visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

New Inventions

Home / Technology/ New Inventions
caller id feature to curb spam calls issues

ഇനി ഫോണിലേക്ക് അജ്ഞാത കോളുകൾ വരില്ല, ട്രൂ കോളറും വേണ്ട; കേന്ദ്ര സർക്കാർ ഒരുക്കുന്ന പുതിയ സംവിധാനം ഇങ്ങനെ

By - Siju Kuriyedam Sreekumar -- Saturday, May 21, 2022 , 04:40 PM
ന്യൂഡല്‍ഹി: ഇനി മൊബൈൽ ഫോണുകളിൽ അജ്ഞാത കോളുകൾ വരില്ല. വിളിക്കുന്ന ആളുടെ പേര് ഫോണിൽ തെളിയും. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടു. ഇതോടെ അജ്ഞാതരുടെ നമ്പറുകളും ഫോൺ വിളികൾ വഴിയുള്ള തട്ടിപ്പുകളും അവസാനിക്കുമെന്നാണ് കരുതുന്നത്.

ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി ഡി വഗേല വ്യക്തമാക്കി. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്.

ടെലികോം വകുപ്പ് മാനദണ്ഡങ്ങൾ പ്രകാരം മൊബൈൽ കമ്പനികൾ ചെയ്യുന്ന കെ.വൈ.സി രേഖകളിലെ പേരാണ് ഫോൺ സ്ക്രീനിൽ ദൃശ്യമാകുകയെന്നും വഗേല വ്യക്തമാക്കി. ശേഖരിച്ചു സൂക്ഷിക്കുന്ന പേരുവിവരങ്ങളിൽനിന്ന് കോളർമാരെ തിരിച്ചറിയുന്ന ട്രൂകോളർ പോലുള്ള ആപ്പുകളേക്കാൾ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും. അനാവശ്യമായ വാണിജ്യ വിളികൾ അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായ് നടപ്പാക്കിയിട്ടുണ്ട്.

നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ട്രൂകോളര്‍ ഇത് സാധ്യമാക്കുന്നത്.

Related news  രാജ്യം 5-ജിയിലേക്ക്; ആദ്യ 5ജി വിഡിയോ കോൾ ചെയ്തത് കേന്ദ്രമന്ത്രി

രാജ്യത്തെ ആദ്യത്തെ 5-ജി കോൾ ചെയ്ത് കേന്ദ്ര ഐടി/ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സ്ഥാപിച്ച ട്രയൽ നെറ്റ്‌വർക്കിലൂടെയാണ് മന്ത്രി 5-ജി ഫോണ്‍കോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഐഐടി മദ്രാസാണ് നെറ്റ്‌വർക് വികസിപ്പിച്ചത്. രാജ്യത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ് 5ജിയുടെ വരവ്. ആത്മനിർഭർ പദ്ധതിയുടെ നിർണായക ചുവടുകളിലൊന്നാണിതെന്നും സൈബർ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശീയ 4ജി, 5ജി സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വിഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിന്റെ ഇന്ത്യൻ ബദലായ ‘കൂ’ വിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായങ്ങൾക്കും 5ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാൻ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ് കഴിഞ്ഞ ദിവസമാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

മദ്രാസിലെ ഐഐടിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യ ആദ്യമായി 5ജി കോൾ പരീക്ഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ 5ജി ടെസ്റ്റ്–ബെഡ് ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. 5ജി നെറ്റ്‌വർക്കിൽ വിഡിയോ കോൾ ചെയ്യുന്ന വൈഷ്ണവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ഒരേ മുറിയിലുള്ള ഒരു 5ജി ഉപയോക്താവിനെയാണ് കോൾ ചെയ്‌തിരിക്കുന്നത്. ഒരേ 5ജി നെറ്റ്‌വർക്കിന് കീഴിലായിരുന്നു ഇരുവരും.

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് ഇത്. നമ്മുടെ സ്വന്തം 4ജി, 5ജി ടെക്‌നോളജി സംവിധാനം ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതും നിർമിച്ചതുമാണ്. ഇത് ലോകത്തിനു കൂടി വേണ്ടി നിർമിച്ചതാണ് എന്നതാണ് മോദിയുടെ കാഴ്ചപ്പാട്. ഈ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് ലോകം കീഴടക്കാമെന്നും ചടങ്ങിൽ വൈഷ്ണവ് പറഞ്ഞു.

ഇന്ത്യയിൽ എപ്പോഴാണ് 5ജി നിലവിൽ വരിക?

ഏകദേശം അഞ്ച് വർഷമായി ലോകമെമ്പാടും 5ജി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ഉടൻ തന്നെ 5ജി ആരംഭിക്കും. ഇതുവരെ 5ജി സ്പെക്ട്രം ലേലം നടന്നിട്ടില്ല. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതികൾ സമയത്തിനു നടക്കുകയാണെങ്കില്‍ ഈ വർഷം അവസാനത്തോടെ തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കും. ടെലികോം കമ്പനികളും മറ്റ് പ്രധാന ഒഇഎമ്മുകളും 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

5ജി വോയ്‌സ്, വിഡിയോ കോളുകൾ വന്നാൽ നേട്ടമെന്ത്?
ടെലികോം നെറ്റ്‌വർക്കുകളുടെ അഞ്ചാം തലമുറയാണ് 5ജി നെറ്റ്‌വർക്ക്. 4ജിയേക്കാൾ 100 മടങ്ങ് വേഗമുണ്ടെന്ന് അവകാശവാദങ്ങളുണ്ട്. വേഗത്തിനു പുറമേ, ഐഒടി സെഗ്‌മെന്റിലെ ഉപയോഗത്തിനായി ഇത് വളരെ കുറഞ്ഞ ലേറ്റൻസിയും വലിയ ബാൻഡ്‌വിഡ്ത്തും വാഗ്ദാനം ചെയ്യും. ഇ-ഹെൽത്ത്, കണക്റ്റുചെയ്‌ത വാഹനങ്ങൾ, ട്രാഫിക് സംവിധാനങ്ങൾ, വിപുലമായ മൊബൈൽ ക്ലൗഡ് ഗെയിമിങ് തുടങ്ങിയ സേവനങ്ങളെ പിന്തുണയ്ക്കാൻ ഇതിന് കഴിയും.

കോൾ ഗുണനിലവാരവും കണക്റ്റിവിറ്റിയും പോലുള്ള അടിസ്ഥാന സംവിധാനങ്ങളെ സംബന്ധിച്ച് 5ജി കൂടുതൽ സ്ഥിരതയുള്ള അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 5ജി നെറ്റ്‌വർക്കിൽ വോയ്‌സ്, വിഡിയോ നിലവാരം ഗണ്യമായി മെച്ചപ്പെടും.

ഗെയിമിങ്ങിൽ 5ജി സ്വാധീനം

5ജി നെറ്റ്‌വർക്ക് വരുന്നതോടെ ഓൺലൈൻ ഗെയിമിങ്ങിന് വൻ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നു. 5ജിയുടെ ലേറ്റൻസി 20 മില്ലിസെക്കൻഡിൽ നിന്ന് 5 മില്ലിസെക്കൻഡായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇതിനർഥം സുഗമവും കൂടുതൽ മികവാർന്ന സംവിധാനങ്ങളോടെ ഓൺലൈനിൽ ഗെയിം കളിക്കാമെന്നാണ്. വിലയേറിയ ഹാർഡ്‌വെയർ സ്വന്തമാക്കാതെ തന്നെ ഗെയിമർമാർക്ക് ക്ലൗഡ്, മൊബൈൽ കംപ്യൂട്ടിങ് ഉപയോഗിക്കാൻ കഴിയും. വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), എക്സ്റ്റെൻഡഡ് റിയാലിറ്റി (എക്സ്ആർ) എന്നിവയുടെ യഥാർഥ സാധ്യതകളും ഗെയിമർമാർക്ക് ഉപയോഗപ്പെടുത്താനാകും.

Telecom regulator plans to implement caller id feature to curb spam calls issues

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment