Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
New Inventions
Home / Technology/ New Inventions
hindustan 228Photo Credit : HAL Web Site
തദ്ദേശീയമായി നിർമിച്ച ഹിന്ദുസ്ഥാന്‍ 228 ചെറുവിമാനങ്ങളില്‍ ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പ് .
By - Siju Kuriyedam Sreekumar --
Friday, March 25, 2022 , 02:34 PM
തെലങ്കാന: ചെറുവിമാനങ്ങളില്‍ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ . ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച ഹിന്ദുസ്ഥാന്‍ 228 സര്‍വീസിനായി വിമാനം ഒരുങ്ങുന്നതിന് മുന്നോടിയായുള്ള എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി പറക്കാൻ തയ്യാറായി .കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) 19 സീറ്റുള്ള പുതിയ ചെറുയാത്രാ വിമാനം പുറത്തിറക്കിയിരിക്കുന്നത് . ചെറിയ യാത്രാ വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ഹിന്ദുസ്ഥാന്‍ 228 എന്നു പേരുനല്‍കിയ വിമാനത്തിന് എയര്‍സ്ട്രിപ്പുകളിലൂടെ അനായാസം പറന്നുയരാനും ഇറങ്ങാനും സാധിക്കും.
ഇത്തരത്തില്‍ ആറ് വിമാനങ്ങള്‍ കൂടി ഉടന്‍ നിര്‍മിക്കാനാണ് എച്ച്എഎല്‍ ലക്ഷ്യമിടുന്നത്. 19 പേർക്ക് ഇരിക്കാവുന്ന വിമാനത്തിൽ വലിയ വിമാനങ്ങളിലുള്ള ടോയ്‌ലെറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. അധികമായി ടോയ്‌ലെറ്റ് ഉള്‍പ്പെടുത്തണമെങ്കില്‍ സീറ്റുകളുടെ എണ്ണം 17 ആയി പരിമിതപ്പെടും. നിലവില്‍ ഹിന്ദുസ്ഥാന്‍ 228 വിമാനത്തില്‍ മൂന്നു type വിമാനങ്ങളാണ് പുറത്തു ഇറക്കുന്നത് കമ്മ്യൂട്ടർ ( commuter ) വിഭാഗത്തിൽ 17 സീറ്റും ടോയ്‌ലറ്റ് സൗകര്യത്തോടു കൂടിയതും 19 സീറ്റ് ടോയ്‌ലറ്റ് ഇല്ലാത്തതും ആയ യാത്ര വിമാനവും , വി ഐ പി / എക്സിക്യൂട്ടീവ് ( VIP / Executive ) വിഭാഗത്തിൽ 2 VIP സീറ്റും ടേബിളും , പിന്നെ 8 സീറ്റ് കൂടെ യാത്ര ചെയ്യുന്നവർക്ക് ഇരിക്കാനും ടോയ്‌ലറ്റും ഉണ്ടാകും , എയർ ആംബുലൻസ് ( Air Ambulance ) വിഭാഗത്തിൽ 2 സ്‌ട്രെച്ചർസ് ( Strechers ) ഉം , പാരാമെഡിക്കൽ സ്‌റ്റാഫിനായി സീറ്റും പിന്നെ വെന്റിലേറ്ററും , പോർട്ടബിള് oxygen തുടങ്ങിയ സംവിധാനവും ടോയ്‌ലറ്റും ഉം ഉണ്ടാകും .
ഇങ്ങനെ ഉള്ള വിമാനങ്ങള്‍ക്ക് വിപണിയില്‍ വലിയ സാധ്യതകളുണ്ടെന്നും ഹ്രസ്വദൂര യാത്രകള്‍ക്കായി ഇന്ത്യയിലും ലോകത്താകമാനവും സെമി റണ്‍വേകളില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്ന ഇത്തരം ചെറുവിമാനങ്ങളുണ്ടെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ അപൂര്‍ബ റോയ് പറഞ്ഞു. മള്‍ട്ടി യൂട്ടിലിറ്റി വിമാനമായ ഈ ചെറു വിമാനങ്ങള്‍ ആംബുലന്‍സ്, കാര്‍ഗോ, പാരാഡ്രോപ് തുടങ്ങിയ നിരവധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും വ്യക്തമാക്കി.
വിമാനം ഇന്ത്യയിലാണ് നിര്‍മാണമെങ്കിലും വിമാനത്തിന്റെ എന്‍ജിന്‍ വിദേശ നിര്‍മ്മിതമാണ്. ഡോര്‍ണിയര്‍ കമ്പനിയുടെതാണ് ഡിസൈന്‍. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ വ്യക്തികളും ഹിന്ദുസ്ഥാന്‍ 228 ചെറുവിമാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അപൂര്‍ബ റോയ് വ്യക്തമാക്കി.

hindustan 228 Do-228 Civil Version HAL Page 1Photo Credit : HAL Website

hindustan 228 Do-228 Civil Version HAL Page 2Photo Credit : HAL Website

hindustan 228 Do-228 Civil Version HAL Page 3Photo Credit : HAL Website

hindustan 228 Do-228 Civil Version HAL Pag 4Photo Credit : HAL Website
HAL introduces hindustan 228 civil aircraft
HAL introduces 19-seater civil aircraft, plans to deploy under Udaan scheme
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു
COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


28.3°C,
Clear,
58%
LEAVE A REPLY