visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Google Map
Google MapPhoto Credit : Siju Kuriyedam Sreekumar

ഗൂഗിൾ മാപ്സിലേക്ക് ഉടൻ അവതരിപ്പിക്കുന്ന 3 മികച്ച ഫീച്ചറുകൾ , ടോൾ നിരക്കുകൾ , ടോൾ ഫ്രീ റൂട്ട് , ട്രാഫിക് ലൈറ്റുകൾ

By - Siju Kuriyedam Sreekumar -- Thursday, April 07, 2022 , 03:54 PM

Input From Google News update 

സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്‌സ് (Google Maps). എതിരാളിയായ ആപ്പിൾ മാപ്‌സ് വർഷങ്ങളായി മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഗൂഗിളാണ് ഒന്നാമൻ. ഗൂഗിൾ മാപ്‌സ് ഇത്രയധികം ജനപ്രിയമാകുന്നതിന്റെ ഒരു പ്രധാന കാരണം ടെക് ഭീമൻ കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുന്ന അപ്‍ഡേയ്റ്റുകളാണ്. എതിരാളികൾ ഇപ്പോഴും ബഹുദൂരം പുറകിലാണ് എങ്കിലും ഒരു കൂട്ടം പുത്തൻ ഫീച്ചറുകൾ മാപ്‌സിൽ അവതരിപ്പിക്കാനൊരുങ്ങുതായാണ് ഗൂഗിൾ. ഈ ഫീച്ചറുകളിൽ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപദമായ പ്രധാന 3 ഫീച്ചറുകൾ പരിചയപ്പെടാം.

1. ടോൾ നിരക്കുകൾ മനസ്സിലാക്കി ഇനി യാത്ര ചെയ്യാം

റോഡ് യാത്രകൾ നടത്തുമ്പോൾ നിങ്ങൾ ഒന്നോ രണ്ടോ ടോൾ റോഡിലൂടെ യാത്ര ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. പലപ്പോഴും ഈ റോഡുകളിൽ എത്രയാണ് ടോൾ തുക എന്ന് ടോൾ ബൂത്തിനടുത്തെത്തുമ്പോഴാണ് മനസ്സിലാക്കാൻ സാധിക്കുക. ചിലപ്പോൾ ടോൾ തുക വളരെ കൂടുതലായിരിക്കും. ഇതിനൊരു പരിഹാരമായി ടോൾ റോഡുകളിലൂടെ വേണോ അതോ സാധാരണ റോഡുകളിൽ വേണോ യാത്ര എന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ടോൾ നിരക്കുകൾ ഗൂഗിൾ ആദ്യമായി ഗൂഗിൾ മാപ്പിൽ ഉടൻ അവതരിപ്പിക്കും. നാവിഗേഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള ടോൾ നിരക്ക് എത്രയെന്ന് മനസിലാക്കാം. ടോൾ പ്ലാസയിലെ മറ്റ് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്നതിനുള്ള ചെലവ്, നിർദ്ദിഷ്ട സമയത്ത് ടോൾ എത്ര പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും ഗൂഗിൾ പരിശോധിക്കും.

2. ടോളില്ലാത്ത റോഡുകൾ തിരഞ്ഞെടുക്കാം

നിങ്ങൾക്ക് ടോൾ തുക നൽകേണ്ട റോഡ് ഉപയോഗിക്കേണ്ട എങ്കിൽ ടോൾ ഫ്രീ റൂട്ട് എപ്പോൾ ലഭ്യമാകുമെന്ന് ഗൂഗിൾ മാപ്‌സ് നിങ്ങളോട് പറയുകയും ആ വഴി ഒരു ഓപ്‌ഷനായി പ്രദർശിപ്പിക്കുകയും ചെയ്യും. ടോൾ റോഡുകളുള്ള റൂട്ടുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനാണ് ഉപയോക്താക്കൾക്ക് ഈ ഫീച്ചറിൽ ലഭിക്കുക. റൂട്ട് ഓപ്‌ഷനുകൾ കാണുന്നതിന് ഗൂഗിൾ മാപ്‌സിൽ നിങ്ങളുടെ ദിശകളുടെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്‌ത് 'അവോയ്ഡ് ടോൾസ്' തിരഞ്ഞെടുക്കുക.

3. ഗൂഗിൾ മാപ്പിൽ ട്രാഫിക് ലൈറ്റുകൾ, സ്റ്റോപ്പ് സിഗ്നലുകൾ

മാപ്സിലേക്ക് കൂടുതൽ വിശദാംശങ്ങളാണ് ഗൂഗിൾ ചേർക്കുന്നത്. ഉപഭോക്താക്കൾക്ക് തത്സമയം ട്രാഫിക് ലൈറ്റുകളും അവരുടെ വഴിയിലെ സ്റ്റോപ്പ് സിഗ്നലുകളും കാണാം. ഒപ്പം ബിൽഡിംഗ് ഔട്ട്‌ലൈനുകളും, മീഡിയനുകളും, ട്രാഫിക് ഐലന്റുകളും വിശദമായി പ്രദർശിപ്പിക്കും. ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ സംവിധാനം ഉപയോക്താക്കൾക്ക് അവർ എവിടെയാണെന്ന് നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും അവസാന നിമിഷം ലെയ്ൻ മാറ്റുകയോ ഒരു ടേൺ നഷ്‌ടപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Google Map three new features coming soon

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment