visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Home Movie
Home MoviePhoto Credit : Friday Film House

മലയാളികളുടെ "ഹോം" നു എന്തുകൊണ്ട് അവാർഡ് കൊടുത്തില്ല എന്ന് വിശധീകരണവുമായി ജൂറി

By - Siju Kuriyedam Sreekumar -- Saturday, May 28, 2022 , 10:22 PM
വിജയ്ബാബുവിന് ഏറെ കൈയടികൾ നേടികൊടുത്ത സിനിമയാണ് അദ്ദേഹം നിർമ്മിച്ച ഹോം എന്ന കൊച്ചു ചിത്രം. റോജിൻ തോമസ് സംവിധാനം ചെയ്ത് ആമസോൺ പ്രൈമിൽ റിലീസായ ചിത്രം രാജ്യന്തര പ്രശസ്തി നേടിയിരുന്നു. തായ് ചി പഠിപ്പിക്കുന്ന സൈക്കോളജിസ്റ്റ് ഡോ. ഫ്രാങ്ക്‌ലിന്റെ വേഷമായിരുന്നു വിജയ്ബാബുവിന് ചിത്രത്തിൽ. ”എന്റെ അച്ഛനും ഇങ്ങനെയായിരുന്നു. അദ്ദേഹത്തിനും മാറിയ സാങ്കേതികതയെപ്പറ്റി ധാരണ കുറവായിരുന്നു. മലയാളികളിൽ പലർക്കും ഇത്തരം അച്ഛന്മാരും അമ്മമാരും ഉണ്ടാകും. ഇത് എല്ലാവരുടെയും ജീവിതത്തിൽ നിന്നുള്ള കഥയാണ്.”- മലയാള മനോരമയുമായുള്ള അഭിമുഖത്തിൽ വിജയ്ബാബു പറയുന്നു.

”ഹോം സിനിമയിലേക്കുള്ള വാതിൽ പാതി തുറന്നത് അഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു. റോജിൻ ഹോമിന്റെ കഥ പറഞ്ഞു. റോജിന്റെ അച്ഛന്റെ ‘ഫോൺ ചാർജ് ചെയ്തു തരാമോ’ എന്ന ചോദ്യത്തിൽ നിന്നാണ് സിനിമയുടെ സ്പാർക്ക് ഉണ്ടാകുന്നത്. കഥയുടെ ത്രെഡ് ഇഷ്ടപ്പെടുകയും ചെയ്യാമെന്നുറപ്പിക്കുകയും ചെയ്തു. അങ്ങനെ തിരക്കഥയുടെ ജോലികൾ ആരംഭിച്ചു. അച്ഛന്റെ കഥാപാത്രത്തിനായി നടൻ ശ്രീനിവാസനെയായിരുന്നു ആദ്യം മനസ്സിൽ കണ്ടിരുന്നത്. പിന്നീട് മകന്റെ കഥാപാത്രത്തിനു പറ്റിയ ആളെ അന്വേഷിച്ചു. പക്ഷേ കാസ്റ്റിങ് എങ്ങുമെത്തിയില്ല. അവിടെ പാതി തുറന്ന വാതിൽ പതിയെ അടഞ്ഞു. കോവിഡ് കാലത്ത് ആളുകൾ കൂടുതലായി ഫോണുകളിലേക്ക് ചുരുങ്ങിയതായി തോന്നിയിരുന്നു. ഒരു ദിവസം ഇതിനെപ്പറ്റി ചർച്ച ചെയ്തപ്പോൾ ഭാര്യയാണ് പറഞ്ഞത് ‘ഹോം’ സിനിമയാക്കേണ്ട ഏറ്റവും ഉചിതമായ സമയം ഇതാണ് എന്ന്. ആ വാക്കുകളിൽ നിന്നാണ് അടഞ്ഞ വാതിൽ വീണ്ടും തുറക്കുന്നത്”- വിജയ്ബാബു പറയുന്നു.

”തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കൊച്ചു സിനിമകൾക്ക് വളരാനുള്ള വേദിയാകും ഒടിടി. ഹോം പോലൊരു സിനിമ 240 രാജ്യങ്ങളിലുള്ളവരാണ് കണ്ടത്. ഒടിടിയിൽ അല്ലാതെ ഇത്തരമൊരു സാധ്യത ഒരിക്കലും ഈ സിനിമയ്ക്കു ലഭിക്കില്ലായിരുന്നു. ചെറിയ സിനിമകളെ ജനങ്ങളിലെത്തിക്കാൻ ഒടിടി അനുഗ്രഹമാണ്. തിയറ്ററും ഒടിടിയും ഒരുപോലെ നിലനിൽക്കും എന്നാണ് കരുതുന്നത്.”- വിജയ്ബാബു ചൂണ്ടിക്കാട്ടി. ഹോം സിനിമ ഉണ്ടാക്കിയ വലിയ മൈലേജിൽ നിൽക്കുമ്പോഴാണ് ബലാത്സംഗ വിവാദം ഉണ്ടാകുന്നത്.

ഇന്ദ്രൻസിന്റെ പ്രതികരണം ഇങ്ങനെ..

ചലച്ചിത്ര അവാർഡ് വിവാദത്തിൽ ഹോമിലെ പ്രധാന വേഷത്തിലെത്തിയ നടൻ ഇന്ദ്രൻസ് രം​ഗത്ത് വന്നു. തനിക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും ’ഹോം സിനിമക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജൂറി സിനിമ കണ്ട് കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേർത്തുവക്കേണ്ട സിനിമായാണ് ഹോം. അവാർഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രൻസ് വ്യക്തമാക്കുന്നുണ്ട്. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാർ ജൂറി തിരുത്തുമോയെന്നും ഇന്ദ്രൻസ് ചോദിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ജൂറിക്കെതിരെ വിമർശനം. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.

മഞ്ജു പിള്ളയുടെ പ്രതികരണം

ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരണവുമായി നടി മഞ്ജു പിള്ള. നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ള പ്രതികരിച്ചു. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാർഡിൽ ഹോമിനെ പരി​ഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും നടി വ്യക്തമാക്കുന്നു.

സംവിധായകൻ റോജിൻ തോമസ് പറയുന്നതിങ്ങനെ..

ഹോം’ സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകാത്തതിൽ പ്രതിഷേധമില്ലെന്ന് സംവിധായകൻ റോജിൻ തോമസ്. എന്തുകൊണ്ടാണ് അവാർഡ് നൽകാതിരുന്നതെന്നു പറയാത്തതിൽ വിഷമമുണ്ടെന്നും ജനം നൽകിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്കാരമെന്നും റോജിൻ പറഞ്ഞു.

‘‘ഈ ചിത്രം അവസാനറൗണ്ടിൽ എത്തിയെന്ന് അവാർഡിന്റെ തലേദിവസം വരെ പല ചാനലുകളിലും കേട്ടിരുന്നു. ആ നിമിഷം മാനുഷികമായ രീതിയിൽ നമ്മളും ആഗ്രഹിച്ചുപോയിരുന്നു. അത് ആർക്കാണെങ്കിലും സ്വാഭാവികമായി തോന്നുന്നതാണ്. പക്ഷേ അവാർഡ് കിട്ടിയില്ല എന്നോർത്ത് വിഷമിക്കുന്നുമില്ല. ജനങ്ങളുടെ ഹൃദയത്തിൽ അവർ ഈ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. അതിന്റെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നതും. ജൂറിയിലെ നാലോ അഞ്ചോ പേരെ സംവിധായകനെന്ന നിലയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി എന്ന കാര്യത്തിൽ മാത്രമാണ് വിഷമം.

നിർമാതാവിനെതിരായ കേസിന്റെ പേരിലാണ് ഹോം മാറ്റി നിർത്തപ്പെട്ടതെങ്കിൽ അതു മാറ്റേണ്ട പ്രവണതയാണ്. എന്നാൽ അക്കാരണം കൊണ്ടല്ല ചിത്രത്തിന് അവാർഡ് ലഭിക്കാത്തതെന്ന് ജൂറി പറഞ്ഞിരുന്നു. സത്യാവസ്ഥ അറിയില്ല. ആളുകളുടെ പ്രതികരണം വലിയതോതിൽ വന്നതിനു ശേഷമാണ് അവർ ഒരു വിശദീകരണം നൽകിയത്. ‌അവാർഡ് പ്രഖ്യാപനം വന്ന ശേഷം ജൂറി അംഗങ്ങളോട് മാധ്യമപ്രവർത്തകരും ഇക്കാര്യം ചോദിച്ചിരുന്നു. ഈ സിനിമ എന്തുകൊണ്ട് മാറ്റിനിർത്തപ്പെട്ടു എന്ന് അവർ പറഞ്ഞില്ല. അതിൽ മാത്രമാണ് പ്രതിഷേധമുള്ളത്.’’

വിവാദത്തിൽ വിശദീകരണവുമായി ജൂറി ചെയർമാൻ

അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ‘ഹോം’ സിനിമ തഴയപ്പെട്ടതിനെതിരായ പ്രതികരണത്തിൽ മറുപടിയുമായി ജൂറി ചെയർമാൻ രം​ഗത്തെത്തി. എല്ലാം ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടതാണെന്ന് സയ്യിദ് മിശ്ര പറഞ്ഞു. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് ‘ഹോം’ എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂറി ചെയർമാൻ ഇങ്ങനെ പറയുന്നുണ്ടെങ്കിലും, വിജയ് ബാബുവിനെതിരായ പുതുമുഖ താരത്തിന്റെ ലൈം​ഗിക പീഡന പരാതിയാണ് ഹോമിനെ തഴഞ്ഞതെന്ന വികാരം സിനിമാ മേഖലയിലും സൈബർ ലോകത്തും സജീവമാണ്. ആദ്യം എറമാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ യുവ നടി പരാതി നൽകുകയും പിന്നീട്, മാധ്യമങ്ങൾക്ക് ഈ വിവരം ലഭിക്കുകയുമായിരുന്നു. വിജയ് ബാബുവാണ് പ്രതിസ്ഥാനത്ത് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതോടെ പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവ് ചെയ്തതും വിവാദ​മായിരുന്നു. ഇതിന് പിന്നാലെ നടി ഫേസ്ബുക്ക് പോസ്റ്റുമായി രം​ഗത്ത് വന്നു. പിന്നീട് പൊലീസും സർക്കാരും നിലപാട് കടുപ്പിച്ചതോടെയാണ് വിജയ് ബാബു ഒളിവിൽ പോയതും മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതും.
 
എല്ലാ ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടു; വിവാദം അനാവശ്യമെന്ന് സയിദ് അക്തർ മിർസ


സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ‘ഹോം’ സിനിമ തഴയപ്പെട്ടതിനെതിരായ ഇന്ദ്രൻസിന്റെ പ്രതികരണത്തിൽ മറുപടിയുമായി ജൂറി ചെയർമാൻ. എല്ലാം ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടതാണെന്ന് സയ്യിദ് മിർസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് ‘ഹോം’ എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജനഹൃദയങ്ങളിലെ മികച്ച നടന്‍’; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം

സംസ്ഥാന ചലച്ചിത്ര പുരസ്കാരം(Kerala State Film Awards 2022) പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ജൂറിക്കെതിരെ വിമർശനം. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.

‘ജനഹൃദയങ്ങളിലെ മികച്ച നടന്‍ ഇന്ദ്രൻ’ എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ‘ഞങ്ങളുടെ അവാർഡ് ഇന്ദ്രൻസ് ചേട്ടന്, ഒരു കലാകാരൻ എന്ന നിലക്ക് മികച്ച നടനുള്ള അവാർഡ് ജനഹൃദയങ്ങളിൽ അത് ഇന്ദ്രൻസ് എന്ന നടൻ ആയിരിക്കും. ‘അടിമകൾ ഉടമകൾ’ നല്ല സിനിമയാണ്, ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരിക്കൽ കൂടി സംസ്ഥാന പുരസ്‌കാരം കിട്ടണേ എന്ന്…. ഈ വരുന്ന കമന്റുകൾ പറയും ‘നിങ്ങൾ അല്ലെ ഞങ്ങടെ അവാർഡ്, ഹോമിലെ ഇന്ദ്രൻസേട്ടനാണ് ജനങ്ങളുടെ അവാർഡ്. സത്യത്തിൽ ഇന്ദ്രൻസ് ആയിരുന്നു ഈ പ്രാവശ്യത്തെ അവാർഡിന് അർഹൻ’. അവാർഡ് കിട്ടിയില്ലെങ്കിലും ജനമനസുകളിൽ അദ്ദേഹം തന്നെ മികച്ച നടൻ’, എന്നിങ്ങനെയാണ് പ്രേക്ഷക കമന്റുകൾ.

The jury explained why the award was not given to the home 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment