visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

News

Home / Space/ News
Lights in the sky seen from Maharashtra, Madhya Pradesh
Lights in the sky seen from Maharashtra, Madhya PradeshPhoto Credit : Social Media

കണ്ണിനു കാഴ്ചവിരുന്നൊരുക്കിയത് ഉൽക്കാവർഷമോ റോക്കറ്റിന്റെ ഭാഗങ്ങളോ?; വിസ്മയമായി ആകാശ വിരുന്ന്– വിഡിയോ

By - Siju Kuriyedam Sreekumar -- Sunday, April 03, 2022 , 03:59 PM


 മുംബൈ/നാഗ്പൂർ/ഭോപ്പാൽ: വടക്കൻ മഹാരാഷ്ട്രയിലും മധ്യപ്രദേശിലെ ചില ജില്ലകളിലും ശനിയാഴ്ച വൈകുന്നേരം അജ്ഞാത കത്തുന്ന വസ്തുക്കൾ ആകാശത്ത് നിന്ന് വീഴുന്നത് കണ്ടതായി നിരവധി ആളുകൾ  റിപ്പോർട്ട് ചെയ്തു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഉൽക്കാശിലകളോ ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം വീഴുന്ന റോക്കറ്റ് ബൂസ്റ്ററുകളുടെ കഷ്ണങ്ങളോ ആകാം അവയെന്ന് വിദഗ്ധർ അനുമാനിച്ചു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു, രാത്രി 7.45 ഓടെ സിന്ദേവാഹി തഹ്‌സിലിലെ ലാഡ്‌ബോറി ഗ്രാമത്തിൽ "അലൂമിനിയവും സ്റ്റീലും" വീണതായി റിപ്പോർട്ടുണ്ട്.


കണ്ണിനു കാഴ്ചവിരുന്നൊരുക്കിയത് ഉൽക്കാവർഷമോ റോക്കറ്റിന്റെ ഭാഗങ്ങളോ? മഹാരാഷ്ട്ര – മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്താണ് രാത്രിയിൽ കണ്ണുചിമ്മിക്കുന്ന വിസ്മയം കാണാൻ സാധിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പുരിലും മധ്യപ്രദേശിലെ ഝബുവ, ബർവാണി ജില്ലകളിലുമായിരുന്നു ആ കാഴ്ച. ഉൽക്കാവർഷം ആണിതെന്നു കരുതുന്നതായി ഉജ്ജയ്നിലെ ജിവാജി ഒബ്സർവേറ്ററി സൂപ്രണ്ട് രാജേന്ദ്ര ഗുപ്ത പറഞ്ഞു.



രാത്രി ഏഴരയോടെയാണ് ആകാശത്ത് ഇവ പ്രത്യക്ഷപ്പെട്ടത്. ഉൽക്കാവർഷമോ ഏതെങ്കിലും ഉപഗ്രഹ വിക്ഷേപണത്തിനുശേഷം തിരിച്ചെത്തുന്ന റോക്കറ്റിന്റെ ഭാഗങ്ങളോ ആണിതെന്ന സംശയം ഉയർന്നിരുന്നു. അതേസമയം, മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലുള്ള സിന്ദേവാഹി താലുക്കിലെ ലഡ്ബോറി ഗ്രാമത്തിൽ രാത്രി ഏഴേമുക്കാലോടെ അലുമിനിയവും സ്റ്റീലും കൊണ്ടുണ്ടാക്കിയ വസ്തു വീണതായി ജില്ലാ അധികൃതർ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലും സംഭവം വൈറലായി. ചിത്രങ്ങളും വിഡിയോകളും പലരും പങ്കുവച്ചു. യുഎസ് ആസ്ഥാനമായ ബ്ലാക്ക്സ്കൈ കമ്പനിയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ശനിയാഴ്ച ഇന്ത്യൻ സമയം 6.11ന് വിക്ഷേപിച്ചിരുന്നു. ഇതിനുപയോഗിച്ച റോക്കറ്റിന്റെ ഭാഗങ്ങളാകാം വീണതെന്ന് ഔറംഗബാദിലെ എ.പി.ജെ. അബ്ദുൽ കലാം ആസ്ട്രോസ്പേസ് ആൻഡ് സയൻസ് സെന്റർ ഡയറക്ടർ ശ്രീനിവാസ് ഔന്ധ്കർ പറഞ്ഞു.

കണ്ടെത്തിയ സാംപിളുകളുടെ കെമിക്കൽ അനാലിസസ് പരിശോധന നടത്താതെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയില്ലെന്ന് നാഗ്പുരിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സെൻട്രൽ റീജിയൺ ഓഫിസിന്റെ ഡയറക്ടർ രാഷ്ട്രപാൽ ചവാൻ അറിയിച്ചു.

Lights in the sky seen from Maharashtra, Madhya Pradesh is Meteor shower or rocket re-entry?


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment