Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Meteors Hitting earth
ഭൂമിയിൽ ജീവന് കാരണമായ ഡി എൻ എ എത്തിച്ചത് ഉൽക്കകൾ ; ജീവനുണ്ടായത് എങ്ങനെ എന്നതിന് ഉത്തരവുമായി ഗവേഷകർ
By - Siju Kuriyedam Sreekumar --
Thursday, April 28, 2022 , 02:03 PM
Input from Nature Communications scientific journal and McMaster University
ജീവനെ സംബന്ധിച്ച് മനുഷ്യൻ ലോകമെമ്പാടും പരീക്ഷണങ്ങൾ നടത്തുകയാണ്. എക്കാലവും മനുഷ്യൻ ചിന്തിച്ചിരുന്നത് ഭൂമിയിൽ എങ്ങനെ ജീവനുണ്ടായി എന്നും പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണങ്ങൾ മനുഷ്യർ ഇന്നും തുടരുകയാണ്. ഇപ്പോഴിതാ, ഭൂമിയിൽ എങ്ങനെ ജീവനെത്തി എന്നതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. ഭൂമിയിൽ ജീവൻ ഉടലെടുക്കാൻ സഹായകമായ ജൈവ രാസസംയുക്തങ്ങൾ ഭൂമിയിലെത്തിയത് അഗാധ ബഹിരാകാശത്തിൽ നിന്നെന്നാണ് പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജപ്പാനിലെ ഹൊക്കെയ്ദോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
നേച്വർ കമ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഭൂമിയിൽ പതിച്ച മൂന്ന് കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഉൽക്കകളിൽ ന്യൂക്ലിയോബേസുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ഡിഎൻഎയുടെ പ്രശസ്തമായ ഇരട്ടപിരിയൻ കോവണി ഘടനയ്ക്കു കാരണമായ നൈട്രജൻ അടങ്ങിയ രാസസംയുക്തങ്ങളാണു ന്യൂക്ലിയോബേസുകൾ. ഡിഎൻഎ നിർമിതമായിരിക്കുന്നത് അഡനിൻ, ഗ്വാനിൻ, തൈമിൻ, സൈറ്റോസിൻ, തുടങ്ങിയ ന്യൂക്ലിയർ ബേസുകളാലാണ്. ഇതിൽ പലതും ഉൽക്കയിൽ നിന്നു കണ്ടെത്തി.
1950ൽ യുഎസ് സംസ്ഥാനം കെന്റക്കിയിലെ മറേയിൽ വീണ ഉൽക്ക, 1969ൽ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ മർച്ചസൺ പട്ടണത്തിൽ വീണ മറ്റൊരു ഉൽക്ക, 2000ൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ ടാഗിഷ് തടാകത്തിനു സമീപം വീണ വേറൊരു ഉൽക്ക എന്നിവയാണ് ശാസ്ത്രജ്ഞർ പരിശോധനയ്ക്കു വിധേയമാക്കിയത്. കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഈ ഉൽക്കകളെല്ലാം തന്നെ സൗരയൂഥത്തിന്റെ തുടക്കകാലത്തുള്ള പാറ നിറഞ്ഞവയാണ്.
ഉൽക്ക, ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ തുടങ്ങിയ ബഹിരാകാശ വസ്തുക്കളിലേതെങ്കിലുമാകാം ഭൂമിയിൽ ജീവനെത്തിച്ചതെന്ന സിദ്ധാന്തം പണ്ടേയുള്ളതാണ്. ഇതിനു ബലം പകരുന്നതാണ് പുതിയ ഗവേഷണമെന്നു ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ സങ്കീർണമായ ജീവൻ എങ്ങനെ ഭൂമിയിൽ ഉദ്ഭവിച്ചു എന്നതു സംബന്ധിച്ച് സമഗ്രമായ ഉത്തരം നൽകാൻ ഈ ഗവേഷണത്തിന് ആകില്ലെന്ന് നാസ ഗൊഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഡാനി ഗ്ലാവിൻ പറഞ്ഞു. ഹൊക്കെയ്ദോ സർവകലാശാലയിലെ ഗവേഷകർക്കൊപ്പം ഗ്ലാവിനും ഗവേഷണത്തിൽ പങ്കാളിയായിരുന്നു. ജീവൻ എങ്ങനെ ഉണ്ടായെന്ന് പൂർണമായി പറയാൻ സാധിക്കില്ലെങ്കിലും ജീവൻ ഉദ്ഭവിക്കുന്നതിനു മുൻപ് ഭൂമിയിലുണ്ടായിരുന്ന പ്രീബയോട്ടിക് അവസ്ഥയെപ്പറ്റി വിവരങ്ങൾ തരാൻ പഠനം ഉപകരിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.
Researchers with the answer to how life came into being
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു
Tags:
COMMENTS
Be the first to comment
Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


6.1°C,
Clear,
93%
LEAVE A REPLY