visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Space/ India
Mangalyaan
MangalyaanPhoto Credit : Isro Website

ഇന്ത്യയുടെ അഭിമാനമായ മംഗൾയാൻ ബാറ്ററിയും ഇന്ധനവും തീർന്നതിനെ തുടർന്ന് വിട പറയുന്നു; ഇനി എന്ത് സംഭവിക്കും ?

By - Siju Kuriyedath Sreekumar -- Monday, October 03, 2022 , 05:10 PM
ആറ് മാസത്തെ ദൗത്യത്തിനായാണ് മംഗൾയാനെ വിക്ഷേപിച്ചത്. എട്ട് വർഷം പിന്നിട്ടും മംഗൾയാൻ ദൗത്യം തുടർന്നു. ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗൾയാന്റെ ഇന്ധനം തീർന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മംഗൾയാന് പ്രവർത്തിക്കാൻ ആവശ്യമായ പ്രൊപ്പല്ലന്റിന്റെ സുരക്ഷിത പരിധി അവസാനിച്ചെന്നും അതിനാൽ പേടകം പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണെന്നുമാണ് റിപ്പോർട്ടുകൾ. മംഗൾയാൻ വിക്ഷേപിച്ചതിന് ശേഷമാണ് ചൊവ്വ ദൗത്യം വിജയകരമാക്കിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയത്. ( mangalyaan runs out of fuel )

ഇന്ത്യൻ ബരിഹാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു മംഗൾയാൻ. 2013 നവംബർ അഞ്ചിനാണ് 450 കോടി ചെലവിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യം മംഗൾയാൻ വിക്ഷേപിക്കപ്പെട്ടത്. പിഎസ്എൽവി സി-25 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2014 സെപ്തംബർ 24ന് ആദ്യ ശ്രമത്തിൽ തന്നെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയിരുന്നു. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായി ആയിരുന്നു വിക്ഷേപണം.

‘ഇപ്പോൾ മംഗൾയാൻ പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂർണ്ണമായും തീർന്നു. ഇതോടെ മംഗൾയാനുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടമായി’ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന വൃത്തങ്ങൾ പിടിഐയോട് പറഞ്ഞത് ഇങ്ങനെയാണ്. അതേസമയം ഐഎസ്ആർഒയുടെ ദൗത്യം പൂർണ്ണമായും നഷ്ടമായോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായി 2013 നവംബര്‍ അഞ്ചിനാണ് 450 കോടി രൂപ ചെലവില്‍ പി.എസ്.എല്‍.വി. സി 25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24-ന് ആദ്യശ്രമത്തില്‍ത്തന്നെ ഉപഗ്രഹത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസത്തെ കാലാവധി പ്രതീക്ഷിച്ചാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. എട്ടുവര്‍ഷത്തോളം ഇതിന്റെ സേവനം ലഭ്യമായി.

നിലവില്‍ ഇന്ധനം ബാക്കിയില്ലെന്നും ഉപഗ്രഹത്തിന്റെ ബാറ്ററി തീര്‍ന്നെന്നും ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. ഐ.എസ്.ആര്‍.ഒ. ഔദ്യോഗികമായി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അടുത്തിടെ തുടര്‍ച്ചയായി ഗ്രഹണങ്ങളുണ്ടാവുകയും ഇതില്‍ ഒന്ന് ഏഴരമണിക്കൂറോളം നിലനില്‍ക്കുകയും ചെയ്തത് ബാറ്ററി വേഗത്തില്‍ തീരുന്നതിനിടയാക്കിയതായാണ് വിലയിരുത്തല്‍. ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രഹണം കൈകാര്യംചെയ്യുന്ന വിധത്തിലാണ് ഉപഗ്രഹ ബാറ്ററി രൂപകല്പനചെയ്തിരിക്കുന്നത്. അതുകൊണ്ട് ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന ഗ്രഹണം ബാറ്ററിയുടെ ശേഷി ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മംഗള്‍യാന്‍ അതിന്റെ ദൗത്യം കൃത്യമായിചെയ്യുകയും കാര്യമായ ശാസ്ത്രീയഫലങ്ങള്‍ നല്‍കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍സ് എക്‌സോസ്ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍, മാര്‍സ് കളര്‍ ക്യാമറ, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍ എന്നിവയാണ് മംഗള്‍യാനിലെ ഉപകരണങ്ങള്‍.

മംഗള്‍യാന്‍ പകര്‍ത്തിയ ആയിരക്കണക്കിന് ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഐ.എസ്.ആര്‍.ഒ. ചൊവ്വയുടെ ഭൂപടം തയ്യാറാക്കിയിയിരുന്നു. മംഗള്‍യാനില്‍നിന്നുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങള്‍ ഗവേഷണത്തിന് ഉപയോഗിച്ചുവരുകയാണ്.

മംഗൾയാൻ നേട്ടങ്ങൾ

1. ആറ് മാസത്തെ ദൗത്യത്തിനായാണ് മംഗൾയാനെ വിക്ഷേപിച്ചത്. എട്ട് വർഷം പിന്നിട്ടും മംഗൾയാൻ ദൗത്യം തുടർന്നു. അവസാന ശ്വാസം വരെ ചുവന്ന ഗ്രഹത്തിന് ചുറ്റും പ്രദക്ഷിണം ചെയ്തു.
2. ചൊവ്വയുമായി അടുത്തു നിൽക്കുന്ന ചിത്രങ്ങളെടുത്തു. ചൊവ്വയുടെ ഡിസ്‌ക് മാപ്പ് നിർമ്മിക്കാൻ ഐഎസ്‌ഐർഒ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.
3. ചൊവ്വയുടെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ മംഗൾയാൻ ഭ്രമണം ചെയ്തപ്പോഴാണ് ചൊവ്വയുടെ ഉപഗ്രഹമായ ഡീമോസിന്റെ ചിത്രം പകർത്തിയത്. ഇതിന് മുൻപ് ആരും    ഡിമോസിന്റെ ചിത്രം കണ്ടിട്ടില്ല.
4. മംഗൾയാൻ മാർസ് കളർ ക്യാമറ വഴി 1100ലധികം ചിത്രങ്ങൾ അയച്ചു. ഇതിന്റെ സഹായത്തോടെയാണ് മാർസ് അറ്റ്‌ലസ് നിർമ്മിച്ചത്.
5. വെറും 450 കോടി രൂപ ചെലവിൽ ഇത്രയും വലിയ ദൗത്യം പൂർത്തിയാകാൻ പോകുമെന്ന് ഒരു ശാസ്ത്രജ്ഞരും കരുതിയിരുന്നില്ല. അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് നിരവധി പരാജയങ്ങൾക്ക് ശേഷമാണ് ചൊവ്വയിലെത്താൻ സാധിച്ചത്. ഇന്ത്യയ്ക്ക് ആദ്യ അവസരത്തിൽ തന്നെ ചൊവ്വയിലെത്താൻ സാധിച്ചു.
6. 15 കിലോയോളം ഭാരം വരുന്ന അഞ്ച് സയന്റിഫിക്ക് പേ ലോഡുകൾ വഹിച്ചാണ് മംഗൾയാൻ ദൗത്യം തുടങ്ങിയത്. ചൊവ്വയുടെ ഉപരിതല ഭൗമശാസ്ത്രം, രൂപഘടന, അന്തരീക്ഷ പ്രക്രിയകൾ, ഉപരിതല താപനില, അറ്റ്‌മോസ്‌ഫെറിക് എസ്‌കേപ് പ്രൊസസ് എന്നിവയെ കുറിച്ചുള്ള വവരങ്ങൾ ശേഖരിക്കുന്നതിനാണ് പേ ലോഡുകൾ പ്രവർത്തിച്ചത്.

ഇനി എന്ത് സംഭവിക്കും

1. ചൊവ്വയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യ അമേരിക്കയേയോ യൂറോപ്പിനേയോ മറ്റ് രാജ്യങ്ങളേയോ ആശ്രയിക്കേണ്ടി വരും.
2.പുതിയ മംഗൾയാൻ അതായത് മംഗൾയാൻ-2 വിക്ഷേപണം വിജയകരം ആകാത്തത് വരെ ഇന്ത്യയ്ക്ക് മാത്രമായി ചൊവ്വയിൽ നിന്ന് ഒരു വാർത്തയും ഉണ്ടാകില്ല.
3.പുതിയ ഭൂപടം ഉണ്ടാക്കില്ല, പുതിയ ഗവേഷങ്ങളൊന്നും നടത്തുകയുമില്ല. ( mangalyaan runs out of fuel )
 



LEAVE A REPLY

Security code:

COMMENTS

Be the first to comment