visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Terrorist Attack

Home / News/ Terrorist Attack
Zafarullah Jamali , hijacked  Indian Airlines plane IC-814
Zafarullah Jamali , hijacked Indian Airlines plane IC-814Photo Credit : Pakisthani Local

കാണ്ഡഹാർ വിമാന റാഞ്ചലിലെ രണ്ടാമത്തെ ഭീകരനെ അജ്ഞാതർ വെടിവച്ച് കൊന്നു ഒരാഴ്ചക്കുള്ളിൽ രണ്ടുപേർ ഒരുപോലെ മരണം .

By - Siju Kuriyedam Sreekumar -- Thursday, March 17, 2022 , 07:44 PM

Input From Pakistani Local News reporter 

കാണ്ഡഹാർ വിമാന റാഞ്ചലിലെ ഒരു ഭീകരനെ രണ്ടുപേർ ദിവസങ്ങൾക്ക് മുൻപ്  വെടിവച്ച് കൊന്നിരുന്നു   . ഇന്നലെ  സംഘത്തിലെ പ്രധാനിയായിരുന്ന സഫറുള്ള ജമാലിയെയാണ്  അജ്ഞാതർ കറാച്ചിയിൽ   വെടിവച്ച് കൊന്നത്. ഇതോടെ  ഇന്ത്യൻ എയർലൈൻസ് വിമാനം 1999 ഡിസംബർ 24ന് നേപ്പാളിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിയ അഞ്ചംഗ ഭീകര സംഘത്തിലെ രണ്ടു പേര് കൊല്ലപ്പെട്ടു .

കാണ്ഡഹാർ വിമാനം റാഞ്ചൽ സംഘത്തിലുണ്ടായിരുന്ന  ഭീകരൻ മിസ്ട്രി സഹൂർ ഇബ്രാഹിമിനെ  ബൈക്കിലെത്തിയ രണ്ടുപേർ ദിവസങ്ങൾക്ക് മുൻപ്  വെടിവച്ച് കൊന്നത് . റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപൻ കട്യാലിനെ ഭാര്യയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നത് ഇയാളായിരുന്നു.

ഇസ്രായിലിന്റെ മോസാദ് നെപോലെ രാജ്യത്തു ആക്രമണം നടത്തിയവരെ  തെരെഞ്ഞുപിടിച്ചു  കൊല്ലുക  ആയിരുന്നു രണ്ടു ആക്രമണവും വെടിവെപ്പും എന്നാണ് ദൃസാക്ഷികൾ നൽകിയ മൊഴിയിൽ നിന്ന് മനസിലാകുന്നത് . സാഹിദ് അഖുണ്ഡ് എന്ന പേരിൽ കറാച്ചിയിലെ അക്തർ കോളനിയിൽ ഫർണിച്ചർ കട നടത്തിയിരുന്ന ഇബ്രാഹിമിനെ ഈ മാസം ഒന്നിന് മോട്ടർ ബൈക്കിലെത്തിയ രണ്ടുപേർ ഫർണിച്ചർ ഗോഡൗണിനുള്ളിലാണ് വെടിവച്ചു കൊന്നത്. ഹെൽമെറ്റും മാസ്ക്കും ധരിച്ചാണ് വന്നത് രണ്ടു  ബൈക്കുകളായി മത്സര ഓട്ടം നടക്കുന്നു എന്ന പ്രതീതി ശ്രിഷ്ട്ടിച്ചു അതിൽ  നിന്ന് ഒരു ബൈക്ക് പെട്ടന്ന് ഗോഡൗണിനുള്ളിലേക്ക് കയറുകയും അതിൽ ഇരുന്നവർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയും ആണ് ചെയ്തത് . ഒരു കാരണവശാലും രക്ഷപെടരുത് എന്ന രീതിയിലാണ് വെടി വച്ചിരിക്കുന്നത് എന്നും  ആസൂത്രിതമായ ആക്രമണം ആയിരുന്നെന്നും  പൊലീസ് പറഞ്ഞു. 

അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല. സമാനമായരീതിയിലാണ് രണ്ടു  ആക്രമണവും  ഉണ്ടായതു . 170 യാത്രക്കാരുണ്ടായിരുന്ന വിമാനം വിട്ടുകിട്ടുന്നതിനായി ഇന്ത്യ മോചിപ്പിച്ച ജയ്ഷെ മുഹമ്മദ് ഭീകര സംഘടനാ തലവൻ മസൂദ് അസറിന്റെ സഹോദരൻ ഇബ്രാഹിമിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തിരുന്നു. 

Main  hijacker of IC 814 Zafarullah Jamali has been gunned by unknown assailants in Karachi

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment