visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Other Sports

Home / Sports/ Other Sports
Ajay Kumar Vats (President) ,   K V Raju (Secretary)
Ajay Kumar Vats (President) , K V Raju (Secretary)Photo Credit : P N Shaji

​​​​​​​ഡ്രാഗൺ ബോട്ട് & ട്രഡീഷണൽ സ്പോർട്ട്സ് അസോസിയേഷൻ ഓഫ് ഡൽഹി ഭാരവാഹികളെ തെരെഞ്ഞെടുത്തു

By - Siju Kuriyedam Sreekumar -- Thursday, March 31, 2022 , 10:21 PM


ന്യൂ ഡൽഹി: ഡ്രാഗൺ ബോട്ട് & ട്രഡീഷണൽ സ്പോർട്ട്സ് അസോസിയേഷൻ ഓഫ് ഡൽഹിയുടെ ഭാരവാഹികളായി അജയ് കുമാർ വറ്റ്സ് (പ്രസിഡൻറ്), കെ വി രാജു (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. 

മറ്റു ഭാരവാഹികളായി നാരായൺ ലാൽമീണ വൈസ് പ്രസിഡന്റായും ഡോ ആൻറണി തോമസ്, ഫിലിപ്പ് മാത്യു, പദ്മകുമാർ എന്നിവർ ജോയിൻറ് സെക്രട്ടറിമാരായും വികാസ് കുമാർ ട്രഷററായും ചന്ദ്രബോസ് ജോയിൻറ് ട്രഷററായും അഡ്വ വിനോഷ് ലീഗൽ അഡ്വൈസറായും കുമാരി സന്ധ്യ, ജയേഷ് ബാലൻ, വിഭീഷ്, ദിലീപ് കുമാർ പി.ടി, എസ് രഞ്ജിത് കുമാർ, ജോസ്മോൻ ബേബി, രാധാകൃഷ്ണ കമ്മത്ത് എന്നിവർ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

2022 സെപ്തംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കുള്ള ഇന്ത്യൻ ടീം സെക്ഷനു വേണ്ടി ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ പുന്നമടക്കായലിൽ ഏപ്രിൽ 8 , 9 ,10 തീയതികളിൽ സംഘടിപ്പിക്കുന്ന ഒൻപതാമത് ഓപ്പൺ നാഷണൽ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ ഡ്രാഗൺ ബോട്ട് & ട്രഡീഷണൽ സ്പോർട്ട്സ് അസോസിയേഷൻ ഓഫ് ഡൽഹിയുടെ നേതൃത്വത്തിൽ ഡൽഹി സംസ്ഥാന ടീം പങ്കെടുക്കും. 

കൂടാതെ ഡൽഹി സർക്കാരിന്റെ ടൂറിസം, കായിക വകുപ്പുകളുടെ സഹായത്തോടെ യമുനാ നദിയിലെ വസീറാബാദ് തടയിണയിൽ ജലോത്സവം സംഘടിപ്പിക്കുവാനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. 

വിവരങ്ങൾക്ക് 9212337522, 9582579289 , 8010676759 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 


Dragon Boat & Traditional Sports Association of Delhi elected office bearers


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു
 



LEAVE A REPLY

Security code:

COMMENTS

Be the first to comment