visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Shreya P
Shreya PPhoto Credit : Siju Kuriyedam Sreekumar

ശ്രേയ പുരുഷോത്തമനു എം ജി യൂണിവേഴ്സിറ്റി ബി എ മ്യൂസിക് ഒന്നാം റാങ്ക്

By - Siju Kuriyedam Sreekumar -- Monday, June 13, 2022 , 06:51 PM
എം ജി യൂണിവേഴ്സിറ്റിയുടെ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഡൽഹിയിൽ  ശ്രീനിവാസ് പുരിയിൽ താമസിക്കുന്ന  ശ്രീ. പുരുഷോത്തമ പണിക്കരുടെയും,  റാം മനോഹർലോഹ്യാ  മെഡിക്കൽ കോളേജ് സീനിയർ നഴ്സിങ് ഓഫീസറായ ശ്രീമതി. ഷൈലജ പുരുഷോത്തമന്റെയും മകളായ ശ്രേയ പുരുഷോത്തമനാണ് . ശ്രേയ കുട്ടികാലം മുതൽ മ്യൂസിക്കിൽ താല്പര്യം ഉള്ള കുട്ടി ആയിരുന്നു . മ്യൂസികിലുള്ള താല്പര്യം കാരണമാണ് പ്ലസ് ടു കഴിഞ്ഞ ശേഷം  മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ   ആർ  എൽ  വി   ഗവ :മ്യൂസിക്  കോളേജിൽ  ( RLV  Gov Music college Trippunnithura ) ബി എ മ്യൂസിക്കിന് ചേർന്ന് പഠിച്ചത് . 

കുമാരി ശ്രേയ ഡൽഹിയിലെ ശ്രീനാരായണ ഗുരുദേവ  ജയന്തിയാഘോഷ പരിപാടികളിലും, സമാധിദിനാചരണങ്ങളിലും, ദൈവദശകം ആലപിച്ചുകൊണ്ട് നിറസാന്നിധ്യമായിരുന്നു . കൂടാതെ പല സംഗീത മത്സരങ്ങളിലും പരിപാടികളിലും തന്റെ പ്രഗല്‌ഭ്യം തെളിച്ചിരുന്നു . ശ്രേയയുടെ അച്ഛൻ ശ്രീ. പുരുഷോത്തമ പണിക്കർ  എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ 5291 നമ്പർ ശ്രീനിവാസ് പുരി ശാഖാ പ്രസിഡണ്ട് ആണ് .  കേരളത്തിൽ ആലപ്പുഴ ജില്ലയിൽ സൗത്ത് ആര്യാട്  അവലോകുന്നിൽ    കുളക്കാട്ടുവെളിയിൽ     കുടുംബാംഗമായ  ശ്രേയ സ്വാതന്ത്രസേനാനി കുളക്കാട്ടുവെളിയിൽ  വി  പണിക്കരുടെ കൊച്ചുമകളാണ്  . മാതാപിതാക്കളുടെ പൂർണമായ സപ്പോർട്ടും ദൈവദശക ആലാപനത്തിനും  കഠിനാധ്വാനത്തിനും കിട്ടിയ  അംഗീകാരമാണ് ഈ ഒന്നാം റാങ്ക് എന്ന് ശ്രേയ പറഞ്ഞു .

MG University BA Music 1st Rank to Shreya Purushothaman 



LEAVE A REPLY

Security code:

COMMENTS

Be the first to comment