visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Article

Home / Space/ Article
Woman got pregnant after sexual encounter with alien
Woman got pregnant after sexual encounter with alienPhoto Credit : Siju Kuriyedam Sreekumar

അന്യഗ്രഹ ജീവിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട് ​ഗർഭിണികളായ യുവതികൾ; ചിലർക്ക് പൊള്ളലേറ്റു, മറ്റുചിലരെ തട്ടിക്കൊണ്ടുപ്പോയി. അന്യഗ്രഹ ജീവി കഥകൾ വന്ന വഴി ഇങ്ങനെ

By - Siju Kuriyedam Sreekumar -- Saturday, May 07, 2022 , 04:48 PM
അന്യഗ്രഹജീവിയിൽ നിന്ന് ഗർഭിണിയായ സ്ത്രീ.!!! ചിലർക്ക് റേഡിയേഷൻ പൊള്ളൽ..എന്തിനേറെ അന്യഗ്രഹ ജീവികൾ മനുഷ്യനെ തട്ടിക്കൊണ്ടുപോയെന്ന് വരെയുള്ള സംഭവങ്ങൾ വാർത്തകളിൽ നിറയുന്നു. അടുത്തിടെയായി ഇത്തരം ഒരുപാട് വാർത്തകൾ വരുന്നു. അതിന്റെ കാരണമെന്താണ്..? ഇത്തരം അന്യഗ്രഹ ജീവി കഥകൾ വാർത്തകളിൽ നിറയാൻ കാരണമായത് ഒരു പഠന റിപ്പോർട്ട് പുറത്തുവന്നതോടെയാണ്.

അഞ്ച് വർഷം മുമ്പാണ് ആ പഠനം നടക്കുന്നത്. പറക്കുന്ന അജ്ഞാത വസ്തുക്കൾ (UFOs) മനുഷ്യർ‍ കണ്ടതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്, പെൻറഗൺ പഠന വിധേയമാക്കാൻ ആരംഭിച്ചു. 2007 മുതൽ 2012 വരെയുള്ള ഇത്തരം സംഭവങ്ങളാണ് പെൻറഗൺ ശേഖരിച്ചത്. തീർത്തും രഹസ്യമായിട്ടായിരുന്നു ഈ പദ്ധതി നടന്നത്. എന്നാൽ ഈ പഠനത്തിൻറെ 1500 പേജുകൾ പുറം ലോകം കണ്ടു.. ഇതോടെയാണ് ഈ വാർത്തകൾ വരുന്നത്. ഗർഭധാരണം, റേഡിയേഷൻ പൊള്ളൽ, മസ്തിഷ്ക ക്ഷതം എന്നിങ്ങനെ യുഎഫ്ഒ ദർശനത്തിലൂടെ സംഭലിച്ച വിചിത്രമായ കഥകൾ പെൻറഗൺ സമാഹരിച്ചതായി 1,500-ലധികം പേജുള്ള രേഖകൾ വെളിപ്പെടുത്തുന്നു.
 
അമേരിക്കയിലെ വിവരാവകാശ നിയമമായ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്റ്റ് പ്രകാരം ബ്രിട്ടീഷ് ടാബ്ലോയിഡ് ദി സൺ നൽകിയ അപേക്ഷയിലാണ് രേഖകൾ പുറത്തുവന്നത്. അവർ തന്നെയാണ് ആദ്യമായി ഇവയെല്ലാം പ്രസിദ്ധീകരിച്ചതും. രേഖകളുടെ ശേഖരം യഥാർത്ഥത്തിൽ സൃഷ്ടിച്ചത് അഡ്വാൻസ്‌ഡ് എയ്‌റോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം (AATIP) എന്ന പദ്ധതി പ്രകാരമാണ് ആണ്.

മുൻ പ്രോഗ്രാം ഡയറക്ടർ ലൂയിസ് എലിസോണ്ടോ 2017-ൽ പെന്റഗണിൽ നിന്ന് രാജിവെച്ചതിന് ശേഷം ചില യുഎഫ്ഒ സംബന്ധിയായ വീഡിയോകൾ പുറത്തുവിട്ട ശേഷമാണ് ഇത്തരം ഒരു പദ്ധതി പെൻറഗൺ നടത്തുന്നതായി പുറം ലോകം അറിഞ്ഞത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് ഗവൺമെൻറ് ക്ലാസിഫൈഡ് ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ സൺ പുറത്തുവിട്ട രേഖകൾ അന്യഗ്രഹ ജീവികളെക്കുറിച്ചും, പറക്കുതളികകളെക്കുറിച്ചും എന്നും പറയുന്ന ഗൂഢാലോചന സിദ്ധാന്തക്കാരായ ഒരു വിഭാഗത്തിന് വ്യാപകമായ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു.
 
യുഎഫ്ഒകളെ കണ്ട ആളുകൾക്ക് സമാനമായ ശാരീരിക ലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രദർശിപ്പിച്ചതായി പെന്റഗൺ രേഖകൾ പറയുന്നു: വൈദ്യുതകാന്തിക വികിരണം (പൊള്ളൽ പോലുള്ളവ), ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉറക്ക അസ്വസ്ഥതകൾ എന്നിവയെല്ലാം കണ്ടെന്ന് രേഖകൾ പറയുന്നു. “ഊർജ്ജം പുറന്തള്ളുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങൾ” മൂലമാണ് ഇവ സംഭവിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഈ രേഖകളുടെ കൂട്ടത്തിൽ വ്യത്യസ്‌ത തരത്തിലുള്ള അസാധാരണമായ അനുഭവങ്ങളെ തരംതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹജീവികളുണ്ടായിരുന്ന ഒരു യുഎഫ്ഒ ഒരാൾ അവകാശപ്പെടുന്നുവെങ്കിൽ, അവരെ “CE3” എന്ന് രേഖകളിൽ പറയുന്നു. നേരെമറിച്ച്, “പ്രേതങ്ങൾ, യതികൾ, ആത്മാക്കൾ, കുട്ടിച്ചാത്തന്മാർ, മറ്റ് പുരാണ/ഐതിഹാസിക വസ്തുക്കൾ” എന്നിവയെ കണ്ടുമുട്ടിയതായി പറയുന്ന ഒരാളെ “AN3” എന്നും പറയുന്നു.
 
അതേ സമയം അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയതായി വിശ്വസിക്കാവുന്ന ഒരു തെളിവും പുതിയ രേഖകളിലോ മുൻപോ ലഭിച്ചിട്ടില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിക്കുന്ന ബഹിരാകാശത്ത് അന്യഗ്രഹ ജീവനെക്കുറിച്ച് സൂചന ലഭിക്കാനും, കൂടുതൽ പഠനത്തിനും വേണ്ടി നിരന്തരശ്രമം നടത്തുന്നുണ്ട് എന്നാണ് ഇവരുടെ വാദം.

Woman got pregnant after sexual encounter with alien

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment