visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
V N  Vasavan At Assembly
V N Vasavan At AssemblyPhoto Credit : Sabha T V

നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന രീതിയിൽ പരാമര്‍ശവുമായി മന്ത്രി വാസവന്‍ നിയമസഭയിൽ ,കോൺഗ്രസ്സ് ക്ഷയിച്ചു ക്ഷയിച്ചു ഇന്ദ്രനാസിനെ പോലെ ആയി എന്ന് ഉപമിച്ചു മന്ത്രി

By - Siju Kuriyedath Sreekumar -- Monday, December 12, 2022 , 02:05 PM
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ്  മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശനടത്തിയാതായി റിപ്പോർട്ട്   .പണ്ട്  ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു എന്നാണ് നിയമ സഭ ടീവി കണ്ടാൽ അറിയാൻ കഴിയുക .

നിയമസഭയിൽ 2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍  അവതരിപ്പിക്കുന്നതിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍  ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് മന്ത്രി  വാസവന്‍ ഈ രീതിയില്‍ മോശമായ പരാമര്‍ശം നടത്തിയത്.

വാസവൻ സഭയിൽ  പറഞ്ഞത് 

'സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.' വാസവന്‍ പറഞ്ഞു.

ഇത്തരം ഒരു പരാമർശം സാംസ്‌കാരിക വകുപ്പ്  മന്ത്രിയിൽ നിന്ന് തന്നെ ഉണ്ടായതു വളരെ മോശമായി പോയി എന്നാണ് പലരുടെയും അഭിപ്രായം . എന്നാൽ ഇടതു സഹയാത്രികനായ ഇന്ദ്രൻസും പാർട്ടിയും അറിഞ്ഞു ഉള്ള കളി മാത്രം ആണ് ഇത് എന്നും ചിലർ പറയുന്നുണ്ട് . ഇപ്പോഴുള്ള  പ്രശനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ  ഉള്ള ഒരു അടവാണ് ഇത് എന്നും പറയുന്നു . എന്ത് തന്നെ ആയാലും വി ൻ വാസവനെപ്പോലുള്ള ഒരു മന്ത്രിയിൽ നിന്ന് ഇത്തരം ഒരു പരാമർശം വളരെ മോശം ആയി എന്ന് തന്നെ ആണ് ഭൂരിപക്ഷം ആളുകളും പറയുന്നത് . 

Video Link https://youtu.be/XIE08y9Y640



 
Full Video watch 1:48 Pm to see his statement about Indrans 

https://youtu.be/6gcijrTo4xE



 V N Vasavan insulted actor indrans in Assembly


 



LEAVE A REPLY

Security code:

COMMENTS

Be the first to comment