visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Tamilnadu

Home / News/ Tamilnadu
College class room

കോളജ് അധ്യാപികമാർ ശരീരം മറയ്ക്കുന്ന തരത്തിൽ ഓവർകോട്ട് ധരിക്കണം; പുതിയ നിർദ്ദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്; തമിഴ്നാട്ടിൽ വിവാദം

By - Siju Kuriyedath Sreekumar -- Friday, November 18, 2022 , 03:26 PM
ചെന്നൈ: കോളജ് അധ്യാപികമാർ ശരീരം മറയ്ക്കുന്ന തരത്തിൽ ഓവർകോട്ട് ധരിക്കണമെന്ന നി‌​ർദ്ദേശവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ എല്ലാ കോളജ് അധ്യാപികമാരും തങ്ങളുടെ ശരീരം മറയ്ക്കുന്ന തരത്തിൽ വസ്ത്രത്തിന് പുറമേ ഓവർകോട്ട് ധരിക്കണമെന്നാണ് നിർദേശം. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കൊളീജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടറേറ്റിന് ഈ നിർദേശം നൽകിയത്.(overcoat for college teachers)

കോളജ് അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വകുപ്പിന് ലഭിച്ച പരാതികൾ സംബന്ധിച്ച്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനും സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും രജിസ്ട്രാർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി ധനശേഖർ ഒക്ടോബർ 18 അയച്ച കത്തിൽ സൂചിപ്പിരുന്നു. കുട്ടികളിൽ നിന്നും പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു ഡ്രസ് കോഡ് നിർദേശമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ നിർദേശം നല്ല തീരുമാനമാണെന്ന് കോളേജ് പ്രിൻസിപ്പൽമാരുടെ അസോസിയേഷൻ പ്രസിഡന്റ് എ പൊന്നുസാമി പറഞ്ഞു. പല സ്വാശ്രയ കോളേജുകളും അവരുടെ വനിതാ ജീവനക്കാർക്ക് ഡ്രസ് കോഡ് നടപ്പിലാക്കിയിട്ടുണ്ട്. ഓവർകോട്ട് ധരിക്കുമ്പോൾ വനിതാ അധ്യാപകർക്ക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്.(overcoat for college teachers)
അതേസമയം പുരുഷ അധ്യാപകർക്ക് ഓവർകോട്ട് ആവശ്യമില്ലെന്നും പൊന്നുസ്വാമി പറഞ്ഞു. ടൈയും ഷൂസും ധരിച്ച് ഫോർമൽ വേഷത്തിൽ വരുന്നതിനാൽ പുരുഷ അധ്യാപകർക്ക് ഓവർകോട്ട് വേണ്ടെന്നാണ് പൊന്നുസ്വാമി അഭിപ്രായപ്പെടുന്നത്. വനിതാ അധ്യാപകരോട് അവരുടെ ശരീര വടിവുകൾ മറയ്ക്കാനായി ഓവർകോട്ട് ധരിക്കണമെന്ന് നിർദേശിക്കുന്നത് അപമാനകരമാണെന്നും, പ്രായപൂർത്തിയായവർക്കുള്ള ഡ്രസ് കോഡ് എന്ന ആശയം അവരെ ശിശുക്കളാക്കുന്നുവെന്നും അക്കാദമിക് വിദഗ്ധ സ്വർണ രാജഗോപാൽ അഭിപ്രായപ്പെട്ടു.


College teachers should wear overcoats that cover their bodies

 



LEAVE A REPLY

Security code:

COMMENTS

Be the first to comment