ഈ മനഃശ്ശാസ്ത്രജ്ഞൻ കോടതിയിൽ പറഞ്ഞിരുന്നു. അതുപോലെ കലഹങ്ങൾ ഉണ്ടാകുമ്പോൾ സ്വയം പരിക്കെൽപിച്ച് രക്തസാക്ഷി ചമയുന്ന സ്വഭാവവും ഡെപ്പിനുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, സഹസ്ര കോടീശ്വരൻ എലൻ മസ്‌കുമായി താൻ ബന്ധം പുലർത്തിയിരുന്ന കാര്യം ഹേർഡ് കോടതിയിൽ സമ്മതിച്ചു. അങ്ങനെ വാദപ്രതിവാദങ്ങളുമായി ആറാഴ്‌ച്ചത്തെ വിചാരണയ്ക്കൊടുവിൽ ഇന്നലെയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ഇരുവരും പരസ്പരം മാനഹാനി വരുത്തി എന്ന് നിരീക്ഷിച്ച കോടതി 15 മില്യൺ ഡോളർ ഡെപിനു നൽകാനും 2 മില്യൺ ഡോളർ ഹേർഡിന് നൽകാനും വിധിക്കുകയായിരുന്നു.

When the verdict in the case of torturing the actress Amber Heard came, in favor of Johnny Depp 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment