visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
SNDP Union office complex at Rohini of Delhi Union inaugurated
SNDP Union office complex at Rohini of Delhi Union inauguratedPhoto Credit : Siju Kuriyedam Sreekumar

എസ്.എൻ.ഡി.പി ഡൽഹി യൂണിയന്റെ രോഹിണിയിൽ ഉള്ള യൂണിയൻ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

By - Siju Kuriyedam Sreekumar -- Thursday, July 07, 2022 , 01:42 PM
ന്യൂഡൽഹി: എസ്.എൻ.ഡി.പി. ഡൽഹി യൂണിയന്റെ രോഹിണിയിലെ യൂണിയൻ ഓഫീസ് സമുച്ചയം പൂർണതയിലെത്തി. സമുച്ചയത്തിന്റെ സമർപ്പണം 2022 ജൂൺ 26 നു ഞായറാഴ്ചരാവിലെ പത്തിന് മഹനീയ വ്യക്തികളുടെയും, ശാഖ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്യധ്യത്തിൽ നടത്തപ്പെട്ടു. 

2010 ൽ സ്ഥലം വാങ്ങിച്ചു 2011-ൽ നിർമാണമാരംഭിച്ച സമുച്ചയത്തിന്റെ താഴത്തെനിലയിലുള്ള ക്ഷേത്രത്തിന്റെ പണികൾ ഭാഗികമായി പൂർത്തിയായതോടെ 2015 മാർച്ച്‌ 26 നാണു  ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. സമുച്ചയത്തിന്റെ ഭാഗികമായ ഉദ്ഘാടനം എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി  വെള്ളാപ്പള്ളി നടേശനാണ് അന്ന് നിർവഹിച്ചത്.

2017 ഡിസംബറിൽ യൂണിയൻ പ്രസിഡന്റ്‌ ടി. കെ. കുട്ടപ്പന്റെയും യൂണിയൻ സെക്രട്ടറി സി. കെ. പ്രിൻസിന്റെയും നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഭരണ സമിതി സമുച്ചയത്തിന്റെ നവീകരണം തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ പൂർത്തീകരണം നീണ്ടുപോവുകയായിരുന്നു. ക്ഷേത്രത്തിന്റെ താഴികക്കുട സമർപ്പണം ഈവർഷം മാർച്ച് 26-ന് പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് തന്ത്രി നാരായണ പ്രസാദിന്റെ കാർമികത്വത്തിൽ നടത്തിയിരുന്നു.

സമുച്ചയത്തിന്റെ രണ്ടാം നിലയുടെ സമർപ്പണച്ചടങ്ങ് യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്. അനിലും യൂണിയൻ പ്രസിഡന്റിന്റെ കാര്യാലയം യൂണിയൻ പ്രസിഡന്റ്‌ ടി. കെ. കുട്ടപ്പനും എൻ സുരേദ്രനും ചേർന്ന് നിർവഹിച്ചു. വീശിഷ്ഠഥിതി ശ്രീ കെ.ആർ. മനോജ് ഓഫീസ് കാര്യാലയത്തിന്റെ സമർപ്പണവും കോൺഫറൻസ് ഹാളിന്റെ സമർപ്പണം യോഗം ഡയറക്ടർ എം.കെ. അനിൽകുമാർ -  ശോഭാ അനിൽകുമാർ  എന്നിവരും യൂണിയൻ സെക്രട്ടറിയുടെ കാര്യാലയം സമർപ്പണം കൗൺസിലർ കെ.പി. പ്രകാശ്, ഓമനക്കുട്ടൻ, സലി കുമാർ, എസ്. സുഭാഷ് എന്നിവരും അതിഥി റൂമിന്റെ സമർപ്പണം സി.ഡി. സുനിൽകുമാർ, വി.പി ബാഹുലേയൻ, രജപുത്രൻ, പി. സൻജീവ് എന്നിവരും വനിതാ സംഘത്തിന്റെ കാര്യാലയം സമർപ്പണം സുധ ലച്ചു, ഓമനാ സുരേന്ദ്രൻ, ജ്യോതി ബാഹുലേയൻ എന്നിവരും നിർവഹിച്ചു.

ഇരട്ടി മധുരം എന്നോണം യൂണിയൻ സമൂച്ചയത്തിന് തുടക്കം കുറിച്ചതും അത് പൂർണതയിൽ എത്തിച്ചതും യൂണിയൻ പ്രസിഡന്റ്‌ ടി. കെ. കുട്ടപ്പന്റെയും യൂണിയൻ സെക്രട്ടറി സി. കെ. പ്രിൻസിന്റെയും നേതൃത്വത്തിൽ ഉള്ള ഭരണ സമിതി ആണ്.

SNDP Union office complex at Rohini of Delhi Union inaugurated
 



LEAVE A REPLY

Security code:

COMMENTS

Be the first to comment