visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sajeevan Kavumkara
Sajeevan KavumkaraPhoto Credit : Siju Kuriyedam Sreekumar

ഭക്ഷ്യ സുരക്ഷക്കും ആരോഗ്യകരമായ ഒരു ഭക്ഷ്യ ബദൽ സൃഷ്ടിക്കാനും ജീവിതം മാറ്റി വച്ച പ്രകൃതി സ്‌നേഹി

By - Siju Kuriyedam Sreekumar -- Friday, March 11, 2022 , 05:57 PM

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഭക്ഷ്യ സുരക്ഷക്കും ആരോഗ്യകരമായ ഒരു ഭക്ഷ്യ ബദൽ സൃഷ്ടിക്കാനും  വേറിട്ട ജീവിതം നയിക്കുന്ന ഒരു സർക്കാർ ഉദ്യോഗതസ്ഥനെ ആണ്  

സജീവൻ കാവുങ്കര കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കതിരൂർ പഞ്ചായത്താണ് സ്വദേശം - 300 വർഷത്തോളം പഴക്കമുള്ള ഒരു പഴയ കാല ബ്രാഹ്മണ കുടുംബത്തിലാണ് ജനനം - കേരള പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം തൊടുപുഴ സെക്ഷനിൽ എഞ്ചിനീയറിങ്ങ് ജീവനക്കാരനാണ് -
പൊതു രംഗത്ത് സജീവൻ കാവുങ്കരയുടെ രംഗപ്രവേശം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ്. കതിരൂരിലെ വലിയൊരു ഗ്രന്ഥശാലയുടെ സെക്രട്ടറിയായും ഇതേ കാലത്ത് പ്രവർത്തിച്ചു. ഇതേ കാലത്ത് തന്നെ വിവിധ സാമുഹ്യ വിഷയങ്ങളെ പറ്റി എഴുത്തും പ്രഭാഷണങ്ങളും ആരംഭിച്ചു. 16 വയസു മുതൽ പ്രഭാഷണ കല ഒരു ഹരമായി കൊണ്ടു നടക്കുകയാണ് കാവുങ്കര - ഒപ്പം ലേഖനം - പ്രബന്ധ രചന എന്നിവയും.
2004 ൽ കേരളത്തിലെ ആദ്യത്തെ ഊർജ സ്വാശ്രയ ഗ്രാമമായി കതിരൂരിനെ മാറ്റി തീർക്കാനുള്ള ബോധവത്ക്കരണവും പ്രായോഗിക പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. വിശദമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആ വർഷത്തെ സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ഈ പദ്ധതിക്ക് ലഭിച്ചു. തുടർന്ന് കേരളത്തിലെമ്പാടും ഇത്തരം ഊർജ്ജ സംരക്ഷണ -പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. 2006 ൽ വീണ്ടും വ്യക്തിപരമായി ഊർജ്ജ മേഖലക്ക് സംഭാവന നൽകിയത് വിലയിരുത്തി കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ  അവാർഡ് ലഭിച്ചു.

കേരളത്തിലെ പ്രാദേശീക ഭരണകൂടത്തിന്റെ തീരാ തല വേദനയായ വഴി വിളക്ക് പരിപാലനം - ഈ മേഖലയിൽ ഊർജ്ജ സംരക്ഷണം എങ്ങനെ നടപ്പിലാക്കാം - ആഗോള താപനം എങ്ങനെ കുറക്കാം - വഴി വിളക്ക് എങ്ങനെ എനർജി മീറ്റർ സ്ഥാപിക്കാം. വഴി വിളക്കുകളുടെ ഗൂഗിൾ മാപ്പിങ്ങ് എങ്ങനെ നടപ്പിലാക്കാം എന്നീ അന്വേഷണങ്ങൾ നടത്തി കൊണ്ട് സംസ്ഥാന സർക്കാറിന് വേണ്ടിയുള്ള ഒരു പ്രായോഗികപഠനത്തിനും റിപ്പോർട്ടിനും വേണ്ടി 2008 EMC. ക്ക് വേണ്ടി തലശ്ശേരി മുൻ സിപ്പാലിറ്റി കേന്ദ്രീകരിച്ച് സമഗ്ര പഠനത്തിന് നേതൃത്വം കൊടുത്തു. കേരളത്തിലെ വഴി വിളക്കുകളും ഊർജ്ജ സംരക്ഷണവും എന്നറിപ്പോർട്ട് തയ്യാറാക്കി - ഈ റിപ്പോർട്ടിനും പ്രവർത്തനത്തിനും 2008ലെ ഊർജ സംരക്ഷണ അവാർഡ് ലഭിച്ചു.

ഭാരതത്തിലെ സസ്യ ജനിതക സ്വത്തുക്കളുടെ സംരക്ഷണ അവകാശ ബില്ല് 2010 ൽ ആണ് ഇന്ത്യൻ പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ടത് - പ്ലാന്റ് വറൈറ്റി പ്രൊട്ടക്ഷൻ ആന്റ് ഫാർമേർസ് റൈററ് ആക്റ്റ് - ഈ നിയമത്തിന്റെ പിൻബലത്തിൽ കേന്ദ്ര കാർഷിക മന്ത്രാലയം 2010 മുതൽ ഇന്ത്യയിലെ കർഷകർ ഗ്രൂപ്പുകൾക്ക് ഇന്ത്യയിലെ കർഷകരുടെ പരമോന്നത ബഹുമതി കൊടുക്കാൻ തുടങ്ങിയിരുന്നു. 2012ലാണ് ആദ്യമായി വ്യക്തിഗത അവാർഡുകൾ നൽകാൻ തുടങ്ങിയത് - ഇന്ത്യയിലെ പ്രഥമ അവാർഡ് 10 പേർക്ക് ലഭിച്ചു. അതിൽ മൂന്ന് പേർ കേരളീയരായിരുന്നു. അതിൽ ഒരാൾ ശ്രീ - സജീവൻ കാവുങ്കരയാണ് - നമ്മുക്ക് കൈമോശം വരാൻ സാധ്യതയുള്ള 84 ഭക്ഷ്യയോഗ്യമായ ഇലവർഗ്ഗങ്ങളുടെ കസ്റേറാഡിയനായി ശ്രീ സജീവൻ കാവുങ്കരയെ പൂസാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് രേഖപ്പെടുത്തി

തുടർന്നങ്ങോട്ട് കേരളത്തിലേയും ഇന്ത്യയിലേയും ഭക്ഷ്യയോഗ്യമായ ഇലവർഗ്ഗങ്ങൾ സസ്യങ്ങൾ എന്നിവയെ പറ്റിയുള്ള സമഗ്ര പഠനത്തിനും രേഖപ്പെടുത്തലിനും ദക്ഷിണേന്ത്യ മുഴുവൻ നേതൃത്വം കൊടുക്കുന്നു. കേരളം - കർണ്ണാടകം - തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലായി മുവായിരത്തിലേറെ പ്രഭാഷണങ്ങൾ സസ്യങ്ങളെ പരിചയപ്പെട്ടു ത്തി മാത്രം നടത്തി.

20 21 ൽ ഇന്ത്യൻബയോ ഡൈവേർസിറ്റി ബോർഡ് ഗാർഹിക ഭക്ഷ്യവിളകളുടെ പരിപാലനം - സംരക്ഷണം എന്നിവക്കുള്ള പ്രത്യേക ബഹുമതിപത്രം സജീവൻ കാവുങ്കരക്ക് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ 30 ലേറെ വർഷമായി ഊർജ മേഖലയിലും പരിസ്ഥിതി മേഖലയിലും - ഭക്ഷ്യ സുരക്ഷാ മേഖല - ഇലക്കറികൾ - പ്രാദേശീകമായ 2000 ലേറെ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ - 500 പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയെ പറ്റി 200 ലധികം പ്രബന്ധങ്ങൾ രചിച്ചു. ഇവയൊക്കെ സമാഹരിച്ചു കൊണ്ട് വിഭവ ദർശനം എന്ന ഒരു റഫറൻസ് ഗ്രന്ഥം അച്ചടിയിലാണ്.

സാഹിത്യ മേഖലയിലും മുദ്ര പതിപ്പിക്കാൻ കാവുങ്കരക്ക് സാധിച്ചു. 50 ലേറെ നീണ്ട കഥകൾ - ഇതുവരെ എഴുതി - കുറേയൊക്കെ പ്രാദേശീകമായ പല മാസികകളിലും ഇപ്പോഴും പ്രസിദ്ധീകരിച്ചു വരുന്നു.

മലബാറിന്റെ 300 വർഷത്തെ അറിയപ്പെടാത്ത ചരിത്രത്തെ അധികരിച്ചുള്ള രൂപാന്തരം എന്ന ചരിത്രനോവലും അദ്ദേഹം എഴുതി പൂർത്തീകരിച്ചു - ആ നോവലും അച്ചടിയിലാണ് 2022 ന് കേരളത്തിലെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളും 500 ലേറെ വിഭവങ്ങളും പ്രതിപാദിക്കുന്ന വിഭവ ദർശനം എന്നറഫറൻസ് ഗ്രന്ഥവും - രൂപാന്തരം എന്ന ചരിത്ര നോവലും പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലാണ്
ഇതോടൊപ്പം ഭാരതത്തിലെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ ഒരു പഠന - പ്രദർശന കേന്ദ്രം ഇടുക്കി ജില്ലയിലെ പാഞ്ചാലി മേടിൽ ഭീമൻ മലയിലെ 100 ഏക്കർ സ്ഥലത്ത് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിനും കാവുങ്കര നേതൃത്വം കൊടുക്കുകയാണ് - പ്രവർത്തി ആരംഭിച്ചു. വനവാസം എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്

ഇപ്പോഴും കേരളത്തിലെ - ഭാരതത്തിലെ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ - വിഭവ വൈവിധ്യങ്ങൾ - ഭാരതത്തിലെ ഇലക്കറികൾ എന്നിവ പരിചയപ്പെടുത്തി ഭാരതത്തിന്റെ ഭക്ഷ്യ സുരക്ഷക്കും - ആരോഗ്യകരമായ ഒരു ഭക്ഷ്യ ബദൽ സൃഷ്ടിക്കാനും വേണ്ടി കാവുങ്കര യാത്ര തുടരുകയാണ്

ആ യാത്രയിൽ വഴി കാട്ടിയായും ഉപഭോക്താവായും നിങ്ങളേവരേയും നമ്മൾ ക്ഷണിക്കുന്നു. ഇതൊരു മഹായാത്രയാണ് - ഈ യാത്രയിൽ നിങ്ങൾക്കും കൂട്ട് കൂടാം സ്നേഹിതരെ

കുടുംബം 

ഭാര്യാ സീമ.എം.പി. ആണ്  കൃഷികൾ പരിപാലിക്കുന്നത് - മകൾ ആര്യനന്ദ  സിവിൽ എഞ്ചിനീയറിങ്ങിന് കണ്ണൂർ ഗവ - എഞ്ചിനീയറിങ്ങ് കോളജിൽ പഠിക്കുന്നു. മകൻ ഘനശ്യാം കതിരൂർ ഹയർ സെക്കന്ററിയിൽ പ്ലസ് വൺ വിദ്യാർത്ഥി

സജീവൻ കാവുങ്കര
കാവുങ്കര ഇല്ലം
Po ഉമ്മൻചിറ
തലശേരി
670649
E mail  sajeevankavumkara@gmail.com 



Sajeevan Kavungara, who changed his life to create food security and a healthy food alternative

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
Sajeevan Kavumkara
Sajeevan KavumkaraPhoto Credit : Siju Kuriyedam Sreekumar

Sajeevan Kavumkara
Sajeevan KavumkaraPhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment