Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

MollyPhoto Credit : SMP
കൂലിപ്പണിക്കാരനായ ഭർത്താവിന്റെ മരണത്തിൽ തളരാതെ മക്കളെ പഠിപ്പിച്ചു വിവാഹം നടത്തിചു ഇപ്പോൾ തന്റെ സ്വപ്നമായ ലോകസഞ്ചാരത്തിൽ എത്തി നിൽക്കുന്ന മോളിയുടെ കഥ
By - Siju Kuriyedam Sreekumar --
Saturday, May 21, 2022 , 01:40 PM
ഇരുമ്പനം: പ്രതിസന്ധികൾക്കിടയിലും അവർ സ്വപ്നം കാണാൻ മറന്നില്ല. സ്വപ്നങ്ങളെ കേവലം സ്വപ്‌നങ്ങൾ മാത്രമായി തളച്ചിടാതെ അത് പൂർത്തിയാക്കാൻ അവർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. എന്താണ് സ്വപ്നം എന്നല്ലേ … ലോക സഞ്ചാരം … അതെ മോളി എന്ന ഈ വീട്ടമ്മയുടെയും ആഗ്രഹം ലോകം ചുറ്റി കാണണം എന്നതാണ്. ഭർത്താവിന്റെ മരണ ശേഷം മക്കളെ പഠിപ്പിച്ചു, അവരുടെ വിവാഹം നടത്തി. അതിനു ശേഷമാണ് മോളി തന്റെ സ്വപ്നത്തിലേക്കു പറന്നുതുടങ്ങിയത്. ഇപ്പോള്‍ 10ലധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയ സന്തോഷത്തിലാണ് ചിത്രപ്പുഴയില്‍ പലചരക്കുകട നടത്തുന്ന 61കാരിയായ മോളി.
2004ലാണ് മോളിയുടെ ഭര്‍ത്താവ് ജോയി, ഹൃദയസംബന്ധമായ അസുഖംമൂലം മരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ചുമതല മോളിയുടെതായി. വീടിനോട് ചേര്‍ന്നുള്ള പലചരക്ക് കടയായിരുന്നു ഏക വരുമാനമാര്‍ഗം. കട കുറച്ചുകൂടി മെച്ചപ്പെടുത്തി. കൂടുതല്‍ സമയം തുറന്നുവെച്ചു. ഇടറോഡില്‍ അന്ന് കൂടുതല്‍ കടകള്‍ ഇല്ലാതിരുന്നതിനാല്‍ നല്ല കച്ചവടം കിട്ടി, നാട്ടുകാരുടെ പിന്തുണയും.
2012ലാണ് ആദ്യ യാത്ര, യൂറോപ്പിലേക്ക്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങി യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ കറങ്ങി തിരിച്ചെത്തി. ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു ആദ്യ യാത്ര. ആദ്യ യാത്രയില്‍ കിട്ടിയ സമാന ചിന്താഗതിക്കാരായ നിരവധി കൂട്ടുകാരുടെ സഹായം പിന്നീടുള്ള യാത്രകള്‍ക്ക് തുണയായി.
2015ല്‍ സിങ്കപ്പൂര്‍, മലേഷ്യ യാത്രകള്‍. 2017ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അടുത്തറിഞ്ഞു. ഡല്‍ഹി, ആഗ്ര, ജയ്പുര്‍ തുടങ്ങിയ നഗരങ്ങള്‍ കറങ്ങിയശേഷം 2019ല്‍ വീണ്ടും 15 ദിവസം യാത്രയ്ക്കായി ഇംഗ്ലണ്ട്, പോളണ്ട്, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക്. ഇതിനിടയില്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് റോമിലേക്ക് കപ്പല്‍യാത്ര. രണ്ടുദിവസത്തെ കപ്പല്‍യാത്ര തന്ന ആഴക്കടല്‍യാത്രയുടെ അനുഭവങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്.
2021ലാണ് അമേരിക്കന്‍ യാത്ര. വിദേശയാത്രകള്‍ക്ക് മുമ്പുതന്നെ ദക്ഷിണേന്ത്യയിലെ മിക്കവാറും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടുകഴിഞ്ഞിരുന്നു. പ്രാദേശികമായ വിനോദയാത്രകള്‍ക്ക് ഒപ്പംപോയാണ് മോളി യാത്രകള്‍ തുടങ്ങുന്നത്.
പോയ സ്ഥലങ്ങളെ കുറിച്ചും യാത്രാനുഭവങ്ങളെ കുറിച്ചും മോളി തന്റെ ചെറു ഡയറിയില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. യാത്രകള്‍ക്കായി ഒരുരൂപ പോലും മറ്റൊരാളില്‍ നിന്ന് വാങ്ങിയിട്ടില്ല. സ്വന്തം അധ്വാനത്തില്‍ നിന്നു സ്വരൂപിച്ച തുക മാത്രമാണത്. 10 ലക്ഷത്തോളം രൂപ ഇതുവരെ യാത്രയ്ക്കായി ചെലവഴിച്ചു
The story of Molly, who supported her family without being discouraged by her husband's death
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു

COMMENTS
Be the first to comment
Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

6.1°C,
Clear,
93%
LEAVE A REPLY