visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Binoj Avittathur With Awards
Binoj Avittathur With AwardsPhoto Credit : Facebook Post

365 ദിവസങ്ങൾ,7 ഭാഷകൾ ,365 പാട്ടുകൾ പാടി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇടം നേടിയ ഒരു പ്രവാസി ഗായകൻ

By - Siju Kuriyedam Sreekumar -- Friday, March 25, 2022 , 05:23 PM

തുടർച്ചയായി  365 ദിവസങ്ങൾ 7 ഭാഷകളിലായി ,365 പാട്ടുകൾ സോഷ്യൽ മീഡിയയിൽ പാടി  ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡിലും   ഇടം നേടിയ ഒരു പ്രവാസി ഗായകൻ ആണ് ശ്രീ ബിനോജ് അവിട്ടത്തൂർ  .ഏതൊരു മലയാളിയെ പോലെയും നല്ല ജീവിതത്തിനായി   2005 ൽ പ്രവാസി ജീവിതം തുടങ്ങി  15 വര്ഷം ബഹറിനിൽ ആയിരുന്നു  . 2019 ആണ് പ്രവാസ ജീവിതം മതിയാക്കി കേരളത്തിൽ ഇരിഞ്ഞാലക്കുട അടുത്തുള്ള അവിട്ടത്തൂർ ഗ്രമത്തിലെ തന്റെ  വീട്ടിൽ സ്ഥിരതാമസമാക്കിയത് . പാട്ടിനോടുള്ള താൽപ്പര്യം കാരണം നാട്ടിൽ വന്നു ഒരു ഗാനമേള ട്രൂപ് തുടങ്ങുക എന്ന മോഹം  അപ്പോഴും  ഉണ്ടായിരുന്നു  . അതിനായി പ്രാരംഭ  ഘട്ടം എന്ന നിലക്ക്  മുൻപ് ബഹ്‌റിനിൽ ഉണ്ടായിരുന്ന ശശി യുടെ  ആനന്തപുരത്തുള്ള ഉദയ് ഓർഗസ്ട്രയിൽ   ചേർന്ന് പ്രവർത്തിച്ചു  തുടങ്ങിയപ്പോൾ ആണ് വില്ലനായി 2020 ൽ കോവിഡ് പടർന്നു പിടിച്ചതും ലോക്കഡോൺ  കാരണം  പരിപാടികൾ എല്ലാം ഇല്ലാതായതും .  പിന്നീട്    സ്വന്തം സ്ഥലത്തു  സ്ട്രിങ്സ് ഓഫ് അവിട്ടത്തൂർ എന്ന ഓർഗസ്ട്ര തുടങ്ങി .

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ബിനോജ് അവിചാരിതമായാണ് പാട്ടുകാരൻ ആകുന്നതു . 2005 ൽ ബഹ്‌റിനിൽ പോകും വരെ ഒരു സ്റ്റേജ് പ്രോഗ്രാമിന് പോലും പാടിയിട്ടില്ലാത്ത ആളാണ് , അവിടെ എത്തിയപ്പോൾ  കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു പ്രോഗ്രാമിന് പാടുകയും അത് ഹിറ്റാവുകയും ചെയ്തത്  .തുടർന്ന്  ബഹറിനിൽ ഉള്ള  ശശി യുടെ റിഥം ഓഫ് ബഹറിൻ എന്ന ഓർഗസ്ട്രയിൽ ചേർന്ന്    175 ഓളം സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തു 

നാട്ടിൽ  വന്നു അധികം വൈകാതെ കോവിഡ് പടർന്നു പിടിച്ചത്  കാരണം തന്റെ മോഹങ്ങൾ നടക്കാതെ വന്നപ്പോൾ  വളരെ യാദൃശ്ചികമായാണ് ബിനോജിന്‌ തോന്നിയത് സോഷ്യൽ  മീഡിയയിൽ ഗാനമേള അവതരിപ്പിച്ചാലോ എന്ന ആശയം  . അങ്ങനെ ദിവസേന  ഒരു പാട്ട് എന്ന തോതിൽ പാടാൻ തുടങ്ങി പിന്നീട് അത് ഒരു ചലഞ്ചായി ഏറ്റെടുത്തു 365 ദിവസം  മുടങ്ങാതെ 7 ഭാഷകളിലായി 365 പാട്ടു പാടി . മേലെ മേലെ വാനം എന്ന പാട്ടിൽ തുടങ്ങി സംഗീതമേ അമര സല്ലാപമേ എന്നപാട്ടിൽ നിറുത്തി 365 പാട്ടുകൾ മുടങ്ങാതെ പാടി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇടം നേടി ബിനോജ് തന്റെ ജൈത്രയാത്ര തുടരുന്നു  

ഭാര്യ രീഷ്മ , രണ്ടു പെൺകുട്ടികൾ ദേവിക 7th  സ്റ്റാൻഡേർഡിൽ പഠിക്കുന്നു , ആത്മിക 2nd സ്റ്റാൻഡേർഡിൽ പഠിക്കുന്നു . 


An expatriate singer who has sung for 365 days, 7 languages ​​and 365 songs and has entered the Indian Book of Records and the Asian Book of Records.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment