visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

World

Home / News/ World
The pilot lost consciousness ; passenger flew the plane
The pilot lost consciousness ; passenger flew the planePhoto Credit : Jeff Chandler

യാത്രയ്ക്കിടെ പൈലറ്റിന് ബോധം നഷ്ടപ്പെട്ടു; യാത്രക്കാരൻ വിമാനം പറത്തി ലക്ഷ്യസ്ഥാനത്ത് എത്തി

By - Siju Kuriyedam Sreekumar -- Wednesday, May 11, 2022 , 08:59 PM
ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ലാത്ത യുവാവ് വിജയകരമായി വിമാനം ലാന്റ് ചെയ്യിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമേരിക്കയിലെ ബഹാമാസിലെ മാർഷ് ഹാർബർ ലിയനാർഡ് എം തോംസൺ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ഫ്‌ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്‌ന 208 കാരവൻ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പൈലറ്റ് പെട്ടെന്ന് ബോധരഹിതനായതോടെയാണ് യാത്രക്കാരനായ യുവാവിന് വിമാനം നിയന്ത്രിക്കേണ്ടി വന്നത്. എയർ ട്രാഫിക് കൺട്രോൾ റൂമിൽനിന്നുള്ള നിർദേശ പ്രകാരമാണ് യുവാവ് വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കിയത്.

പേര് പുറത്തുവിടാത്ത ഈ യാത്രക്കാരൻ ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈൽ വടക്ക് ഫ്‌ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോൾ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാൽ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരൻ കോക്പിറ്റിൽ ചെന്ന് കൺേട്രാൾ റൂമിൽ എമർജൻസി കോൾ ചെയ്യുകയായിരുന്നു.
 
”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കൺട്രോൾ റൂമിൽ നൽകിയത്. എവിടെയാണിപ്പോൾ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളറുടെ ചോദ്യം. ഫ്‌ളോറിഡ തീരമേഖലയിലാണ് താനിപ്പോൾ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നൽകി.

ചിറകുകളുടെ ലെവൽ അതേ പോലെ നിലനിർത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിർദേശം നൽകി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു. അതിനുശേഷം എയർട്രാഫിക് കൺട്രോളറായ റോബർട്ട് മോർഗൻ ഉണർന്നു പ്രവർത്തിച്ചു. ദീർഘകാലം പൈലറ്റ് പരിശീലകനായി പ്രവർത്തിച്ച അദ്ദേഹത്തിന് സെസ്‌ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്‌ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിർദേശങ്ങൾ തൽസമയം നൽകിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റർനാഷനൽ വിമാനത്താവളത്തിൽ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.

അദ്ദേഹത്തിന്റെ നിർദേശങ്ങൾ എല്ലാം അനുസരിച്ച യാത്രക്കാരൻ വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റൺവേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവർ കുറക്കുക എന്നതടക്കമുള്ള നിർദേശങ്ങൾ കൂളായി കൈകാര്യം ചെയ്ത യാത്രികൻ വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്റ് ചെയ്തപ്പോൾ യാത്രക്കാരൻ ചോദിച്ച ചോദ്യം കൺട്രോളർ പിന്നീട് എ ബി സി ചാനലിനോട് ചെറുചിരിയോടെ എടുത്തു പറഞ്ഞു. ”ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക?”

വിമാനം ലാന്റ് ചെയ്തപ്പോൾ കൺട്രോളർ താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘർഷം നിറഞ്ഞ ആ സമയങ്ങൾ യാത്രക്കാരൻ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തിര ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വിവരങ്ങൾ അറിവായിട്ടില്ല.

The pilot lost consciousness ; passenger flew the plane

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment