visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
The Lady of Heaven
The Lady of HeavenPhoto Credit : The Lady of Heaven FB

പ്രവാചകന്റെ മകൾ ഫാത്തിമയുടെ ചരിത്രം വളച്ചൊടിച്ചു; ദി ലേഡി ഓഫ് ഹെവൻ പ്രദർശനം അവസാനിപ്പിച്ച് തീയറ്റർ ഉടമകൾ ; video കാണാം

By - Siju Kuriyedam Sreekumar -- Wednesday, June 08, 2022 , 11:00 AM
മതനിന്ദയാണെന്ന പേരിൽ ഇസ്ലാമിസ്റ്റുകൾ പ്രക്ഷോഭം തുടരുന്നതിനിടെ ബ്രിട്ടനിൽ ദി ലേഡി ഓഫ് ഹെവൻ എന്ന ചിത്രം തീയറ്ററുകളിൽ നിന്നും പിൻവലിച്ചു. പ്രവാചകന്റെ മകളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നാരോപിച്ചാണ് സിനിമക്കെതിരെ പ്രതിഷേധം അരങ്ങേറിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖ് അധിനിവേശകാലത്തെ കഥ പറഞ്ഞ് ആരംഭിക്കുന്ന ചിത്രമാണ് ദി ലേഡി ഓഫ് ഹെവൻ. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നത്.

ജൂബിൽ ആഘോഷങ്ങൾ നടന്ന വാരാന്ത്യത്തിൽ പുറത്തിറക്കിയ ചിത്രം പ്രതിഷേധത്തേ തുടർന്ന് സിനിവേൾഡ് അവരുടെ തീയറ്ററുകളിൽ നിന്നെല്ലാം പിൻവലിക്കുകയായിരുന്നു. എന്നാൽ, ഇന്നലെയും ലണ്ടനിലെ പല സിനിമാശാലകളിലും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇതും ഉണ്ടായിരുന്നു. ചിത്രം പ്രദർശനം നടത്തിയിരുന്ന ബ്രാഡ്ഫോർഡ്, ബോൾട്ടൻ, ബിർമ്മിങ്ഹാം, ഷെഫീൽഡ് തുടങ്ങിയ ഇടങ്ങളിലെ സിനിമാശാലകൾക്ക് മുന്നിൽ നൂറുകണക്കിനാളുകളായിരുന്നു പ്രതിഷേധവുമായി തടിച്ചു കൂടിയത്.

സിനിമ പിൻവലിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യുസർ മാലിക് ഷിലിബാക് രംഗത്തെത്തി. തീവ്രവാദികളുടെ ആവശ്യങ്ങൾക്ക് മുൻപിൽ മുട്ടുമടക്കുന്ന ഏർപ്പാടായിപോയി എന്നാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്. 12 മില്യൺ പൗണ്ട് മുടക്കി ബ്രിട്ടനിൽ നിർമ്മിച്ച ചിത്രം ആരംഭിക്കുന്നത് ഐസിസിന്റെ ഇറാഖ് അധിനിവേശത്തിൽ നിന്നാണ്. ഒരു ജിഹാദി കൊലപാതകവും ഗ്രാഫിക് അനിമേഷനിലൂടെ കാണിക്കുന്നുണ്ട്. അതിനു ശേഷമാണ് പ്രവാചകന്റെ മക്കളിൽ ഒരാളായ ഫാത്തിമയുടെ കഥ പറയുന്നത്.

നേരത്തേ പ്രവാചകന്റെ കാർട്ടൂൺ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ വെളിച്ചത്തിൽ, ഫാത്തിമ എന്ന കഥാപാത്രത്തെ സിനിമയിൽ മുഖം കാണിക്കാതെ കറുത്ത മുഖപടത്തിനുള്ളിൽ ഒതുക്കിയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, മത ചരിത്രം തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്നും ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വ്യക്തികളെ മോശമായി ചിത്രീകരിച്ചു എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. കഴിഞ്ഞ വർഷം കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം പക്ഷെ ഇക്കഴിഞ്ഞ ജൂൺ 3 നായിരുന്നു ബ്രിട്ടനിൽ റിലീസ് ചെയ്തത്.

അതേസമയം ഈ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രങ്ങളെ മുഴുവൻ കറുത്തവർഗ്ഗക്കാരായി ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന മറ്റൊരു ആരോപണവും ഉയരുന്നുണ്ട്. തികച്ചും വംശീയ വിവേചനം നിഴലിച്ചു നിൽക്കുന്ന ഒരു ചിത്രമാണെന്നാണ് ചില വിമർശകർ ഉയർത്തുന്ന ആക്ഷേപം.
The Lady of Heaven
The Lady of HeavenPhoto Credit : The Lady of Heaven FB

The Lady of Heaven
The Lady of HeavenPhoto Credit : The Lady of Heaven FB

Protesters outside Cineworld in Bradford in a picture taken by 5Pillars, a Muslim news site
Protesters outside Cineworld in Bradford in a picture taken by 5Pillars, a Muslim news sitePhoto Credit : A Muslim news site

The history of Fatima, the daughter of the Prophet, was distorted in "The Lady of Heaven movie" . See the video 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment