visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sajeevan Kavunkara With Sreenivasan
Sajeevan Kavunkara With SreenivasanPhoto Credit : Sajeevan Kavunkara

മഹാ പ്രതിഭയോടൊപ്പം; സജീവൻ കാവുങ്കര എഴുതുന്നു

By - Sajeevan Kavunkara -- Sunday, August 07, 2022 , 09:15 PM
മലയാള സിനിമയിലെ പത്ത് മഹാ പ്രതിഭകളെ ചരിത്രത്തിൽ രേഖപ്പെടുത്തുമ്പോൾ അതിലൊരാൾ എന്റെ നാട്ടുകാരനും സുഹൃത്തുമായ ശ്രീ  ശ്രീനിവാസൻ ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ചൊരു രാഷ്ട്രീയ പാർട്ടിയോടോ സംഘടനയോടോ  ഗ്രൂപ്പിനോടോ വ്യക്തിയോടോ എന്തിന് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മേഖലയിലെ പ്രമുഖ സംഘടനയായ അമ്മയോടോ ഒരു പ്രത്യേക വിധേയത്വം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാലും വ്യക്തമായ രാഷ്ട്രീയം കേരളീയ സമുഹത്തിന് മുന്നിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുമുണ്ട്. സന്ദേശം എന്ന സിനിമ 30 വർഷത്തിലേക്ക് കടക്കുമ്പോഴും ഇന്നത്തെ രാഷ്ട്രീയവും ആക്ഷേപഹാസ്യവും ആണ് ആ സിനിമയിലെ ഇതിവൃത്തം എന്നത് ലോക സിനിമയിലെ തന്നെ അത്ഭുതമാണ് എന്ന് പറയാതെ വയ്യ. ഇനിയും സന്ദേശം സിനിമ നൽകുന്ന സന്ദേശം ദശകങ്ങൾ മുന്നേറും എന്തൊരു ഉൾക്കാഴ്ചയാണ് ആ മഹാ പ്രതിഭക്ക് 

ഈ സായാഹന്നത്തിൽ ഇതെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത് അല്പം മുമ്പ് മകൻ കുഞ്ഞുണ്ണി ഒരു വീഡിയോയുമായി എന്നെ കാണിക്കാൻ വന്നു. അതിലെ ദൃശ്യങ്ങൾ എന്നെ വേദനിപ്പിച്ചു. മോഹൻലാൽ അദ്ദേഹത്തെ ഉമ്മ വെക്കുന്ന ഒരു വീഡിയോ. എത്രമാത്രം ക്ഷീണിതനാണ് അദേഹം. അഛൻ അടുത്ത ദിവസമോ മറ്റോ ശ്രീനിവാസനേ വിളിച്ചിരുന്നോ അവൻ ചോദിച്ചു.

കഴിഞ്ഞ 2 മാസത്തിനിടെ 4-5 തവണ ഞാൻ അദ്ദേഹത്തിന് മിസ് അടിച്ചിരുന്നു. മിസ് അടിക്കാൻ കാരണം ഞാനും ശ്രീനി സാറും തമ്മിലുള്ള ഒരു ധാരണയാണ്. അദ്ദേഹം എപ്പോഴും തിരക്കാവും തിരക്കൊഴിഞ്ഞ സമയം തിരികെ വിളിച്ചാൽ മതി എന്ന് ഞാൻ പണ്ടേ പറയും. എന്റെ ശീലവും അതാണ് ഞാൻ ഒരു പ്രഭാഷണത്തിന് കയറുമ്പോൾ എവിടുന്നെങ്കിലും എന്റെ മനസിനെ അസ്വസ്ഥമാക്കുന്ന ഒരു ഫോൺ കോൾ വന്നാൽ എന്റെ വാക്കുകളുടെ സൗന്ദര്യത്തെ ആശയങ്ങളുടെ പ്രകടനപരതയെ അത് സ്വാധീനിക്കാം അതിനാൽ ഞാൻ ഫോൺ എടുക്കില്ല. അതുകൊണ്ട് ഞാൻ ആരേയും ഒരു തവണ ഫോൺ എടുത്തില്ലെങ്കിൽ പിന്നെ വിളിക്കില്ല.

മിസ് അടിച്ചാൽ  ശ്രീനി സാർ എന്നെ എപ്പോഴും തിരികെ വിളിക്കാറുണ്ട് , പക്ഷേ രണ്ടു മാസമായി തിരികെ വിളി വന്നില്ല. ജൂലായ് 30 ന് തൃപ്പൂണിത്തറയിൽ ഒരു പ്രഭാഷണത്തിന് പോവുമ്പോൾ അവിടെ അദ്ദേഹത്തിന്റെ വീട്ടിൽ കയറാം എന്ന് ധരിച്ചിരുന്നു പക്ഷേ ഓഫീസ് തിരക്ക് കാരണം അതിനും സാധിച്ചില്ല. ഇപ്പോൾ എന്തോ മനസിന് അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ , കാണാതിരുന്നത് , അല്പ സമയം സംസാരിക്കാതിരുന്നത് തെറ്റായിപ്പോയി എന്ന് തോന്നുന്നു.

ഉറച്ച പ്രായോഗിക വാദിയും ഇടതു പക്ഷ സഹയാത്രികനുമാണ് അദേഹം ഇടക്ക് മോഡേൺ മെഡിസിനെ അദ്ദേഹം ആശ്രയിച്ചപ്പോൾ പലരും പരിഹസിച്ചു. അദ്ദേഹം അലോപ്പതി ചികിത്സയിലെ കൊള്ളയെ പറ്റിയാണ് പറഞ്ഞത് അതിനെ നിഷേധിച്ചതാണ് എന്ന ധാരണയിൽ പലരും പരിഹസിച്ചു. പക്ഷേ അദ്ദേഹവുമായുള്ള യാത്രയിൽ സംവാദത്തിൽ നമ്മൾ എല്ലാ വിഷയവും സംവദിച്ചു. എന്തിനെക്കുറിച്ചും നല്ല ധാരണ ഉള്ള പല വിഭാഗക്കാരാലും തെറ്റിധരിക്കപ്പെട്ട ഒരു മഹാ പ്രതിഭ

ഒരിക്കൽ കണ്ണൂർ വനിതാ ജയിലിലെ വെൽഫേർ ഓഫീസർ ശോഭേച്ചി എന്നോട് ആവശ്യപ്പെട്ടു സജീവൻ അടുത്ത കാലത്ത് എന്നെങ്കിലും ശ്രീനി സാറിനെ ഒന്നിവിടെ കൊണ്ടു വരണം - ഇവരൊക്കെ ജീവിതത്തിൽ വലിയ നിരാശ അനുഭവിക്കുനവരാണ് അടിസ്ഥാന പരമായി ഇവിടുള്ളവരൊക്കെ നല്ല മനുഷ്യരാണ് ജീവിതത്തിൽ ചില നിമിഷങ്ങളിൽ തോന്നിയ ദുർബുദ്ധി ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു എന്നു മാത്രം. പലപ്പോഴും ആലോചിക്കുമ്പോൾ സങ്കടം തോന്നും ശ്രീനി സാറിനെ പോലെ ഒരാൾ ഇവിടെ വന്ന് ഇവരുമായി കുറച്ച് സംസാരിച്ചാൽ ചിലപ്പോൾ ഇവരുടെ മൂഡ് മാറി കിട്ടും , എന്തായാലും കൂട്ടി വരണം .

ഞാൻ അവർക്ക് ഉറപ്പ് കൊടുത്തു. വലിയ പരിപാടിയൊന്നും വെക്കണ്ട നമ്മൾ ഇതു വഴി യാത്ര പോവുമ്പോൾ കയറാം. മാസങ്ങൾക്ക് ശേഷം ഞാനും സീമയും ശ്രീനി സാറും കണ്ണൂർ സെൻട്രൽ ജയിൽ വഴി പോവുമ്പോൾ ഞാൻ വിഷയം പറഞ്ഞു.അതൊക്കെ വലിയ പ്രശ്നമാവില്ലേ സജീവൻ , എന്നെ കണ്ടാൽ വാർത്തയാവും. ഇല്ല സാർ ആരും കാണില്ല. സീമയും നിർബന്ധിച്ചു എങ്കിൽ ആവാം എന്നദേഹം സമ്മതിച്ചു.

ജയിൽ മതിലിനരികിലൂടെ  നടക്കുമ്പോൾ ശ്രീനി സാർ പഴയ കാല സിനിമകളെ പറ്റി പറഞ്ഞു. ഈ മതിലുകൾക്ക് എത്രയോ കാലഘട്ടങ്ങളുടെ കഥ പറയാനുണ്ട് എന്നദ്ദേഹം മതിൽ കെട്ടിന് മുകളിലൂടെ കണ്ണോടിച്ചു പറഞ്ഞു. രണ്ട് മൂന്ന് സിഗരറ്റ് അദ്ദേഹം ആ സംസാരത്തിൽ പുകച്ചു.സാർ ഇങ്ങനെ തുടർച്ചയായി വലിക്കരുത് , സീമ പറഞ്ഞു. പുകവലി നിർത്തിയ രണ്ട് വർഷം എന്റെ ജീവിതത്തിൽ ശൂന്യതയുള്ള വർഷമായിരുന്നു സീമ,  അതിലൊന്നും വലിയ കാര്യമുണ്ട് എന്നെനിക്ക് തോനിയില്ല. എങ്കിലും  ആരോഗ്യം , ഞാൻ സാവധാനം കൂട്ടി ചേർത്തു.

സംസാരത്തിനിടെ സെൻട്രൽ ജയിൽ മതിൽ കഴിഞ്ഞു വനിത ജയിലെത്തി. ഞാൻ പറഞ്ഞു, ഞാൻ വാതിൽ തുറപ്പിക്കാം. സാർ ആദ്യം കയറണം കുറച്ച് കഴിഞ്ഞ് നമ്മൾ കയറാം. അവർക്കൊരു സർപ്രൈസ് ആവട്ടെ , ശരി. ഞാൻ വാതിലിൽ മുട്ടി , ഗാഡ് വന്ന് വാതിലിലൂടെ എത്തിനോക്കി എന്റെ ഒപ്പം ശ്രീനി സാറിനെ കണ്ട് അവർക്ക് വിശ്വസിക്കാനായില്ല. ജയിൽ വാതിൽ തുറന്ന് ശ്രീനി സാർ ആദ്യം ജയിലിലേക്ക് കയറി. ഞാനും സീമയും ബോധപൂർവ്വം കുറച്ച് വൈകിപ്പിച്ചു അകത്ത് കയറാൻ 

അവിടവിടെ ചിതറി കിടന്ന വനിതാ ജയിലിലെ അന്തേവാസികൾക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. മലയാള സിനിമയിലെ മഹാ പ്രതിഭ ശ്രീനിവാസൻ നമ്മുടെ ജയിലിൽ അതും ഒറ്റക്ക് ആരും ഇല്ലാതെ, അതോ അദ്ദേഹത്തെ പോലെ വേറൊരാളാണോ.സർപ്രൈസ് അധികം നീട്ടണ്ട . അന്തേവാസികൾ  അമ്പരക്കും  എന്ന് കരുതി ഞാനും ജയിലിലേക്ക് കയറി. ആ സമയമാണ് അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായത്. സജീവൻ സാർ തന്ന ഒരു സർപ്രൈസ് ആണിത്. അവർ ആർത്തു വിളിച്ചു.

എല്ലാവരും അസംബ്ലിക്ക് നിൽക്കുന്ന പോലെ നിന്നു. നമ്മുടെ ജീവിതത്തിലെ മറക്കാൻ സാധ്യമാവേണ്ട നിമിഷങ്ങളെ പറ്റി, ചൈനയിലെ യാത്രകളെ പറ്റി ശ്രീനി സാർ ഹാസ്യാത്മകമായി അവരോട് കുറേ സമയം സംസാരിച്ചു. ചിലർ കരഞ്ഞു, ചിലർ സങ്കടത്തിലായി, ചിലർ നിശബ്ദരായി. തമാശകൾ പറഞ്ഞപ്പോൾ അവരൊക്കെ പൊട്ടിചിരിച്ചു.

ജയിലിൽ നിന്ന് നമ്മൾ മടങ്ങുമ്പോൾ ജയിൽ വാതിലിന് പുറത്തേക്ക് ശ്രീനി സാർ കടന്നപ്പോൾ  ശോഭേച്ചി എന്നെ അടുത്ത് വിളിച്ചു. വികാരനിർഭരമായി പറഞ്ഞു. എന്റെ മക്കൾക്ക് ഈ നിമിഷം സമ്മാനിച്ചതിന് സജീവനോട് നന്ദിയുണ്ട്. 

എന്റെ അനുജനോട് കാവുങ്കരയിലെ കുട്ടിയോട് ഞാൻ നന്ദി പറയേണ്ടതില്ല എന്നാലും. ശോഭേച്ചിയും ചെറുപ്പത്തിലെ കാവുങ്കരയിലെ ഒരു സന്ദർശകയായത് കൊണ്ട് അക്കാലം മുതലേ നമ്മളൊക്കെ ശോഭേച്ചിക്ക് അനുജനാണ്. ജയിലിലേ അന്തേവാസികൾ ശോഭേച്ചിയുടെ മക്കളും

തിരികെ സെൻട്രൽ ജയിലിന്റെ മതിൽ കെട്ട് കഴിയും വരെ ശ്രീനി സാർ കാറിൽ കയറാതെ നടന്നു. വീണ്ടും കുറേ സിഗരറ്റുകൾ കത്തി എരിഞ്ഞു. അഭ്രപാളികളിലെ ഒരുപാടു കഥാപാത്രങ്ങൾ. ഇന്നസെന്റും മമ്മൂട്ടിയും മോഹൻലാലുമായുള്ള ആത്മബന്ധം. സ്വന്തം വിവാഹത്തിന് ഇന്നസെന്റിന്റേയും മമ്മൂട്ടിയുടേയും സഹായം. ആ സഹായമില്ലായിരുന്നെങ്കിലുള്ള അവസ്ഥ എല്ലാം ആ ചെറിയ നടത്തത്തിൽ ഓർമ്മകളോടൊപ്പം അദേഹം പറഞ്ഞു തീർത്തു.

ശ്രീനി സാറിന്
ആയ്യുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട്
സജീവൻ കാവുങ്കര

With Extraordinary talent sreenivasan ; by Sajeevan Kavunkara

 



LEAVE A REPLY

Security code:

COMMENTS

Be the first to comment