visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Meppadiyan Poster and Unnimukundan in Meppadiyan
Meppadiyan Poster and Unnimukundan in MeppadiyanPhoto Credit : Siju Kuriyedam Sreekumar

കേരളത്തിന് ഇതു എന്ത് പറ്റി? , സേവാഭാരതിയുടെ ആംബുലൻസ് കണ്ടു, മേപ്പടിയാൻ നെ ഇകഴ്ത്താൻ തുടങ്ങി . വായിക്കു സത്യാവസ്ഥ അറിയാൻ

By - Siju Kuriyedam Sreekumar -- Monday, January 17, 2022 , 06:15 PM


  കലയിലും രാഷ്ട്രീയവും , മതവും കാണുന്ന നാടായി  കേരളം അധഃപതിച്ചു എന്ന് കാണുമ്പോൾ വിഷമം ഉണ്ട് . ഇതേ പറ്റി എഴുതണ്ട എന്നു കരുതിയതാണ് പക്ഷെ നമ്മുടെ   കുറച്ചു വായനക്കാർ അഭിപ്രായം അറിയാൻ   പല സ്ഥലങ്ങളിലും നിന്ന് എഴുതി ചോദിച്ച കാരണം എഴുതുന്നു . 

ഒരു നല്ല കലാസൃഷ്ട്ടിയെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറം കൊടുത്താൽ ഇല്ലാതാക്കാം എന്ന ഹിഡൻ അജണ്ടയിടെ ഭാഗമാണോ  എന്നു തോന്നി പോകും . അതിനു ഉത്തമ ഉദാഹരണമാണ് ഈ അടുത്ത് ഇറങ്ങിയ  സുരേഷ് ഗോപി ചിത്രവും , മോഹൽലാൽ ചിത്രവും ഇപ്പോൾ ദാ ഉണ്ണിമുകുന്ദൻ ചിത്രമായ മേപ്പടിയാൻ ഇകഴ്ത്തുന്നതും . മേപ്പടിയാൻ  കാണരുത് എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ  നെഗറ്റീവ് കമെന്റ്സ്   തുടങ്ങിയതും അതിനാലാണ് . 

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ നിർമാതാവും അഭിനേതാവും ആയ ഉണ്ണി മുകുന്ദനും  , സംവിധായകനും ആവർത്തിച്ചു വന്നു പറയേണ്ട ഗതികേട് തന്നെ ഉണ്ടായി സാക്ഷര കേരളത്തിൽ . ഒന്ന് ആലോചിച്ചു നോക്കു സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള ഒരു സംസ്ഥാനത്തിലെ സിനാമാ നിര്മാതാവിന്റെയയും സംവിധായകന്റെയും ഒരു ഗതികേട്  . എന്തിനും കേമം എന്ന് ഊറ്റം കൊള്ളുന്ന മലയാളികൾക്കിടയിലാണ്  ഇത്രക്ക് സംസ്ക്കാരശൂന്യരായ   ആളുകൾ  ഉള്ളത് എന്ന് കാണുമ്പോൾ  വിഷമം തോന്നുന്നു . 

ഉണ്ണി  മുകുന്ദൻ  ഫിലിംസ് ന്റെ ബാനറിൽ വിഷ്ണു മോഹൻ കഥ  എഴുതി സംവിധാനം ചെയുന്ന മേപ്പടിയാനിൽ ഉണ്ണിമുകുന്ദനെ  കൂടാതെ മേജർ  രവി , സൈജു കുറുപ്പ് ,  അജു  വര്ഗീസ് , അഞ്ചു  കുരിയൻ , ഇന്ദ്രൻസ് ,ടി . ജി . രവി , ശ്രീജിത്ത്  രവി , കലാഭവൻ  ഷാജോൺ ,ശങ്കർ  രാമകൃഷ്ണൻ  ,കുണ്ടറ  ജോണി , നൂറിന്  ഷെരീഫ് , വിജയ്  ബാബു , പോളി  വത്സൻ , നിഷ  സാരംഗ് അങ്ങിനെ വലിയ ഒരു താര നിര തന്നെ ഉണ്ട്.  കൂടാതെ ശ്രീനിവാസനും , ലാലു അലക്‌സും , വിജയരാഘവനും കൂടി ആയപ്പോൾ എക്കാലത്തെയും വലിയ താരനിരകളിൽ ഇടം പിടിച്ചു മേപ്പടിയാനും   .

പ്രശ്നങ്ങളുടെ തുടക്കം എങ്ങനെ എന്നു നോക്കാം  .  മേപ്പടിയാൻ എന്ന  സിനിമയിൽ ആംബുലൻസിന്റെ കുറച്ചു സീൻ ഉണ്ട് അതിനായി നിർമാതാവും അഭിനേതാവുമായ ഉണ്ണി മുകുന്ദൻ  പല ആംബുലൻസിന്റെ  ഉടമകളെയും സമീപിച്ചപ്പോൾ വലിയ തുകയാണ് പ്രതി ദിന വാടകയായി പറഞ്ഞത് . കുറച്ചു ദിവസം വേണ്ടി വരും എന്നതിനാൽ അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്ന ചിന്തയിൽ ആയിരുന്നു സംവിധായകനും . അപ്പോൾ ആണ് സേവാഭാരതി തങ്ങളുടെ ആംബുലൻസ് ഫ്രീ ആയി തരാം എന്ന് പറഞ്ഞത്  . അതിനാൽ സേവാഭാരതിയുടെ ആംബുലൻസ് അവർ സിനിമക്കായി ഉപയോകിഗിക്കുകയും ചെയ്തു . സേവാഭാരതിക്കു കുഴപ്പം  ഇല്ല എന്ന് പറഞ്ഞതിനാൽ  എല്ലാ സീനിലും മറ്റു സ്റ്റിക്കർ ഒട്ടിക്കാതെ  സേവാഭാരതി എന്നു എഴുതിയ ആംബുലൻസ് തന്നെ ആണ് കാണിക്കുന്നത് . ഇതിന്റെ പേരിൽ സിനിമയെ ഒരു സംഘി ചിത്രമായി ചിത്രീകരിച്ചു ഇകഴ്ത്തുന്നു .

  ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ചു ഒരു കലാസൃഷ്ട്ടിയെ ഇല്ലാതാക്കാൻ നോക്കുന്ന തരത്തിലേക്ക് അധപതിച്ചുവോ കേരളം ? . ഹിന്ദുത്വം ഒളിച്ചു കടത്തുന്നുവെന്ന ആക്ഷേപമാണ് പരക്കെ മേപ്പടിയനെ പറ്റി  കേട്ടിരുന്നത്. രണ്ട് മണിക്കൂർ തികച്ചില്ലാത്ത ചിത്രത്തിൽ എവിടെയാണ് ആ ഹിഡൻ അജണ്ടയെന്ന് ആവർത്തിച്ചു നോക്കിയിട്ടും കണ്ടെത്താനായില്ല എന്നാണ് പ്രേക്ഷകർ പറയുന്നത് . നെറ്റിയിലെ കുറിയും കഴുത്തിലെ രുദ്രാക്ഷവും മരം പതിച്ച ഉമ്മറക്കോലായും സേവാഭാരതിയുടെ ആംബുലൻസും ,സന്ദര്ഭങ്ങൾക്കു അനുസരിച്ചു  കാവിമുണ്ടും , കറുത്ത മുണ്ടും ഉടുത്ത നായകൻ  ഒക്കെ ആണോ ഒരു സിനിമയെ എങ്ങനെ ഇകഴ്ത്താൻ കാരണം . നായകൻ സിനിമയിലെ കഥക്കനുസരിച്ചു പല വേഷത്തിലും ഭാവത്തിലും വരും അതിനെ ഇങ്ങനെ ചിത്രീകരിക്കേണ്ട ആവശ്യം ഉണ്ടോ സിനിമയെ സിനിമയായി കാണാൻ മനസുണ്ടാവണം . അല്ല എങ്കിൽ പല നല്ല കലാസൃഷ്ട്ടിയും  നമുക്ക് നഷ്ട്ടമാകും. പല കലാകാരന്മാരുടെ അഭിനയ മികവും നമുക്ക് അനുഭവിക്കാൻ യോഗം ഇല്ലാതെ പോകും .ഒരു സിനിമയിൽ നായകൻ രാഷ്ട്രീയക്കാരനോ   ഒരു മത നേതാവോ അല്ലെങ്കിൽ  അത്തരം വേഷങ്ങളോ ആണെകിൽ  ആ സിനിമ ഓടിക്കാൻ പറ്റില്ല എന്ന   അവസ്ഥയിലേക്ക് കേരളം അധഃപതിച്ചുവോ ? അദ്വിതവും , പരിണയവും , അഗ്നിസാക്ഷിയും ,  ദേശാടനവും , കളിയാട്ടവും , എന്തിനു സ്വാമി അയ്യപ്പൻ വരെ ഹിറ്റാക്കിയ നാടാണ് കേരളം എന്ന് ഓർക്കണം  ദയവു ചെയ്തു കഥയെ കഥയായും    കലയെ കലയായും  മാത്രം കാണുക . അതിൽ രാഷ്ട്രീയമോ മതമോ കലർത്തരുത് .  ഇതു എല്ലാ കാര്യത്തിലും പാലിച്ചാൽ ലോകം തന്നെ മാറി മറയും എന്നും ഇതോടൊപ്പം കൂട്ടി ചേർക്കുന്നു .  

മേപ്പടിയാൻ ഒരു നല്ല സിനിമ ആണ് എന്നാണ് പരക്കെ ഉള്ള പ്രതികരണം . നിങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സിനിമ കാണുക  അഭിപ്രായം പറയുക വിലയിരുത്തുക , തെറ്റുകളും കുറ്റങ്ങളും ചൂണ്ടി കാണിക്കണം പക്ഷെ അത് കണ്ട ശേഷം മാത്രം, അല്ലാതെ ഇകഴ്ത്തുകയല്ല വേണ്ടത് . വലിയോരിലോകം  നന്നാവാൻ ചെറിയോരു മനസു നന്നായാൽ  മതി  അതാണ് എനിക്ക് ഈ സന്ദർഭത്തിൽ  പറയാനുള്ളത് . 

Unni mukundan movie Meppadiyan and seva bharathi ambulance issue

Unni Mukundan in front off seva bharathi ambulance in Meppadiyan movie
Unni Mukundan in front off seva bharathi ambulance in Meppadiyan moviePhoto Credit : Siju Kuriyedam Sreekumar

Meppadiyan
MeppadiyanPhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment