visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Bichu Thirumala
Bichu ThirumalaPhoto Credit : Siju Kuriyedam Sreekumar

ഇന്ന് രാവിലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് പ്രണാമം

By - Siju Kuriyedam Sreekumar -- Friday, November 26, 2021 , 04:55 PM
ബിച്ചു തിരുമല :   കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.
മലയാളത്തിലെ മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു (സംഗീത സംവിധായകൻ).

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും...’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും...’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ...’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.

 
മധുരതരമായ പ്രണയ സിനിമാകാവ്യങ്ങളിലൂടെ തന്റെ രചനാവൈഭവം തെളിയിച്ചിട്ടുള്ള ഗാനരചയിതാവാണ്‌ ബിച്ചു തിരുമല. ചരിത്രപരവും പൗരാണികവും  സാംസ്ക്കാരികവുമായ ചിന്തകൾ തന്റെ തൂലികയിലൂടെ പാട്ടുകളാക്കാൻ ബിച്ചു തിരുമലയ്ക്ക് അന്യാദൃശ്യമായൊരു കഴിവ് തന്നെയുണ്ട്. കാല്പനികതയും പഴംചൊല്ലുകളും മിത്തുകളും നാട്ട് ഭാഷകളും അദ്ദേഹത്തിന്റെ പല ഗാനങ്ങളിലും കാണാം. ഹാസ്യരസ പ്രധാനമായ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പ്രണയരതിയിൽ തീർത്ത മനോഹര ഗാന ശിൽപ്പങ്ങൾ മലയാള സിനിമാ ഗാനശാഖയ്ക്ക് അദ്ദേഹം നൽകിയിട്ടുണ്ട്. ബിച്ചു തിരുമലയുടെ രചന നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ രചനാ വൈഭവം.

അഞ്ഞൂറിലേറെ ചലച്ചിത്രഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. 1942 ഫെബ്രുവരി 13 ന്  ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍ നായരുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ളയാണ് ബിച്ചു എന്ന ​പേരു നൽകുന്നത്. ​ .തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബി എ ബിരുദം നേടി. 1962ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ "ബല്ലാത്ത ദുനിയാവ്" എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല.
നടന്‍ മധു നിര്‍മ്മിച്ച "അക്കല്‍ദാമ"യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് 1990 ലെ വാമദേവന്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1989ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍ .  ഗായികയായ സഹോദരി സുശീലാദേവിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ എഴുത്തു ജീവിതത്തിന്റെ തുടക്കം.

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ..., ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ... ഓർത്തുവയ്ക്കാൻ നിരവധി ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചാണ് ബിച്ചു തിരുമല പോയ് മറയുന്നത്. 50 വർഷത്തിനിടയിൽ അയ്യായിരത്തിലേറെ സുന്ദര​ഗാനങ്ങളാണ് അദ്ദേഹത്തിന്റെ പേനയിൽ നിന്ന് അടർന്നുവീണത്. പ്രണയവും വിരഹവും നിറയുന്ന മെലഡി ​ഗാനങ്ങൾ മാത്രമല്ല കുസൃതി നിറഞ്ഞ നിരവധി 'കുട്ടി'​ഗാനങ്ങളും ബിച്ചു മലയാളികൾക്ക് സമ്മാനിച്ചു. 


ചെന്നൈയിൽ എത്തിയത് സംവിധായകനാവാൻ

കൊളജ് പഠനം കഴിഞ്ഞ് സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടികയറുമ്പോൾ ​ആ​ഗ്രഹം മുഴുവൻ സംവിധായകൻ ആവുക എന്നതായിരുന്നു. ഏറെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അതിനിടെ ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. എന്നാൽ ഈ ചിത്രം പുറത്തെത്തിയില്ലെങ്കിലും അദ്ദേഹമെഴുതിയ ​ഗാനം ശ്രദ്ധിക്കപ്പെട്ടു. 

നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും...’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിച്ചു തിരുമല എന്ന ​ഗാനരചയിതാവ് പിറവിയെടുക്കുന്നത് അവിടെ നിന്നാണ്. സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്.  

‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...’

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ....’,‘മിഴിയോരം നനഞ്ഞൊഴുകും...’ ‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി...’നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി ..., ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ ..., പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ ... തുടങ്ങിയ നിരവധി ​ഗാനങ്ങളാണ് ബിച്ചു തിരുമലയുടേതായി പുറത്തുവന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കാർട്ടൂൺ പരമ്പര ‘ജംഗിൾബുക്കി’ലെ ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...’ എന്ന ​ഗാനത്തിന്റെ സൃഷ്ടാവും അദ്ദേഹമാണ്. 

​ഗാനരചന മാത്രമായിരുന്നില്ല സം​ഗീത സംവിധാനം, തിരക്കഥ, കഥ, സംഭാഷണം എന്നീ രം​ഗങ്ങളിലെല്ലാം ബിച്ചു തിരുമല കൈവച്ചിട്ടുണ്ട്. 1981 ൽ പുറത്തിറങ്ങിയ സത്യം എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം ​ഗാനങ്ങൾ ഒരുക്കിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ൽ തൃഷ്ണ, തേനും വയന്നും എന്ന ചിത്രങ്ങളിലെ ​ഗാനങ്ങൾക്കും 1991 ലെ കടിഞ്ഞൂൽ കല്യാണം എന്നീ സിനിമകളിലെ ​ഗാനങ്ങളുമാണ് അവാർഡിന് അർഹരായത്. കൂടാതെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.

ശ്രദ്ധേയമായ ചില ഗാനങ്ങൾ :

ശ്യാം (130)
കണ്ണും കണ്ണും 
നിഴലായ് ഒഴുകി വരും
ഓളങ്ങൾ താളം തല്ലുമ്പോൾ
ശ്രുതിയിൽ നിന്നുയരും
മൈനാകം
തെയ്യാട്ടം ധമനികളിൽ 
ഏതോ ജന്മബന്ധം
ഒരു മധുരക്കിനാവിൻ
കണ്ണാന്തളിയും
കസ്തൂരിമാൻകുരുന്നേ
തൂവെൺതൂവൽ 
ഓർമ്മയിൽ ഒരു ശിശിരം
ചിന്നകുട്ടി ഉറങ്ങീല്ലേ 
ജാലകങ്ങൾ മൂടി 

എ.ടി.ഉമ്മർ (97) 
വാകപ്പൂമരം ചൂടും 
തുഷാര ബിന്ദുക്കളേ
നീലജലാശയത്തിൽ 
രാഗേന്ദു കിരണങ്ങൾ 
അന്തരിന്ദ്രിയ ദാഹങ്ങൾ 
ഉണ്ണി ആരാരിരോ 
ഒരു മയിൽപ്പീലിയായ് 
പിരിയുന്ന കൈവഴികൾ 
കൊമ്പിൽ കിലുക്കും കെട്ടി 
കാറ്റ് താരാട്ടും 
ജലാശംഖു പുഷ്പം 
വെള്ളിച്ചില്ലും വിതറി 
പൂവിരിഞ്ഞില്ല 
കാളിന്ദീ തീരം തന്നിൽ 
ആന കൊടുത്താലും 

രവീന്ദ്രൻ (82)
തേനും വയമ്പും 
ഒറ്റക്കമ്പി നാദം 
ഏഴു സ്വരങ്ങളും 
സമയരഥങ്ങളിൽ
ഇതുവരെ ഈകൊച്ചു കളിവീണയിൽ 
ലീലാതിലകം 
പാലാഴി പൂമങ്കേ 
കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതും 
സുന്ദരി ഒന്നൊരുങ്ങി വാ 
മനസ്സിൽ നിന്നും മനസ്സിലേക്കൊരു 
പുലരി വിരിയും മുമ്പേ 
മക്കളെ പാതിമലരെ 
ഒളിക്കുന്നുവോ 
ചമ്പക്കുളം തച്ചനുന്നം 
ചാച്ചിക്കോ 
പനിനീരുമായ് 
കടുവയെ കിടുവ പിടിക്കുന്നു 
ശോകമൂകമായ് 
കള്ളൻ ചക്കേട്ടു 
ആൽബങ്ങൾ :
വസന്തഗീതങ്ങൾ (1984)
മാമാങ്കം etc.
പൂവിളി (1990)
നെയ്യാറ്റിൻകരെ etc.
മുത്തോണം 
പെൺകൊടികൾ etc.

എസ്.പി.വെങ്കിടേഷ് (73)
പനിനീർചന്ദ്രികേ
മീനവേനലിൽ 
ഊട്ടിപ്പട്ടണം 
പാൽനിലാവിനും
മുത്തമിട്ട നേരം 
പാൽസരണികളിൽ 
കൊക്കും പൂഞ്ചിറകും 

ജോൺസൺ (56)
ആരറിവും 
കൊല്ലംകോട്ടു തൂക്കം 

ജെറി അമൽദേവ് (47)
മഞ്ഞണിക്കൊമ്പിൽ 
മഞ്ചാടികുന്നിൽ 
മിഴിയോരം 
കണ്ണോട് കണ്ണോരം 
ആളൊരുങ്ങി അരങ്ങൊരുങ്ങി 
ആയിരം കണ്ണുമായി 
പെണ്ണിന്റെ ചെഞ്ചുണ്ടിൽ 

കെ.ജെ.ജോയ് (45)
ഒരേ രാഗ പല്ലവി 
കുറുമൊഴി കൂന്തലിൽ 
എൻ സ്വരം പൂവിടും 
ഏഴാം മാളിക മേലെ 
താളം താളത്തിൽ 
ആയിരം മാതളപ്പൂക്കൾ 
സ്വർണ്ണ മീനിന്റെ 
മിഴിയിലെന്നും നീ ചൂടും 

ഔസേപ്പച്ചൻ (33)
ഉണ്ണികളേ ഒരു കഥ പറയാം 
വാഴപ്പൂങ്കിളികൾ 
കണ്ണാം തുമ്പി പോരാമോ 
പൂവിനും പൂങ്കുരുന്നാം 
തുമ്പമെല്ലാം പമ്പകടന്നു 
മുത്തണി മുന്തിരിമണി 

ഇളയരാജ (31)
ആലിപ്പഴം പെറുക്കാൻ 
മിന്നാമിനുങ്ങും 
വാലിട്ടെഴുതിയ നീലകടക്കണ്ണിൻ
കൽക്കണ്ടം ചുണ്ടിൽ 
പൂങ്കാറ്റിനോടും 
കൊഞ്ചി കരയല്ലേ 
രാപ്പാടി പക്ഷിക്കൂട്ടം 
ആലാപനം 
സ്നേഹത്തിൻ പൂഞ്ചോല 
ഓലത്തുമ്പത്തിരുന്നൂഞ്ഞലാടും

ജി. ദേവരാജൻ (24)
പ്രണയസരോവര തീരം 
അമ്പമ്പോ ജീവിക്കാൻ വയ്യേ 
ചന്ദന പൂന്തെന്നൽ 

എസ്. ബാലകൃഷ്ണൻ (30)
ഏകാന്ത ചന്ദ്രികേ 
ഉന്നം മറന്ന് 
അവനവൻ കുരുക്കുന്ന 
കണ്ണീർ ക്കായലിലേതോ 
പൂക്കാലം വന്നു 
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ 
നീർപ്പളുങ്കുകൾ 
പവനരച്ചെഴുതുന്നു 
പാതിരാവായ് നേരം 
ഊരു വലം വരും 
ലല്ലലം പാടുന്ന 

ദക്ഷിണാ മൂർത്തി സ്വാമി 
മുരുക ഭക്തിഗാനങ്ങൾ (ആൽബം)
മഹിഷാസുരന്റെ പ്രതിയോഗി,
ഓംകാര പൊരുളെ ഗണേശ etc

1980 ൽ പുറത്തിറക്കിയ "ദീപം മകരദീപം" എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ രചനയും സംഗീതവും ബിച്ചു തിരുമലയാണ്.കുളത്തൂപ്പുഴയിലെ ബാലകനെ തുടങ്ങിയ പാട്ടുകൾ അടങ്ങിയ ആൽബം.
മ‍ഞ്ഞിൽ ചിറകുള്ള വെള്ളരിപ്രാവേ...';

പ്രണയവും കുസൃതിയും നിറഞ്ഞ ആ കവിഭാവന ഇനി ഇല്ല



LEAVE A REPLY

Security code:

COMMENTS

Be the first to comment