visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / Articles/ Kerala
Bagavathi Lottery agency lottery agent Thangaraj
Bagavathi Lottery agency lottery agent ThangarajPhoto Credit : Siju Kuriyedam Sreekumar

അഞ്ച് ബമ്പറുകളെ കൂടാതെ മറ്റു 125 ലോട്ടറികളുടെ ഒന്നാം സമ്മാനങ്ങൾ ; ടിക്കറ്റ് എടുക്കാതെ കോടീശ്വരനായ ഭാഗ്യവാൻ’ തങ്കരാജ് എന്ന ലോട്ടറി ഏജന്റിന്റെ കഥ വായിക്കാം

By - Siju Kuriyedam Sreekumar -- Monday, September 19, 2022 , 03:31 PM
ആയിരകണക്കിന് രൂപയ്ക്കു ലോട്ടറി എടുത്തിട്ടും ലോട്ടറി അടിക്കാത്തവർ ഉള്ളപ്പോൾ ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി അടിച്ചതിലൂടെ കോടിശ്വരനായ തങ്കരാജിനെ പരിചയപ്പെടാം . കോടികളുടെ കണക്കുകൾ കേൾക്കുമ്പോൾ കണ്ണ് തള്ളുന്നവർക്കിടയിൽ അഞ്ചു ബമ്പറുകൾ കൈയിലൂടെ കടന്നു പോയ കഥയാണ് തങ്കരാജിന് പറയാനുള്ളത്. ഇത്തവണ ഓണം ബംപർ ടിക്കറ്റ് എടുത്ത് ഒന്നാം സമ്മാനം നേടിയ അനൂപിനൊപ്പം ടിക്കറ്റ് എടുക്കാതെ ഒരാൾ കൂടി കോടീശ്വര പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. ചിറയിൻകീഴ് സ്വദേശിയായ തങ്കരാജാണ് ആ വ്യക്തി. ഭഗവതി ലോട്ടറിയെന്ന ഏജൻസിയിട്ടിരിക്കുന്ന തങ്കരാജിനെ തേടിയെത്തിയത് 2.50 കോടിയാണ്. മറ്റു നികുതികൾ കഴിച്ച് ഏകദേശം ഒരുകോടി 55 ലക്ഷം രൂപ തങ്കരാജിന് ലഭിക്കും.

ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയുടെ തിരുവനന്തപുരം ബ്രാഞ്ച് വഴി വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപർ ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ ആദ്യമായിട്ടല്ല തങ്കരാജിനെ തേടി ബംപർ ഭാഗ്യമെത്തുന്നത്. 2015 മുതൽ തങ്കരാജിനെ തേടി ഇടയ്ക്കിടയ്ക്ക് ബംപർ സമ്മാനങ്ങൾ വിരുന്നെത്താറുണ്ട്. 2015ലെ ഓണം ബംപർ ഒന്നാം സമ്മാനം നേടിയ ടിക്കറ്റും വിൽപ്പന നടന്നത് തങ്കരാജിൻ്റെ ഭഗവതി ഏജൻസി വഴിയായിരുന്നു. ഏഴുകോടി രൂപയായിരുന്നു അന്ന് ഒന്നാം സമ്മാനം. ഏജൻസി കമ്മീഷനായി ലഭിച്ചത് 70 ലക്ഷം രൂപയും മുൻ വർഷങ്ങളേക്കാൾ കൂടിയ ഒന്നാം സമ്മാനവുമായാണ് ആ വർഷം ടിക്കറ്റ് പുറത്തിറങ്ങിയത്. അതിൻ്റെ ആദ്യ സമ്മാനം തന്നെ ഭഗവതി ഏജൻസിയെ തേടിയെത്തുകയായിരുന്നു. ( Bagavathi Lottery agency lottery agent Thangaraj story)

അതുകഴിഞ്ഞ് 2016ലും ബംർ ഭാഗ്യം തങ്കരാജിനുണ്ടായി. ആ വർഷത്തെ സമ്മർ ബംപർ ടിക്കറ്റ് വിൽപ്പന നടന്നത് ഭഗാതി ഏജൻസി വഴിയായിരുന്നു. രണ്ടു കോടി രൂപയായിരുന്നു അന്ന് സമ്മർ ബംപർ. ഏജൻസി കമ്മീഷനായി ലഭിച്ചത് 20 ലക്ഷം രൂപയായിരുന്നു. പിറ്റേവർഷവും ഭഗവതി ഏജൻസിയിലൂടെ തങ്കരാജിനെ ബംപർ ഭാഗ്യം തേടിയെത്തി. ഒന്നല്ല, രണ്ടുതവണ. 2017ലെ വിഷു ബംപറായ നാലുകോടി രൂപയുടെ ടിക്കറ്റാണ് ഭഗവതി ഏജൻസി വഴി വിൽപ്പന നടന്നത്. ഏജൻസി കമ്മീഷനായി 40 ലക്ഷം അപ്പോഴും ലഭിച്ചു. അതേ വർഷം തന്നെ വിൽപ്പന നടത്തിയ ക്രിസ്മസ്- ന്യൂ ഇയർ ബംപർ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനവും ഭഗവതി ഏജൻസിക്കായിരുന്നു. അതും നാലു കോടിയായിരുന്നു. ഏജൻസി കമ്മീഷനായി 40 ലക്ഷം അപ്പോഴും ലഭിച്ചു.

അതിനുശേഷമുള്ള ചെറിയ ഇടവേള കഴിഞ്ഞപ്പോൾ സാക്ഷാൽ ഓണം ബംപർ തന്നെ ഭഗവതി ഏജൻസിയെ കടാക്ഷിച്ചിരിക്കുന്നു. എന്നാൽ ഇത്തവണത്തെ ഓണം ബംപർ മാത്രമാണ് തനിക്ക് കമ്മീഷൻ വാങ്ങാൻ സാധിക്കുന്നതെന്നും തങ്കരാജ് പറയുന്നുണ്ട്. മുൻപ് സമ്മാനമടിച്ച ബംപർ ടിക്കറ്റുകൾ എല്ലാം ഭഗവതി ഏജൻസി വഴിയുള്ള ചെറുകിട ഏജൻസികളിലൂടെയായിരുന്നു വിൽപ്പന നടന്നത്.

അന്ന് ലഭിച്ച കമ്മീഷൻ തുകയെല്ലാം അവർക്കു നൽകുകയായിരുന്നു എന്നും തങ്കരാജ് വെളിപ്പെടുത്തുന്നു. നിലവിൽ ഓണം ബംപർ കമ്മീഷനായി രണ്ടര കോടിയാണ് ലഭിക്കുന്നത്. ഇതിൽ അഞ്ചു ശതമാനം ടിവിഎസ് പിടിച്ചിട്ട് രണ്ടുകോടി മുപ്പത്തിയേഴ് ലക്ഷത്തി അൻപതിനായിരം രൂപ അക്കൗണ്ടിൽ വരും. അതിനുശേഷം 30 ശതമാനം ഇൻകം ടാക്സ്, സർചാർജ്, സെസ് എന്നിവ സർക്കാരിന് കൊടുക്കണം . എഇവയെല്ലാം കൂടി  39 ശതമാനം വരുമത്. അതു കഴിഞ്ഞ് ഏകദേശം ഒരു കോടി 52 ലക്ഷം തങ്കതാജിന് സ്വന്തമാകും.

ഇത്രയും കാലത്തിനിടയ്ക്ക് സബ് ഏജൻസി വഴി വിറ്റ ടിക്കറ്റുകൾക്ക് സമ്മാനമടിക്കുമ്പോൾ ലഭിക്കുന്ന ഏജൻസി കമ്മീഷൻ താൻ എടുത്തിട്ടില്ലെന്നും തങ്കരാജ് പറയുന്നു. തനിക്കു വേണമെങ്കിൽ അത് എടുക്കാം. പക്ഷേ താനത് സബ് ഏജൻസി ഉടമകൾക്കു തന്നെ വീതിച്ചു നൽകുകയാണ് ചെയ്തിട്ടുള്ളതെന്നും തങ്കരാജ് വെളിപ്പെടുത്തുന്നു. നിലവിൽ സ്വന്തമായി 21 ശാഖകളാണ് ഭഗവതി ഏജൻസിക്കുള്ളത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം 19 ശാഖകളുണ്ട്. കൊല്ലം ജില്ലയിൽ പരവൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലും ശാഖയുണ്ടെന്നും തങ്കരാജ് പറഞ്ഞു. എല്ലാ ശാഖകളിലും നല്ല രീതിയിൽ ലോട്ടറി കച്ചവടം നടക്കുന്നുണ്ടെന്നും തങ്കരാജ് പറഞ്ഞു. സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ കീഴിൽ ഏറ്റവും മികച്ച രീതിയിൽ വിൽപ്പന നടക്കുന്ന ഏജൻസിയാണ് തൻ്റേതെന്നും തങ്കരാജ് പറയുന്നു. അതേസമയം ബംപർ ടിക്കറ്റുകൾ മാത്രമല്ല ഭഗവതി ഏജൻസിയെ കടാക്ഷിക്കുന്നത്. വീക്കിലി ലോട്ടറികളിൽ 125ലധികം ഒന്നാം സമ്മാനങ്ങളും ഭഗവതി ഏജൻസിയെ തേടിയെത്തിയിട്ടുണ്ട്.

ചിറയിൻകീഴാണ് തങ്കരാജിൻ്റെ സ്വദേശം. 57 വയസ്സായി. ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം സന്തുഷ്ടജീവിതം നയിക്കുന്നതിനിടയിലാണ് ഓണം ബംപർ ടിക്കറ്റിൻ്റെ `ഒന്നാം സമ്മാനം´ തങ്കരാജിനെ തേടിയെത്തിയത്. ഇനിയും ഏജൻസി നടത്തിപ്പിലും ലോട്ടറി ടിക്കറ്റ് വിൽപ്പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് തങ്കരാജിൻ്റെ ശ്രമമവും. മറ്റുള്ളവർക്ക് ഭാഗ്യമെത്തിക്കുന്ന തന്നെയും ഭാഗ്യദേബവത കെെവിടില്ലെന്നു തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നതും.

25 കോടിയെന്ന ആരേയും ഞെട്ടിക്കുന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബംപറെങ്കിലും ഒന്നാം സമ്മാനക്കാരനെ തേടിയെത്തുന്നത് ടാക്സും ഏജൻസി കമ്മീഷനും കഴിച്ച തുകയാണ്. ഏകദേശം 15.75 കോടി രൂപ. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക ഒന്നാം സമ്മാനമായി പ്രഖ്യാപിക്കുന്നത്. നേരത്തെ തന്നെ സമ്മാനത്തുകയോടൊപ്പം ലോട്ടറിയുടെ വിലയും ടിക്കറ്റിൻ്റെ സുരക്ഷാ ക്രമീകരണങ്ങളുമൊക്കെ വാർത്തയായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണകളേക്കാൾ ഓണം ബംപർ ടിക്കറ്റ് വിൽപ്പന കുതിച്ചുകയറുകയായിരുന്നു. 

Bagavathi Lottery agency lottery agent Thangaraj story

 



LEAVE A REPLY

Security code:

COMMENTS

Be the first to comment