visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

World

Home / Science/ World
Blood coming out From  Antarctica Glacier
Blood coming out From Antarctica GlacierPhoto Credit : Antarctica Glacier Research institute

അന്റാർട്ടിക്കയിലെ രക്തവെള്ളച്ചാട്ടത്തിന് പിന്നിലെ രഹസ്യം കണ്ടു പിടിച്ചു

By - Siju Kuriyedam Sreekumar -- Saturday, October 01, 2022 , 07:29 PM
ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി അന്റാർട്ടിക്കയിലെ രക്തവെള്ളച്ചാട്ടം. അന്റാർട്ടിക്കയിലെ ഒരു മഞ്ഞുമലയിൽ നിന്നുമാണ് രക്തവെള്ളച്ചാട്ടം ഒഴുകുന്നത്. ടെയ്‌ലർ ഗ്ലേസിയർ എന്നാണ് ഈ ഹിമാനിയുടെ പേര്. കിഴക്കൻ അൻ്റാർട്ടിക്കയിലെ വിക്ടോറിയ ലാൻഡിലാണ് ഇത് സ്ഥിതി ചെയ്യു്നത്. ഇവിടെയെത്തുന്ന ധീരരായ ഗവേഷകരെയും ശാസ്ത്രജ്ഞരെയും ഈ കാഴ്ച അത്ഭുതപ്പെടുത്തുന്നുണ്ട്. പതിറ്റാണ്ടുകളായി ഈ `ചോര ഉറവ´ ഒഴുകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടെയ്‌ലർ ഗ്ലേസിയറിനു താഴെ വളരെ പുരാതനമായ ഒരു പ്രദേശം സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ ജീവൻ ഉണ്ടെന്നാണ് വിശ്വാസം. ഭൂമിയിൽ അന്യഗ്രഹജീവികളുടെ സാന്നിധ്യം പോലെയാണെന്നും കരുതപ്പെടുന്നതും. ഈ ചുവന്ന ഉറവയിൽ നിന്നും ശാസ്ത്രജഞർ സാമ്പിൾ എടുത്ത് പരിശമാധിച്ചിരുന്നു. ഇതിൻ്റെ രുചിക്ക് ഉപ്പുരസമുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്.

ഹിമാനിക്കടിയിലെ ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സൂക്ഷ്മജീവികളുടെ ലോകമാണ് രക്തത്തിൻ്റെ നീരുറവയുടെ ഉറവിടമെന്നാണ് ശസ്ത്രജഞർ ചൂണ്ടിക്കാണിക്കുന്നത്. അൻ്റാർട്ടിക്കയിലെ ഈ പ്രദേശത്ത് ആദ്യമായി എത്തിയത് യൂറോപ്യൻ ശാസ്ത്രജ്ഞരായിരുന്നു. 1911-ൽ ബ്രിട്ടീഷ് പര്യവേക്ഷകനായ തോമസ് ഗ്രിഫിത്ത് ടെയ്‌ലറാണ് ഈ രക്തത്തിന്റെ നീരുറവ ആദ്യമായി കണ്ടെത്തിയത്. ആദ്യം അവർ കരുതിയത് ചുവന്ന പായലാണെന്നാണ്. എന്നാൽ കൂടുതൽ പരിശോധനയിൽ അത് അങ്ങനെയല്ലെന്ന് മനസ്സിലാകുകയായിരുനനു. 1960-ൽ ഹിമാനിയുടെ അടിയിൽ ഇരുമ്പ് ലവണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഫെറിക് ഹൈഡ്രോക്സൈഡിൻ്റെ സാന്നിദ്ധ്യമാണ് രേഖപ്പെടുത്തിയത്.

2009-ൽ, ഹിമാനിയുടെ അടിയിൽ സൂക്ഷ്മാണുക്കൾ ഉണ്ടെന്നും, അതുകൊണ്ടാണ് ഈ രക്തപ്രവാഹം പുറത്തുവരുന്നതെന്നും പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സൂക്ഷ്മാണുക്കൾ 15 മുതൽ 40 ലക്ഷം വർഷം വരെ ഈ ഹിമാനിയുടെ കീഴിൽ ജീവിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇത് വളരെ വലിയ ആവാസവ്യവസ്ഥയുടെ ഒരു ചെറിയ ഭാഗമാണെന്നും മനുഷ്യർക്ക് അതിന്റെ ചെറിയൊരു ഭാഗം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളവെന്നും ശസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

ഇത് വളരെ വലുതാണ്, ഒരറ്റം മുതൽ മറ്റേ അറ്റം വരെ തിരയാൻ പതിറ്റാണ്ടുകൾ എടുത്തേക്കും. കാരണം ഈ പ്രദേശത്തെ യാത്രയും താമസവും വളരെ ബുദ്ധിമുട്ടാണ്.- ശാസ്ത്രജ്ഞർ പറയുന്നു.
ലബോറട്ടറിയിൽ സ്പ്രിംഗ് വാട്ടർ പരിശോധിച്ചപ്പോൾ, അതിൽ അപൂർവമായ സബ്ഗ്ലേഷ്യൽ ഇക്കോസിസ്റ്റത്തിൽ നിന്നുള്ള ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രകാശ സംശ്ലേഷണം നടക്കാത്ത ഒരിടത്താണ് ഈ ബാക്ടീരിയകൾ ജീവിക്കുന്നതെന്നാണ് ശാ്സത്രജ്ഞർ പറയുന്നത്. പകൽ സമയത്ത് ഇവിടുത്തെ താപനില മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസാണ്. അതായത് രക്തത്തിൻ്റെ നീരുറവ വളരെ തണുത്തതാണെങ്കിലും അത് ഐസ് ആകുന്നില്ലെന്നുള്ളതാണ് മറ്റൊരു കൗതുകം. കാരണം ഉപ്പ് ഉള്ളതിനാലാണ് അത് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നും അവർ പറയുന്നു.

അതമസമയം എന്തുകൊണ്ടാണ് ഉള്ളിൽ നിന്ന് ഈ നീരുറവ പുറത്തേക്കു വരുന്നതെന്നുള്ളതിന് കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ ഭൂമിശാസ്ത്രപരമായ കാരണങ്ങളാണോ മറ്റെന്തിങ്കിലുമാണോ എന്നറിയില്ല. ഈ `ചോരഉറവ´ ദശലക്ഷക്കണക്കിന് വർഷങ്ങളായി ഹിമാനിയുടെ കീഴിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ പഠനങ്ങളിലൂടെ ഭൂമിയിൽ ജീവനുണ്ടായത് എങ്ങനെയെന്നുള്ള ചോദ്യങ്ങൾക്കുൾപ്പെടെ ഉത്തരം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. ചൊവ്വ ഗ്രഹം, വ്യാഴത്തിൻ്റെ ഉപഗ്രഹമായ യൂറോപ്പ എന്നിവയുമായി ആൻ്റാർട്ടിക്കയിലെ ഈ കൗതുകം ബന്ധപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലുകളും ശാസ്ത്രജ്ഞർക്കുണ്ട്. ( Blood coming out From  antarctica glacier )


The secret behind Antarctica's blood falls has been discovered

 



LEAVE A REPLY

Security code:

COMMENTS

Be the first to comment