visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

175th Tyagaraja Aradhana at Raghavapuram valiya mathilakam
175th Tyagaraja Aradhana at Raghavapuram valiya mathilakamPhoto Credit : Siju Kuriyedam Sreekumar

ശ്രീരാഘവപുരം സംഗീതസഭ ത്യാഗരാജ സംഗീതാരാധന നടത്തി

By - Siju Kuriyedam Sreekumar -- Monday, February 07, 2022 , 05:20 PM

ത്യാഗരാജസ്വാമികളുടെ നൂറ്റി എഴുപത്തഞ്ചാമത് സമാധിദിനത്തോടനുബന്ധിച്ച് ശ്രീരാഘവപുരം സംഗീതസഭ  ശ്രീരാഘവപുരം വലിയ മതിലകത്തു വച്ച്  ത്യാഗരാജസംഗീതാരാധന നടത്തി. പ്രതിഷ്ഠാദിനത്തിൽ നടന്ന ചടങ്ങിൽ ശ്രീരാഘവപുരം  മേൽശാന്തി ശ്രീ.മാധവപ്പള്ളി സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ചേറ്റൂർ യജുർവ്വേദപാഠശാലയിലെ വേദവിദ്യാർത്ഥികൾ വേദഘോഷം ചെയ്തു.  ശ്രീരാഘവപുരം സഭായോഗം അദ്ധ്യക്ഷൻ    ബദരീനാഥ് മുൻറാവൽജി  ശ്രീ.പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീ.ഡോ.പീയൂഷ് നമ്പൂതിരി ,  പയ്യാവൂർ ശിവക്ഷേത്രം  എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.കെ. ഗോകുലാനന്ദൻ എന്നിവർ ആശംസകളർപ്പിച്ചു. സാഹിത്യസംഗീതമണി ശ്രീ.താമരശ്ശേരി ഈശ്വരൻ ഭട്ടതിരി  പഞ്ചരത്നകൃതികളെ പറ്റി ആമുഖപ്രഭാഷണം നടത്തി. തുടർന്ന് ശ്രീ.താമരശ്ശേരി ഈശ്വരൻ ഭട്ടതിരിയുടെ നേതൃത്വത്തിൽ പ്രമുഖസംഗീതജ്ഞരുടെ  പഞ്ചരത്നകീർത്തനാലാപം നടന്നു. 

ശ്രീ.വെള്ളിക്കോത്ത് വിഷ്ണു ഭട്ട്, ശ്രീ.നീലമന ശങ്കരൻ നമ്പൂതിരി, ഇടയാർ ബ്രദേഴ്സ്, ശ്രീ.പുതുക്കുളം ഈശ്വരൻ നമ്പൂതിരി, ശ്രീ.സുനിൽ നമ്പൂതിരി കൈതപ്രം, ശ്രീ.വിവേക് ഗോവിന്ദ്,ശ്രീ. ഗോപീകൃഷ്ണൻ.എസ്.വർമ്മ, ശ്രീ.അമയ് വിഷ്ണു, ശ്രീമതി.തോട്ടം സംഗീത ഗോവിന്ദപ്രസാദ്, ശ്രീമതി.ശ്രുതി ജയദേവ്, ശ്രീമതി.ശ്രീരഞ്ജിനി.കെ.എം, കുമാരി.ശ്രുതി രമേശൻ തുടങ്ങി പതിനഞ്ചോളം കലാകാരന്മാർ  സംഗീതാർച്ചന നടത്തി. വയലിനിൽ ശ്രീ.റിജേഷ് ഗോപാലകൃഷ്ണൻ, വീണയിൽ ശ്രീമതി.സുമ സുരേഷ് വർമ്മ, മൃദംഗത്തിൽ ശ്രീ. പയ്യന്നൂർ ഗോവിന്ദപ്രസാദ്, ശ്രീ.അഡൂർ ബാബു എന്നിവർ  പക്കമേളമൊരുക്കി.

സമാപനസദസ്സിൽ  സഭായോഗം സെക്രട്ടറി ശ്രീ. പേർക്കുണ്ടി ഹരി വാദ്ധ്യാൻ, സംഗീതസഭ പ്രസിഡന്റ് ശ്രീ.കുടൽവള്ളി കേശവൻ നമ്പൂതിരി, ഐടി കോർഡിനേറ്റർ ശ്രീ. ചെറുകുടൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സംഗീതജ്ഞരെ  ആദരിച്ചു. സംഗീതസഭ സെക്രട്ടറി ശ്രീ.ഗോവിന്ദപ്രസാദ്.പി.കെ നന്ദി പറഞ്ഞു. നിരവധി കലാസ്വാദകർ ഓൺലൈനായും നേരിട്ടും സംഗീതാരാധനയിൽ പങ്കുചേർന്നു.

PRO
Sree Raghavapuram Sangeetha Sabha
Contact number:9495082058
srsangeethasabha@gmail.com

https://sreeraghavapuram.in/sangeetha-sabha/



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    

Tyagaraja Aradhana at Raghavapuram valiya mathilakam
 



LEAVE A REPLY

Security code:

COMMENTS

Be the first to comment