visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / News/ India
Jayapalan winner of Onam bumper 2021
Jayapalan winner of Onam bumper 2021

തിരുവോണം ബമ്പറിനു വമ്പൻ ട്വിസ്റ്റ് മരട് സ്വദേശി ഓട്ടോഡ്രൈവർ ജയപാലന്, ജയപാലൻ തിരുവോണം ബംപറിന്റെ ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു

By - Siju Kuriyedam Sreekumar -- Monday, September 20, 2021 , 08:44 PM



12 കോടി രൂപയുടെ ഓണം ബംപർ ലോട്ടറി ടിക്കറ്റ് വിജയി ആരെന്നതിൽ ട്വിസ്റ്റുകൾ. 

 സകല മലയാളികളെയും ഉദ്വേഗത്തിലാഴ്ത്തിയ രാപകലിനൊടുവിൽ കേരളത്തിന്റെ ‘ബംപർ വിജയി’ ആയി ജയപാലന്റെ മാസ് എൻട്രി. 12 കോടി രൂപയുടെ തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന് ആണെന്നുറപ്പിച്ചു. സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലൻ മറ്റുള്ളവരെ കാണിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സെപ്റ്റംബർ 10നാണ് ടിക്കറ്റെടുത്തതെന്നു ജയപാലൻ പറഞ്ഞു.
Jayapalan winner of Onam bumper 2021
Jayapalan winner of Onam bumper 2021

 അതേസമയം ദുബായിൽ ഹോട്ടൽ ജീവനക്കാരനായ  വയനാട് പനമരം സ്വദേശി സെയ്‌തലവി തനിക്കാണ് 12 കോടി രൂപയുടെ ഓണം  ബംപർ ലോട്ടറി തനിക്കാണ്  അടിച്ചതെന്ന വിവരം തന്നെ വിളിച്ചറിയിച്ചെന്ന് വയനാട്ടിലുള്ള ഭാര്യ സുഫൈറത്ത് പറഞ്ഞു. മകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ‘കോഴിക്കോടുള്ള സുഹൃത്തിന്റെ കയ്യിലാണ് ടിക്കറ്റ്. തൃപ്പൂണിത്തുറയിൽനിന്ന് സുഹൃത്ത് വഴി എടുത്തതാണ്. അദ്ദേഹം ടിക്കറ്റുമായി കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് വരികയാണ്. കൂടുതൽ വിവരങ്ങൾ ടിക്കറ്റ് ലഭിച്ച ശേഷം അറിയിക്കാം.’– സെ‌യ്തലവിയുടെ വീട്ടുകാർ അറിയിച്ചു.  എന്നാൽ ടിക്കറ്റ് കയ്യിൽ ലഭിച്ചിട്ടില്ലെന്നും സുഹൃത്ത് ടിക്കറ്റേൽപ്പിച്ച പാലക്കാട്ടെ ഏജന്റിനെ കണ്ടെത്താൻ ആയില്ലെന്നുമായിരുന്നു സെയ്തലവിയുടെ പ്രതികരണം.

ദുബായിസെ അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയാണ് സെ‌യ്തലവി. ആറു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. ഒരാഴ്ച മുൻപ് അദ്ദേഹത്തിനു വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇവർ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ടിക്കറ്റ് കയ്യിലുണ്ടെന്ന് സുഹൃത്തും സ്ഥിരീകരിച്ചു. പനമരത്ത് വാടകയ്ക്കാണ് സെയ്‌തവിയുടെ താമസം. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു–കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീ‍‍സ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.

രണ്ടാളുടെയും കൈയിൽ  ഒരേ ടിക്കറ്റ് നമ്പർ ആണ് ഉള്ളത് . പക്ഷെ കേരള ഗോവെര്മെന്റ് ലോട്ടറി നിയമം  അനുസരിച്ചു ടിക്കറ്റ് ഹാജരാക്കുന്ന ആൾക്കാണ് സമ്മാനത്തുക നൽകുക . സെയ്‌തലവിയെ ഏജൻറ് പറ്റിച്ചതാവാനാണ്  സാധ്യ്ത എന്ന്  വിദഗ്ധർ പറയുന്നത് . വ്യാജ ടിക്കറ്റിന്റെ ഫോട്ടോ എടുത്തു അയച്ചതാകാനും  സാധ്യത ഉണ്ട് അല്ലാത്ത പക്ഷം ഒരേ ടിക്കറ്റ് രണ്ടാൾക്കും കൊടുത്തതാകാനും സാധ്യത ഉണ്ട് . ടി.ഇ. 645465 നമ്പറിനാണ് ഒന്നാം സമ്മാനമെന്ന ഫലപ്രഖ്യാപനം വന്നത് ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ്. തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് സ്ഥിരീകരിച്ചു. അതോടെ ആരാണ് ആ ഭാഗ്യശാലിയെന്ന് അറിയാനുള്ള അന്വേഷണം കൊണ്ടുപിടിച്ചു.  ഏജൻറ് താൻ ടിക്കറ്റ് വയനാട്ടിൽ വിറ്റിട്ടില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment