visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Gang Raped in Facebook Metavers
Gang Raped in Facebook MetaversPhoto Credit : International News agency

ഇരുപത്തൊന്നുകാരി ബലാത്സം​ഗത്തിനിരയായത് ഫെയ്‌സ്ബുക്കിന്റെ മെറ്റാവേഴ്‌സിൽ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഇരയായ ​ഗവേഷക, ഇത്തരം സന്ദർഭങ്ങളിൽനിന്നു എങ്ങനെ രക്ഷപെടാം

By - Siju Kuriyedam Sreekumar -- Thursday, June 09, 2022 , 01:06 PM
സൈബർ ലോകത്തു എന്തും അസാധ്യം എന്ന് തെളിക്കുന്നതാണ് ഈ അടുത്ത കാലത്തു നാം കണ്ടതും കേട്ടതുമായ പല കാര്യങ്ങളും .സൈബർ പണമിടപാട് , കച്ചവടം , ക്ലാസ് , ഹോസ്പിറ്റൽ , ഓപ്പറേഷൻ , വിവാഹം , ഉത്ഘാടനം , മീറ്റിങ്ങുകൾ എന്നുവേണ്ട    ലോക രാജ്യങ്ങളുടെ  സൈബർ യുദ്ധങ്ങളും നാം കണ്ടു . ഇപ്പോൾ ഇതാ അത്  ബലാത്സംഗത്തിൽ എത്തി നിൽക്കുന്നു . വിശ്വസിക്കാൻ ബുദ്ധിമുട്ടൂണ്ടാകും  എന്നാൽ സത്യം ആണ്  

അപരിചിതൻ തന്നെ ‘വെർച്വലായി ബലാൽസംഗം’ ചെയ്തെന്ന പരാതിയുമായി യുവതി. ഗവേഷകയായ 21 കാരിയാണ് താൻ ഫെയ്‌സ്ബുക്കിന്റെ മെറ്റാവേഴ്‌സിൽ ബലാത്സം​ഗത്തിന് ഇരയായതെന്ന് വെളിപ്പെടുത്തുന്നത്. ഇം​ഗ്ലീഷ് പത്രമായ ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സംഓഫ്അസ് (SumOfUs) എന്ന സംഘടനയ്ക്കുവേണ്ടി ജോലി ചെയ്യുന്ന ഗവേഷകയാണ് പരാതിക്കാരി. ഫെയ്‌സ്ബുക് അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ വർധിച്ചുവരുന്ന പ്രാധാന്യത്തിനെതിരെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘനയാണിത്. സ്വകാര്യ വെർച്വൽ റൂമിൽ താൻ ആക്രമിക്കപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരാൾ വോഡ്ക കൈമാറിക്കൊണ്ട് കണ്ടിരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.

പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഗവേഷക പറഞ്ഞത് മെറ്റാവേഴ്‌സിൽ എത്തിയപ്പോൾ തനിക്കുണ്ടായത് വിഭ്രാന്തിയുണ്ടാക്കുന്ന അനുഭവങ്ങളാണ് എന്നാണ്. തന്റെ സമചിത്തത നഷ്ടപ്പെട്ടു എന്നും ഗവേഷക പറയുന്നു. തനിക്ക് എന്താണു സംഭവിക്കുന്നത് എന്ന ചിന്തിച്ചപ്പോൾത്തന്നെ, ഇതു തന്റെ ശരിക്കുള്ള ശരീരമല്ലല്ലോ എന്ന ചിന്തയുമുണ്ടായിരുന്നെന്നു ഗവേഷക പറഞ്ഞു.

പാർട്ടി നടക്കുന്ന ഒരു സ്വകാര്യ റൂമിലേക്ക് ഗവേഷകയെ നയിക്കുകയും അവിടെവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. മറ്റുള്ളവർക്ക് കാണാനായി ഒരു പ്രത്യേക രീതിയിൽ നിൽക്കാൻ ആവശ്യപ്പെട്ടു എന്നും തുടർന്നാണ് ആക്രമിക്കപ്പെട്ടത് എന്നും ഗവേഷക പറഞ്ഞു. ഈ സമയത്ത് റൂമിലുണ്ടായിരുന്ന മറ്റൊരാൾ വോഡ്കാ കുപ്പി കൈമറുകയായിരുന്നു എന്നും പറയുന്നു. പഴ്‌സനൽ ബൗണ്ടറി ഫീച്ചർ ഇല്ലാതിരുന്നതിനാൽ മറ്റ് ആളുകളുടെ അവതാറുകൾക്ക് ഗവേഷകയുടെ അവതാറിനെ സ്പർശിക്കാനായി എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉപയോക്താക്കൾ തങ്ങളുടെ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഹെഡ്‌സെറ്റ് ധിരിച്ചാണ് വെർച്വൽ ലോകത്തേക്കു കടക്കുന്നത്. അവിടെ വച്ച് സ്പർശം ഏൽക്കുമ്പോൾ ഗവേഷക കൈയ്യിൽ അണിഞ്ഞിരിക്കുന്ന ഹാൻഡ് കൺട്രോളറുകൾ വിറകൊണ്ടു. തന്റെ ശരീരത്തിൽ നേരിട്ടു സ്പർശിക്കപ്പെടുന്നതു പോലെയുള്ള അനുഭവം ആണ് ഉണ്ടായതെന്നും, ഇതെല്ലാം നിലതെറ്റിക്കുന്നതായിരുന്നു എന്ന് ഗവേഷക കുറിക്കുന്നു. അതേസമയം, പഴ്‌സനൽ ബൗണ്ടറി ഫീച്ചർ പ്രയോജനപ്പെടുത്തി വേണം മെറ്റാവേഴ്‌സിൽ എത്താൻ എന്ന് മെറ്റാ ഓർമപ്പെടുത്തുന്നു


 
അതേസമയം, ഈ അനുഭവത്തെക്കുറിച്ച് മെറ്റാ കമ്പനിയുടെ വക്താവും പ്രതികരിച്ചു. ഗവേഷക മെറ്റാവേഴ്‌സിലെ ഒരു സെറ്റിങ്‌സ് ഉപയോഗിക്കാതിരുന്നതിനാലാണ് ആക്രമണത്തിന് ഇരയായതെന്ന് അവർ പറഞ്ഞു. മെറ്റാവേഴ്‌സിൽ സ്വന്തം അതിർത്തി നിർണയിക്കാവുന്ന ‘അകറ്റി നിർത്തൽ’ സംവിധാനം ഇല്ലാതെയാണ് ഗവേഷക മെറ്റാവേഴ്‌സിലേക്ക് കടന്നത്. വ്യക്തികളുടെ ത്രിമാന പ്രതിരൂപമായ അവതാറിന് സുഹൃത്തുക്കളല്ലാത്തവരെ നാലടി അകലത്തിൽ നിർത്താനാണ് മെറ്റാ അനുവദിക്കുന്നത്. അനാവശ്യ സ്പർശവും മറ്റും ഒഴിവാക്കാനായാണ് ഇതെന്ന് മെറ്റാ വക്താവ് പറഞ്ഞു. ഈ സുരക്ഷാ ഫീച്ചർ ഇല്ലാതെ, പരിചയമില്ലാത്തവരുടെ അടുത്തെത്തുന്നത് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മെറ്റാ പറഞ്ഞു.

യാഥാർഥ്യമെന്നു തോന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാങ്കൽപിക സ്ഥലമാണ് മെറ്റാവേഴ്‌സ്. ഇത്തരം ഒരു സ്ഥലം പല രീതിയിൽ ഗുണപ്രദമായി പ്രയോജനപ്പെടുത്താനാകും. ഉദാഹരണത്തിന്, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർക്ക് ഒരിടത്ത് എന്ന പോലെ ഒത്തു ചേർന്ന് ജോലിയെടുക്കാൻ, കളികളിൽ ഏർപ്പെടാൻ, പഠിക്കാൻ, ഷോപ്പിങ് നടത്താൻ, സർഗസൃഷ്ടി നടത്താൻ.ഒക്കെ സാധിക്കും. കൂടുതൽ സമയം ഓൺലൈനിൽ ചെലവിടുക എന്നതിനേക്കാളേറെ കൂടുതൽ സമയം അർഥവത്തായി ഓൺലൈനിൽ ചെലവിടുന്നതായി തോന്നിപ്പിക്കാനുള്ള ശ്രമമാണിത് എന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കമ്പനികൾ പറയുന്നത്. ഇതിനായി പ്രത്യേകം തയാർ ചെയ്ത ഹെഡ്‌സെറ്റുകൾ ഉപയോഗിക്കണം. ഫെയ്‌സ്ബുക് പ്രയോജനപ്പെടുത്തുന്നത് തങ്ങളുടെ ഒക്യുലസ് ഹെഡ്‌സെറ്റാണ്.

മെറ്റാവേഴ്‌സ് സ്വപ്നം നടപ്പിൽവരുത്താൻ മുന്നിൽ നിൽക്കുന്നത് ഫെയ്‌സ്ബുക് ആണെങ്കിലും അത് തങ്ങളുടേത് മാത്രമായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക് ഇല്ലെങ്കിലും ഇന്റർനെറ്റ് നിലനിൽക്കും എന്നത് പോലെയാണ് ഇതെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഒന്നുറങ്ങി എണീക്കുമ്പോൾ മെറ്റാവേഴ്‌സ് ഉണ്ടാകില്ലെന്നും കുറഞ്ഞത് 10-15 വർഷം എടുത്തു മാത്രമേ അതിന്റെ മുഴുവൻ ശേഷിയും കൊണ്ടുവരാനാകൂ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മെറ്റാ തങ്ങളുടെ ഹൊറൈസൺ വേൾഡ്‌സിന് തുടക്കമിട്ടത് 2021ൽ ആണ്. ഹൊറൈസൺ വേൾഡ്‌സിൽ പ്രവേശിക്കുന്നവർക്ക് മറ്റുള്ളവരുമായി സല്ലപിക്കാം, ഗെയിം കളിക്കാം. സ്വന്തം വെർച്വൽ സ്ഥലം സൃഷ്ടിക്കാം. മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ യമണ്ടൻ സ്വപ്‌നമായ മെറ്റാവേഴ്‌സ് പിച്ചവച്ചു തുടങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്.

‘മെറ്റാവേഴ്‌സ്: മറ്റൊരു വിഷലിപ്തമായ ഉള്ളടക്കമുള്ള ചെളിക്കുഴി’ എന്ന പേരിലാണ് സംഓഫ്അസ് തങ്ങളുടെ ലേഖനം പ്രസിദ്ധീകരിച്ചത്. ഒക്യുലസ് ഹെഡ്‌സെറ്റ് ധരിച്ച് ഗവേഷക ആപ്പിൽ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാനായാണ് ശ്രമിച്ചത്. ഗവേഷക അതിനായി തിരഞ്ഞെടുത്തത് ഒരുസ്ത്രീ രൂപത്തിലുള്ള അവതാർ ആയിരുന്നു. സ്ത്രീ ശബ്ദവും സ്വീകരിച്ചു. താൻ മെറ്റാവേഴ്‌സിലെത്തി ഒരു മണിക്കൂറിനുള്ളിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നാണ് ഗവേഷക പറയുന്നത്. സ്വന്തം അതിർത്തി നിശ്ചയിക്കാനുള്ള പഴ്‌സനൽ ബൗണ്ടറി സെറ്റിങ്‌സ് എല്ലാ അവതാറും സൃഷ്ടിക്കുമ്പോൾത്തന്നെ ഓണായിരിക്കും. എന്നാൽ, ഇത് ഓഫ് ചെയ്യാൻ മറ്റൊരു യൂസർ ആവശ്യപ്പെട്ടതിനാൽ അത് വേണ്ടന്നു വച്ചു എന്ന് ഗവേഷക പറഞ്ഞു.

പഴ്‌സനൽ ബൗണ്ടറി എങ്ങനെ പ്രയോജനപ്പെടുത്താം?

മൂന്ന് ഓപ്ഷനുകളാണ് മെറ്റാ നൽകിയിരിക്കുന്നത്.

കൂട്ടുകാരല്ലാത്തവർക്ക്. ഓൺ ഫോർ നോൺ-ഫ്രണ്ട്‌സ്. ഇതിൽ പഴ്‌സനൽ ബൗണ്ടറി നാലടി ആയി നിശ്ചയിച്ചിരിക്കുന്നു. ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്തവരുടെ അവതാറും സ്വന്തം അവതാറും തമ്മിലുള്ള അകലമായിരിക്കും ഇത്.
എല്ലാവർക്കും. ഓൺ ഫോർ എവരിവൺ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മറ്റെല്ലാവരുടെയും അവതാറുകൾ ഏകദേശം നാലടി അകലത്തിൽ നിൽക്കും.

 ഓഫ്. നാലടി അകലം പാലിക്കാനുള്ള അവസരം പിന്നെ ലഭിക്കില്ല. മെറ്റാ പറയുന്നത് ചെറിയൊരു അതിര് അപ്പോഴും കാക്കാനായേക്കുമെന്നും, അനാവശ്യ ആക്രമണൾ തടുക്കാനായേക്കുമെന്നുമാണ്.
മറ്റൊന്ന് സെയ്ഫ് സോൺ ബട്ടണ് ആണ്. സുരക്ഷിതമായ മേഖല. നിങ്ങളെ ആരെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഇത് പ്രയോജനപ്പെടുത്താം. ഇത് ഉപയോഗിച്ച് മറ്റുള്ളവരുടെ പ്രവൃത്തിയെക്കുറിച്ചും കണ്ടന്റിനെക്കുറിച്ചും മെറ്റാ കമ്പനിയെ അറിയിക്കാം. തങ്ങളുടെ പ്രോഡക്ട് ഉപയോഗിക്കുന്നവർ സുരക്ഷിതരായിരിക്കണം എന്ന് തങ്ങൾ ആഗ്രഹിക്കുന്നു എന്ന് മെറ്റാ പറയുന്നു. ഗവേഷക ആരോപിച്ച തരത്തിലുള്ള സംഭവങ്ങൾ നടന്നാൽ അതേക്കുറിച്ച് തങ്ങൾ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

മറ്റു ഗവേഷകർക്കും സമാനമായ അനുഭവങ്ങൾ

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനിലെ ഗവേഷകയായ കാതറിൻ ക്രോസ് ടെക്‌നോളജി റിവ്യുവിനോടു സംസാരിച്ചപ്പോൾ, തനിക്ക് 2021 ഡിസംബറിൽ മെറ്റാവേഴ്‌സിൽ ഉണ്ടായ അനുഭവവും പങ്കുവച്ചിരുന്നു. കമ്പനികൾക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ അവ അത് ഉപയോക്താവിന്റെ ഭാഗത്തു നിന്നുണ്ടായ പ്രശ്‌നമായി ചിത്രീകരിച്ചു തടിയൂരുന്ന രീതിയാണ് പൊതുവെ കാണുന്നതെന്ന് കാതറിൻ പറഞ്ഞു. വെർച്വൽ സ്ഥലങ്ങളുടെ സവിശേഷത എന്നു പറയുന്നതു തന്നെ ഒരാളെ വേറൊരിടത്ത് എത്തിയെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കുക എന്നതാണ്. തങ്ങൾ ശാരീരികമായി മറ്റൊരു ലോകത്ത് പ്രവേശിച്ചു എന്ന തോന്നലുണ്ടാക്കുന്നു. അവർക്കുണ്ടാകുന്ന ശാരീരിക അനുഭവങ്ങൾ ലഭിക്കുന്നത് അവരുടെ അവതാറുകൾ 3ഡി ലോകത്തേക്ക് പ്രവേശിക്കുമ്പോഴാണ് എന്നും കാതറിൻ പറയുന്നു.

ലൈംഗികാക്രമണങ്ങൾ ശാരീരികം മാത്രമല്ല

വ്യക്തിക്ക് മെറ്റാവേഴ്‌സിലും ഉണ്ടാകുന്ന വൈകാരികമായ പ്രതികരണങ്ങൾ ശക്തമായിരിക്കുമെന്നും നാഡീവ്യൂഹത്തിന്റെ പ്രതികരണം, മനസ്സിന്റെ പ്രതികരണം തുടങ്ങിയവയൊക്കെ യഥാർഥ ലോകത്തിലെന്നവണ്ണം അനുഭവിക്കാൻ പാകത്തിനുള്ള ക്രമീകരണങ്ങളാണ് ഉള്ളതെന്നും പറയുന്നു. അതേസമയം, മെറ്റാവേഴ്‌സിന്റെ തുടക്ക മോഡൽ മാത്രമാണ് ഇതെന്നതും മനസ്സിൽവയ്ക്കണം. കൂടാതെ, പൊതുവേ യഥാർഥ ലോകത്ത് ഉണ്ടാകുന്നതിനേക്കാൾ ഗുരുതരമല്ലാത്ത ആഘാതം മാത്രമാണ് വെർച്വൽ ഇടങ്ങളിൽ ഉണ്ടാകുക എന്നും പറയുന്നു. അതേസമയം, ലൈംഗികാതിക്രമങ്ങൾ എപ്പോഴും ശാരീരികമായിരിക്കില്ലെന്ന് ഒഹായോ യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ ജെസെ ഫോക്‌സ് ഓർമപ്പെടുത്തുന്നു. അത് വാക്കുകൾ കൊണ്ടുള്ളതാകാം. വെർച്വലും ആകാമെന്നും അവർ പറയുന്നു. പുതിയ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്കുള്ള വേദിയായി മെറ്റാവേഴ്‌സ് മാറുമോ എന്നു കാത്തിരുന്നു കാണാം.

Twenty one year old girl raped on Facebook's metavers

 



LEAVE A REPLY

Security code:

COMMENTS

Be the first to comment