visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / Articles/ Kerala
Atlas ramachandran
Atlas ramachandranPhoto Credit : Atlas ramachandran Post

പരസ്യത്തിന് സ്വന്തമായ ഒരു പുതിയ രീതി കൊണ്ടുവരുകയും ബിസിനസ്സിന്റെ വിജയം എന്നാൽ വിശ്വാസവും ഗുണനിലവാരവും മാത്രമാണ് എന്ന് തെളിക്കുകയും ചെയ്ത അറ്റ്ലസ് രാമചന്ദ്രൻ വിടപറയുമ്പോൾ എവിടെ അടിപതറി ആര് ചതിച്ചു

By - Siju Kuriyedath Sreekumar -- Monday, October 03, 2022 , 02:44 PM
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ മനസ്സുകളിൽ ഒരിടം നേടിയെടുത്ത അറ്റ്ലസ് രാമചന്ദ്രൻ നമ്മോടു വിടപറഞ്ഞു . ആൾക്കൂട്ടവും ആരവവും ഇല്ലാതെ ആണ് അദ്ദേഹം അവസാന നാളുകളിലൂടെ കടന്നു പോയത്  . അറിഞ്ഞിടത്തോളം ആരെയും ദ്രോഹിക്കാത്ത ആയിരകണക്കിന് ആളുകൾക്ക് നേരിട്ടും പരോക്ഷമായും   ജീവിതം നൽകി സഹായിച്ച അവസാനം എല്ലാവരാലും അവഗണിക്കപ്പെട്ട ആ നല്ല മനുഷ്യന് ആദ്യം ആദരാഞ്ജലികൾ അർപ്പിക്കുന്നു.അദ്ദേഹത്തിന്റെ  ആത്മാവിന് നിത്യശാന്തി നേരുന്നു . 

“എനിക്ക് എല്ലാം തന്ന രാജ്യത്തുനിന്ന് ഞാൻ ഒരിക്കലും ഓടിപ്പോയില്ല. പലരെയും കയറിവരാൻ ഞാൻ സഹായിച്ചു, പക്ഷേ ഞാൻ വിഷമത്തിലായപ്പോൾ മിക്കവരും എന്നെ സൗകര്യപൂർവ്വം മറന്നു. അതാണ് ലോകത്തിന്റെ രീതി,” ജയിൽ മോചിതനായ ശേഷം ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി .

ഗൾഫ് രാജ്യങ്ങളിൽ പ്രശസ്തമായിരുന്ന അറ്റ്ലസ് ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന തൃശൂർ സ്വദേശിയായിരുന്ന എംഎം രാമചന്ദ്രനാണ് അറ്റ്ലസ് രാമചന്ദ്രൻ എന്ന പേരിൽ പ്രശസ്തനായത്. അദ്ദേഹം സ്വന്തം അറ്റ്ലസ് സ്ഥാപനങ്ങളുടെ പരസ്യ മോഡലായതോടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ജനോകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവുമായി ചാനലുകളിൽ വന്നിരുന്ന ആ മുഖം ആരും മറക്ക്ല്ല. ജ്വല്ലറി ബിസിനസ്സിനോടൊപ്പം കലാരംഗത്തും രാമചന്ദ്രൻ സജീവമായിരുന്നു. 

കുറച്ചു നല്ല സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. വൈശാലി, വാസ്തുഹാര,ധനം സുകൃതം എന്നിവ രാമചന്ദ്രൻ നിർമ്മിച്ച ചിത്രങ്ങളാണ്.  ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടൂള്ള രാമചന്ദ്രൻ സിനിമാ വിതരണമേഖലയിലും പ്രവർത്തിച്ചിരുന്നു കൂടാതെ അക്ഷരശ്ളോകത്തോട് വലിയ താത്പര്യമുണ്ടായിരുന്ന രാമചന്ദ്രൻ അക്ഷരശ്ളോക സദസ്സുകൾ സംഘടിപ്പിക്കുകയും അക്ഷരശ്ളോക കലാകാരൻമാരെ പ്രോത്സാഹിപ്പിക്കൂകയും ചെയ്തിരുന്നു.  ബിസിനസ്സിലെ തകർച്ചയെതുടർന്ന് എല്ലാ മേഖലയിൽ നിന്നും വിട്ടുനിന്നിരുന്ന അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയെ ബാക്കിവെച്ചു കൊണ്ടാണ് യാത്രയായത്. 

 മലയാളികൾ മറക്കാത്ത ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’; ഇത് അറ്റ്‌ലസ് രാമചന്ദ്രന്റെ കഥ

 വർഷങ്ങൾ എത്ര കടന്നു പോയാലും മലയാളികൾ ഇന്നും ഓർത്തുവെയ്ക്കുന്നതും ആ വാചകം തന്നെയാണ്. 1942 ജൂലൈ 31ന് തൃശൂര്‍ ജില്ലയില്‍ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടെയും മകനായി ജനിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍, വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം ബാങ്കിങ് മേഖലയിലേക്കെത്തി. കനറാ ബാങ്കിലും എസ്ബിടിയിലും ജോലി ചെയ്തു. പിന്നീട് നാട്ടിലെ ജോലി രാജിവച്ച് കുവൈത്തിലേക്ക്. അവിടെയും ബാങ്ക് ജോലി. വര്‍ഷങ്ങള്‍ക്ക് ശേഷം ബിസിനസ് രംഗത്തേക്ക്. 

വെറും രണ്ട് കിലോ സ്വര്‍ണത്തില്‍ തുടങ്ങി, പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകളാണ്. അതില്‍ 19 എണ്ണം യുഎഇയില്‍ മാത്രം. സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും വ്യവസായമായിരുന്നു അറ്റ്‌ലസ് ജ്വല്ലറിയുടേത്. ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്റലസ് രാമചന്ദ്രൻ്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയായിരുന്ന രാമചന്ദ്രൻ്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നല്ല രീതിയിൽ പൊയ്ക്കോണ്ടിരുന്ന സ്ഥാപനത്തിൻ്റെ തകർച്ച അത്രത്തോളം അപ്രതീക്ഷിതമായിരുന്നു. 3.40 കോടി  ( ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് ശിക്ഷവിധിച്ചത്. 2015 ആഗസ്റ്റ് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന്  ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. രണ്ട് ബാങ്കുകള്‍ തീരുമാനം അറിയിച്ചിരുന്നില്ല. ജയിലില്‍ നിന്ന് മോചിതനായാല്‍ യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രൻ്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.

2018ലാണ് രാമചന്ദ്രൻ ജയിൽ മോചിതനാകുന്നത്. രാമചന്ദ്രൻ്റെ മോചനത്തിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പുറത്തിറങ്ങിയതിനു ശേഷം ഒരു ദിനപത്രത്തിനു നൽകുന്ന ആദ്യ അഭിമുഖത്തിൽ തോൽക്കാൻ താൻ തയ്യാറല്ലെന്ന് രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കെട്ടിപ്പൊക്കിയതാണ് അതിനുശേഷമുള്ളതെന്നും രാമചന്ദ്രൻ പറയുകയും ചെയ്തിരുന്നു. അതെല്ലാം ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരുമെന്നു തന്നെയാണ് രാമചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞത്.

കഴിഞ്ഞയാഴ്ചയാണ് രാമചന്ദ്രൻ തൻ്റെ എൻപതാം പിറന്നാൾ ആഘോഷിച്ചത്. ആ വേദിയിൽ വച്ചാണ് എതിരാളികൾ ഇല്ലാതാക്കിയിടത്തു നിന്നും തൻ്റെ സാമ്രാജ്യം കെട്ടിപ്പൊക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. ആഡംബരങ്ങളേതുമില്ലാതെ ഇപ്പോഴും തന്നെവിട്ടു പോകാത്ത കുറച്ചു സുഹൃത്തുക്കൾക്കൊപ്പം ഗൾഫിൽ വച്ചായിരുന്നു രാമചന്ദ്രൻ പിറന്നാൾ ആഘോഷിച്ചതും. പിറന്നാൾ ആഘോഷത്തിനിടയിൽ തന്നെ തകർക്കാൻ ശ്രമിച്ചവരോട് ഒട്ടും ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെതന്നെ ഇനിയും മുന്നോട്ടു നീങ്ങാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുകയായിരുന്നു.

താഴെക്കിടയിൽ നിന്നും വളർന്നുവന്ന വഴികളും അദ്ദേഹം മറന്നിട്ടില്ല. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും താൻ ചെയ്തിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. വിയർപ്പൊഴുക്കിയുള്ള അധ്വാനത്തിലൂടെ പണിതുയർത്തിയ യുഎയിലുളള 19 ഷോറൂമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കൊടുക്കാനുളള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രൻ ഉയർത്തുന്നുണ്ട്. എനിക്ക് എത്ര കടമുണ്ടെന്ന് തനിക്കു നല്ല തിട്ടമുണ്ടെന്നും ഒരു പെെസയില്ലാതെ ഈ കടങ്ങൾ തീർക്കുമെന്നും അറ്റ്ലസ് രാമചന്ദ്രൻ രണ്ടു വർഷങ്ങൾക്കു മുമ്പ് വ്യക്തമാക്കിയിരുന്നു.

എല്ലാം ശരിയാകുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം നടപ്പാകുമെന്ന കാര്യത്തിൽ പലർക്കും സംശയവും ഉയരുന്നുണ്ട്. കാരണം സാമ്പത്തികമായി അത്രയേറെ അറ്റ്ലസ് രാമചന്ദ്രൻ തകർന്നുകഴിഞ്ഞു. വലിയൊരു ബിസിനസ് സ്ഥാപനം ഉയർത്തിക്കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷിയോ ആരോഗ്യ സ്ഥിതിയോ രാമചന്ദ്രനില്ലെന്നും അദ്ദേഹത്തിനോട് അടുപ്പമുള്ളവർ ചുണ്ടിക്കാടുന്നുണ്ട്. പക്ഷേ തോറ്റുകൊടുക്കാൻ തയ്യാറല്ലെന്നുതന്നെയാണ് രാമചന്ദ്രൻ ഉറപ്പിച്ചു പറയുന്നത്. വിധി തന്നെ എത തളർത്തിയാലും വീണ്ടും തിരിച്ചുവരുമെന്നു തന്നെ അദ്ദേഹം വ്യക്തമാക്കുന്നു.

അറ്റ്ലസ് രാമചന്ദ്രൻ്റെ ശീലങ്ങളെല്ലാം പഴയതുപോലെ തന്നെയാണ്. എല്ലാ ദിവസവും പുലർച്ചെ ഉണരും. മുൻ കാലങ്ങളിലേതുപോലെ ഓഫീസിൽ പോകുന്നതുപോലെ റെഡിയാകും. എന്നിട്ട് വീട്ടിൽത്തന്നെയിരിക്കും. കാണനെത്തുന്ന സുഹൃത്തുക്കളുമായി ഒത്തിരി നേരം സംസാരിക്കും. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് അദ്ദേഹം. വീണ്ടും ബിസിനസ് പുനരാരംഭിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. ബിസിനസിൽ എതിരാളികൾ തന്നെ തകർക്കാൻ ശ്രമിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. തൻ്റെ പതനം പലരും ആഗ്രഹിച്ചിരുന്നു. എന്നാൽ പൊടുന്നനെ അത് സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്നാണ് രാമചന്ദ്രൻ വ്യക്തമാക്കുന്നത്.

സ്വര്‍ണാഭരണങ്ങള്‍ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്ന ഏക ആസ്തി. ജയിലിലായിരുന്ന സമയത്ത് വിശ്വസിച്ചവരും മാനേജര്‍മാരുമെല്ലാം വരെ സ്വന്തം കാര്യം നോക്കി പോയി. അവരൊന്നും എവിടെയാണെന്ന് പോലും കണ്ടെത്താനായില്ല. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. വാടക കുടിശ്ശികയും വലിയ ബാധ്യതയായി. പക്ഷേ ആ പ്രതിസന്ധികള്‍ക്കിടയിലും മുഴുവന്‍ ജീവനക്കാര്‍ക്കും കൊടുക്കാനുള്ളത് മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ അദ്ദേഹത്തിനായി എന്നത് എക്കാലത്തും സ്വന്തം സംതൃപ്തിയായി കണ്ടു അറ്റ്‌ലസ് രാമചന്ദ്രന്‍.

ഗൾഫ് ബിസിനസ് മേഖലയിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് അറ്റ്റലസ് രാമചന്ദ്രൻ. യുഎഇയിൽ ഏകീകൃത സ്വർണവില കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിൻ്റെ പതനത്തിലേക്ക് നയിച്ചതും. പ്രസ്തുത തീരുമാനം ഒത്തിരി ശത്രുക്കളെ അറ്റ്ലസ് രാമചന്ദ്രന് ഉണ്ടാക്കിക്കൊടുത്തു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്്റെ ഗോൾഡ് പ്രമോഷൻ കൗൺസിൽ ചെയർമാൻ, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് സെക്രട്ടറി തുടങ്ങി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ അറ്റ്ലസ് ജ്വല്ലറി സ്ഥാപിക്കുന്നതിനുള്ള കരാറും രാമചന്ദ്രന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തിനെതിരെ ശത്രുതയുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ടാഗ്ലെെൻ പോലെതന്നെ വിശ്വസ്തമായിരുന്നു. പക്ഷേ കഥ എപ്പോഴോ മാറിപ്പോയി. ( atlas ramachandran life story )


ബാങ്ക് ജീവനക്കാരനിൽ നിന്ന് സ്വർണ വ്യാപാരത്തിലേക്കും സിനിമാ നിർമാണത്തിലേക്കും; ജയിൽ മോചിതനായിട്ടും തൃശൂരിലേക്ക് തിരികെയെത്തണമെന്ന മോഹം ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ മടങ്ങുമ്പോൾ…

 വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം ആത്മവിശ്വാസം കൈവിട്ടില്ല. ബാങ്ക് ജീവനക്കാരനായി ആരംഭിച്ച ജീവിതം പിന്നീട് സ്വർണ വ്യപാരത്തിലേക്കും സിനിമാ നിർമാണത്തിലേക്കും വരെ എത്തി നിന്നു. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.

ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍ പിന്നീട് അറ്റ്ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടര്‍ന്നായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സില്‍ വന്ന പിഴവുകളെ തുടര്‍ന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് വരാനായില്ല

തന്റെ അററ്ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല. തൃശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയില്‍ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ചേര്‍ന്നത്.

പിന്നീട് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി. തുടര്‍ന്നാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് കടക്കുന്നത്. കുവൈറ്റില്‍ ആറ് ഷോറൂമുകള്‍ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാല്‍ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ദുബായിലെത്തുന്നത്. പിന്നീട്‌ ദുബായില്‍ ആദ്യ ഷോറൂം തുറന്നു. പിന്നീട് യുഎഇയില്‍ 19 ഷോറൂമുകള്‍ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വര്‍ദ്ധിപ്പിച്ചു.

എന്നാല്‍ ഇതിനിടയിലാണ് ചില ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ രൂപമെടുത്തത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങള്‍ക്കും ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തല്‍ക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്.

യുഎഇ യിലുള്ള ഷോറൂമുളിലെ സ്വര്‍ണ്ണമെല്ലാം അതിനിടെ പല രീതിയില്‍ കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തിയും തന്റെ പ്രയാസങ്ങളെ മറികടക്കാന്‍ ശ്രമിച്ച അദ്ദേഹം ദുബായിലെ പൊതു വേദികളിലും സാംസ്‌കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു. പ്രശ്നങ്ങളെല്ലാം തീര്‍ത്ത് എന്നെങ്കിലും തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.

അറ്റ്ലസ് രാമചന്ദ്രന് അടിപതറിയത് എങ്ങനെ?

ബാങ്ക് ജീവനക്കാരനായി ആരംഭിക്കുന്ന അദ്ദേഹം പിന്നീട് സ്വർണ വ്യപാരത്തിലേക്ക് എത്തി. ചുരുങ്ങിയ സമയംകൊണ്ടുള്ള വളർച്ച പിന്നാലെ കടബാധ്യതകളിൽ അടിപതറിയ ജീവിതവും. പല തവണ പ്രതിസന്ധികളോട് പൊരുതി ജയിച്ച ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആരായിരുന്നു എം എം രാമചന്ദ്രൻ? വ്യവസായ പ്രമുഖനിൽ നിന്നും ജയിലിൽ വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്?

കവിയായ മത്തുക്കര മൂത്തേടത്ത് വി. കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ട് മക്കളിൽ മൂന്നാമനായാണ് രാമചന്ദ്രന്റെ ജനനം. തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ കരിയർ ആരംഭിച്ചത് ബാങ്ക് ഉദ്യോഗസ്ഥനായാണ്. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യവെയാണ്‌ സ്വർണ വ്യാപാര രംഗത്തേക്ക് രാമചന്ദ്രന്റെ ശ്രദ്ധ തിരിയുന്നത്. ഇത് അറ്റ്ലസ് ഗ്രൂപ്പിന്റെ തുടക്കത്തിന് വഴിവെച്ചു. പിന്നീട് അങ്ങോട്ട് രാമചന്ദ്രന്റെ കാലമായിരുന്നു. സ്വർണാഭരണ വ്യാപാര മേഖലയിൽ അറ്റ്ലസ് ഗ്രൂപ്പ് പച്ചപിടിച്ചു. ഇതിനിടയ്ക്ക് സിനിമാമോഹങ്ങളെയും രാമചന്ദ്രൻ കൂടെ കൂട്ടി. എന്നാൽ ഗൾഫ് യുദ്ധം കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. പക്ഷെ ആ തകർച്ചയിലും ഒന്നിൽ നിന്നും വീണ്ടും ആരംഭിച്ച് വിജയത്തിലേക്ക് കുതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ സ്വര്‍ണ വ്യപ്രിയിലേക്കുള്ള രാമചന്ദ്രന്റെ വളർച്ച അതിവേഗമായിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 19 സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി 50 ജ്വല്ലറികളുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ കാര്യങ്ങൾ തലകീഴായി മറിയാൻ അധിക സമയം വേണ്ടി വന്നില്ല. കട ബാധ്യതകളും തുടർന്നുണ്ടായ കേസുകളും അദ്ദേഹത്തെ ജയിലഴിക്കുള്ളിൽ വരെ എത്തിച്ചു.

ബിസിനസ്സ് ആവശ്യങ്ങൾക്കായി യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ പറ്റാതിരുന്നതാണ് അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ചയ്ക്ക് കാരണം. ആയിരം കോടി രൂപയോളമായിരുന്നു വിവിധ ബാങ്കുകളിൽ കടമുണ്ടായിരുന്നത്. ഏതൊരു ബുസിനെസ്സുകാരനും കടം എന്നത് സ്വാഭാവികമാണ്. അഞ്ച് കോടിയുടെ ചെക്കുകൾ മടങ്ങിയതോടെ ആദ്യ കേസ്, തുടർന്ന് സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ മറ്റുപല കേസുകളും. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചു. ഒപ്പം പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ദുബായിയിലെ റിഫ, നായിഫ്, ബര്‍ദുബായി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ പരാതികൾ എത്തി, ഇത് അറ്റ്ലസ് രാമചന്ദ്രന്റെ അറസ്റ്റിലേക്ക് വഴിവെച്ചു.

യുഎഇയിലെ 22 ബാങ്കുകള്‍ക്കും ആറ് വ്യക്തികള്‍ക്കും അറ്റ്ലസ് രാമചന്ദ്രന്‍ കടക്കാരനായിരുന്നു. 34 ദശലക്ഷം ദിര്‍ഹത്തിന്റെ 2 ചെക്കുകള്‍ പണമില്ലാതെ മടങ്ങിയത് അദ്ദേഹത്തെ ജയിലേക്ക് നയിച്ചു. ഒപ്പം മകളുടെയും മരുമകന്റെയും അറസ്റ്റ്. കടുത്ത ജാമ്യ വ്യസ്ഥകളോടെ ഇരുവരും പുറത്ത് ഇറങ്ങിയെങ്കിലും രാമചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വായ്പകൾ തിരിച്ചടവില്ലാതെ കുന്നുകൂടിയതോടെ കോടതി രാമചന്ദ്രനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചു. 2015ല്‍ ജയിലിലായ അദ്ദേഹം പുറത്തിറങ്ങിയത് 2018ലാണ്.

ജയില്‍ മോചിതനായെങ്കിലും വലിയ സാമ്പത്തിക ബാധ്യത തീര്‍ക്കാതെ അറ്റ്‍ലസ് രാമചന്ദ്രന് യുഎഇയില്‍ നിന്ന് മടങ്ങാന്‍ സാധിക്കുമായിരുന്നില്ല. വീണ്ടും ഒന്നിൽ നിന്നും ആരംഭിക്കാൻ തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള വിയോഗം. തൃശൂരിന്റെ മണ്ണിലേക്കുള്ള തിരിച്ചു വരവ് അവസാന നാളുകളിൽ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഇന്ദു രാമചന്ദ്രൻ എന്ന ഉരുക്കുവനിത 

2015 സപ്തംബര്‍ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹത്തിന്റെ ( 877 കോടി രൂപയിലേറെ) കടബാധ്യത തീര്‍ക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ അക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ല.കാരണം ജൂവല്ലറികളിലെ സ്വർണ്ണത്തിൽ നല്ലൊരു പങ്ക്  അപ്പോളേക്കും ചിലർ അടിച്ചുമാറ്റിയിരുന്നു .  ചെക്കുകേസുകളില്‍ പെട്ട് ദുബായ് കോടതി ഒക്ടോബര്‍ 28 ന് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തതോടെ പതനം പൂര്‍ണ്ണമാവുകയായിരുന്നു. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്.

രാമചന്ദ്രന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് യു.എ.ഇ യിലെ 19 ജ്വല്ലറി ഷോറൂമുകളുടെയും പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ ബിസിനസ്സും തകിടം മറിഞ്ഞു. പതിയെ യു.എ.ഇ യിലെ ഷോറൂമുകളെല്ലാം അടഞ്ഞു. അവിടെ ആ സമയത്ത് ബാക്കിയായി ഉണ്ടായിരുന്നത്  അമ്പത് ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണവും , വജ്രാഭരണങ്ങളുമായിരുന്നു. തല്‍ക്കാലത്തെ കടം വീട്ടാനായി അവ 15 ലക്ഷം ദിര്‍ഹത്തിന് വില്‍ക്കേണ്ടി വന്നു. വലിയ നഷ്ടം ആ ഇനത്തിലും വന്നു. ജീവനക്കാരില്‍ കുറെപ്പേര്‍ വീട്ടിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.അപ്പോൾ  ആ പണം കൊണ്ട് എല്ലാവരുടെയും ആനുകൂല്യങ്ങള്‍ നല്‍കി അങ്ങനെ അതും ഇല്ലാതായി.ആപത്തു കാലത്തു അവരും സഹായത്തിനു ഉണ്ടായില്ല. 

ഇക്കാലത്തിനിടയില്‍ പല വട്ടം ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുകയും ചില കേസുകളില്‍ ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരുമെല്ലാം രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മോചനം അനിശ്ചിതമായി നീളുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ ബിജെപി കേരള ഘടകം വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കേന്ദ്രമന്ത്രി സുഷമാസ്വരാജും ഒ. രാജഗോപാല്‍ എം.എല്‍.എ.യും ഇക്കാര്യത്തില്‍ ഇടപെട്ടു. പിന്നീട്‌ രാമചന്ദ്രന്റെ മോചനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബി.ജെ.പി. എന്‍.ആര്‍.ഐ. സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍. ഹരികുമാര്‍ നേതൃത്വത്തിലുള്ള സംഘമായിരുന്നു

പിന്നീട് ബങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായതെന്നാണ് വിവരം.

ഭര്‍ത്താവും മകളും മരുമകനും ജയിലിലായതോടെ ഒറ്റക്ക് 68-ാം വയസ്സില്‍ കടബാധ്യതകളോട് യുദ്ധം ചെയ്യുകയായിരുന്നു രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്‍. അതുവരെ ഭര്‍ത്താവിന്റെ ബിസിനസ്സ് കാര്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാതിരുന്ന ഇന്ദു പിന്നീട് എല്ലാം നേരിടേണ്ട സ്ഥിതിയായി. കടക്കാരെയും അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുടിശ്ശികയുമൊക്കെ കൊടുത്തുതീര്‍ക്കേണ്ട ഉത്തരവാദിത്വം അവരുടെ ചുമലിലാവുകയായിരുന്നു. ദുബായിയിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുമ്പോഴും രാമചന്ദ്രന്‍ പുറത്തിറങ്ങുന്ന ദിനത്തിനായി കാത്തിരിക്കുകയായിരുന്നു അവര്‍.

ചതിച്ചത്ആര് 

ഓഗസ്റ്റിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, തന്റെ മുൻ മാനേജർമാർ തന്നെ കബളിപ്പിച്ചതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു, ഇത് തന്റെ അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കും നയിച്ചു എന്ന്‌ പറയുകയുണ്ടായി . രാമചന്ദ്രന്  എതിരെ ചെക്ക് കേസ് വന്നപ്പോൾ രാമചന്ദറിന്റെ ആസ്തിയുടെ ചെറിയ ഒരു ശതമാനം കൊടുത്താൽ തീരാവുന്നത്ര തുകയാണ് അത്  എന്നു പലർക്കും അറിയാവുന്നതാണ് . ഒരു വലിയ ഹോസ്പിറ്റലും 19 ജൂവല്ലറികൾ യൂ എ ഇ ലും ഉണ്ടായിരുന്നു ആ സമയത്തു . ജൂവല്ലറികളിൽ ആ സമയത്തു ഉണ്ടായിരുന്ന ഡയമണ്ടിന്റെയും സ്വർണത്തിന്റെയും  സ്റ്റോക്കിന്റെ ചെറിയ ഒരു ശതമാനം മതിയായിരുന്നു ഈ കടം വീട്ടാൻ . പക്ഷെ   അവിടെ ഉണ്ടായിരുന്ന ചില ജീവനക്കാരുടെ ഒത്താശയോടെ കേരളത്തിലും യൂ എ ഇ ലും സ്വാർണവ്യാപാര രംഗത്ത് പ്രശസ്തരായ ഒരു ഗ്രൂപ്പ് എല്ലാ സ്വർണവും  കൈക്കലാക്കിയതാണ് ഇത് സാധ്യമാകാതെ പോയത്  എന്നും ആരോപണം ഉണ്ട് .രാമചന്ദ്രൻ ഒരിക്കലും തിരിച്ചു വരരുത് എന്ന്‌ കണക്കുകൂട്ടി ആണ് ഈ കളികൾ എല്ലാം അവർ കളിച്ചത് . കൂടാതെ കേരളത്തിൽ ബിസിനസ്സ് രംഗത്ത് പ്രശസ്തനായ യൂ എ ഇ യിൽ സ്ഥിരതാമസമാക്കിയ ഒരു വ്യവസായി കൂടി ഇതിനായി കൂട്ട് നിൽക്കുകയും എല്ലാ ഒത്താശയും ചെയ്തു കൊടുത്തു . ഈ ബിസിനസ്സ് കാരന്  യൂ എ ഇ രാജകുടുംബവുമായി ഉണ്ടായിരുന്ന അടുപ്പം ഇതിനായി ഉപയോഗിച്ചപ്പോൾ രാമചന്ദ്രന് മേൽ ചാർത്തപ്പെട്ട കുറ്റങ്ങൾ കൂടുകയും യൂ എ ഇ നിയമമനുസരിച്ചു പൈസ കെട്ടിവച്ചാലും തിരികെ ഇറങ്ങാൻ പറ്റില്ല എന്ന മട്ടിലേക്കു ആവുകയും ചെയ്തു . 3.4 കോടി യൂ എ ഇ  ദിർഹം അതായതു ഏകദേശം 757,350,740.57 ഇന്ത്യൻ  രൂപ ( 75  കോടി ) യുടെ രണ്ടു ചെക്കുകളാണ് രാമചന്ദ്രനെ  ചതിച്ചത് അതായത് 150 കോടി രൂപ .  ആറ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ 44 ജ്വല്ലറികളിലായി വ്യാപിച്ചുകിടക്കുന്ന മൂവായിരത്തിലധികം കിലോ സ്വർണം അതായതു ഏകദേശം  740 ദശലക്ഷം ദിർഹം (1583.77 കോടി രൂപ) വിലമതിക്കുന്ന സ്വർണത്തിന്റെ വെറും പത്തു ശതമാനം മാത്രം മതിയായിരുന്നു ഈ കടം വീട്ടാൻ . കൂടാതെ ഇതേ ജൂവല്ലറികളിൽ ഉള്ള  വജ്രവും പിന്നെ കേരളത്തിൽ ഉൾപ്പെടെ ഉള്ള മറ്റു ജൂവല്ലറികളുടെയും  ആസ്തിയും ഹോസ്പിറ്റലും വേറെയും .ഇതിൽ നിന്ന് കുറച്ചു വിറ്റു കടം വീട്ടാം എന്ന്‌ പറഞ്ഞിട്ടും രാമചന്ദ്രനെ വിടാതെ പിടിച്ചു യൂ എ ഇ സർക്കാരും ബാങ്കുകളും കാരണം അവരുടെ ലക്‌ഷ്യം രാമചന്ദ്രന്റെ പതനം ആയിരുന്നു അല്ലാതെ പൈസ തിരികെ കിട്ടുക എന്നതായിരുന്നില്ല .  രാമചന്ദ്രനെ അറസ്റ്റ് ചെയ്തു ഏതാനും  ദിവസങ്ങൾക്കുള്ളിൽ ജൂവല്ലറികൾ കൊള്ളയടിക്കപ്പെട്ടു  എന്നതും ശ്രദ്ധേയം ആണ് . ഒരു നിലക്കും രാമചന്ദ്രൻ പുറത്തുവരരുത് എന്ന്‌ ഇതിനു പിന്നിൽ കളിച്ചവർക്കു  നിർബന്ധം ഉണ്ടായിരുന്നു . അതിനാൽ മോചന ദ്രവ്യം കെട്ടിവെക്കാൻ ഉള്ള പൈസ ഉണ്ടാകരുത് എന്ന്‌ കണക്കാക്കി ആണ് ഇതെല്ലാം ചെയ്തത് എന്ന്‌ പറയപ്പെടുന്നു .   ഇത്രയൊക്കെ ആയിട്ടും രാമചന്ദ്രൻ തന്റെ  ശത്രുക്കളെ വെറുത്തിരുന്നില്ല എന്നത് തന്നെ ആണ് രാമചന്ദ്രന്റെ മനസിന്റെ വലുപ്പം കാണിക്കുന്നത് . ഇപ്പോൾ തന്റെ  സമയം ശരി അല്ല അതിനാലാവും അവർക്കു എനിക്കെതിരെ വിജയം കൈവരിക്കാനായത് എന്നും തന്റെ  സമയം ശരി ആകുമ്പോൾ തിരിച്ചു വരും എന്നും പൂർണമായും വിശ്വസിച്ചിരുന്ന അല്ലെങ്കിൽ സ്വയം വിശ്വസിക്കാൻ ശ്രമിച്ചിരുന്ന ഒരു നല്ല മനസിന്റെ ഉടമ ആയിരുന്നു രാമചന്ദ്രൻ  .തന്റെ ജീവനക്കാർക്ക് മുഴുവൻ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും രാമചന്ദ്രൻ കൊടുത്തു തീർത്തു എന്നതും അദ്ദേഹത്തിന്റെ സത്യസന്ധത തുറന്നു കാണിക്കുന്നു . ബിസിനസ്സ് കാർക്ക് മുഴുവൻ ഒരു മാതൃക ആക്കാൻ പറ്റിയ ഒരു വ്യക്തിത്വം കുറച്ചു സ്വാർഥരുടെ ശ്രമഫലമായി ഇല്ലാതായി എന്ന് തന്നെ പറയേണ്ടി വരും . രാമചന്ദ്രന്  വേണ്ടി ഇന്ന്  കള്ളക്കണ്ണീര് ഒഴുകുന്ന പലരും ഇപ്പോൾ ഉള്ളിൽ ചിരിക്കുകയാണ് എങ്കിലും അവർക്കും ഈ അവസ്ഥ ഉണ്ടാകാൻ  ഒരു നിമിഷം മതി എന്ന് അവർ ചിന്തിക്കുന്നില്ല . അവർ ചതിച്ചില്ലായിരുന്നു എങ്കിൽ ലുലു ഗ്രൂപ്പ് മുതലാളി  യുസഫലിയെയും  മലബാർ ജൂവല്ലേഴ്സിന്റെ മുതലാളി എം പി അഹമ്മദിനെപോലെയും  വലിയ ഒരു നിലയിൽ മലയാളികൾക്ക് അഭിമാനിക്കാൻ തക്കവണ്ണം  ഇന്ന് രാമചന്ദ്രൻ എത്തിയേനെ. പക്ഷെ കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയും  യൂ എ ഇ വ്യവസായിയും ആയ  ജോയ്  അറക്കലിനെ ഇല്ലാതാക്കിയ പോലെ രാമചന്ദ്രനെയും അവർ ഇല്ലാതാക്കി  എന്ന്‌ പറഞ്ഞു കൊണ്ട്  നിർത്തുന്നു .    

Atlas ramachandran
Atlas ramachandranPhoto Credit : Atlas ramachandran Post

Atlas ramachandran
Atlas ramachandranPhoto Credit : Atlas ramachandran Post

Atlas ramachandran
Atlas ramachandranPhoto Credit : Atlas ramachandran Post

Atlas ramachandran
Atlas ramachandranPhoto Credit : Atlas ramachandran Post


Atlas ramachandran life story , On Atlas Ramachandran's farewell Let's see where and who cheated Businessman M M Ramachandran, synonymous with Atlas Ramachandran, 80, passed away due to a heart attack at Bur Dubai Aster Mankhool Hospital late on Sunday night. The funeral will be held in Dubai later.


He was admitted in the hospital with chest pain on Saturday night. His wife Indira and daughter Dr Manju were with him when he breathed his last. His death happened at a time when he was gearing up to restart his jewellery chain Atlas Jewellery, which is defunct.

For quite some time, former chairman of Atlas Jewellery, Atlas Ramachandran's WhatsApp status has been "working hard to rebuild". He had hogged headlines in August when he celebrated his 80th birthday with a small gathering of his friends at his apartment in Bur Dubai. Born on July 31, 1942, at Thrissur, he was the son of V Kamalakara Menon and M M Rugmini Amma. 

The banker turned jeweller was "detained" (in his words) by the Dubai Police in May 2018 for the delay in repayment of bank borrowings in his absence. 

In an interview to The New Indian Express, in August he recalled how his former managers had duped him which led to his arrest and prison term. A whopping 3,000 plus kilos of gold spread across 44 jewellery shops in the six Gulf Cooperation Council countries which were worth 740 million AED (Rs 1583.77 crores) had gone missing once he was released from prison, pushing him to penury. Every day he used to get dressed in his flashy kurta by 8:30 am as if going to his office and attending online meetings with his lawyers.

Atlas Ramachandran started his gold jewellery business in 1981 when he bought two kilos of gold with whatever money he had in his hand. From then on there was no looking back until his arrest by the Dubai Police in 2018. 

Having held several covetable positions like the chairman of Dubai Shopping Festival’s Gold Promotion Council, Dubai Gold and Jewellery Group secretary and getting the contract to set up Atlas Jewellery at the Cochin International Airport Limited had not gone down well with his competitors in the trade. When the CEO’s of the various companies were not prepared to lend their names, Ramachandran came out with a tagline, "Atlas Jewellery -Janakodikalude Vishwasthasthapanam" (Trusted by millions).

His life resembles the story of “Jacobinte Swargarajyam” where in real life, Atlas Ramachandran’s wife, Indu as he used to call her fondly took baby steps in business which saw her selling their two hospitals, and do the follow-up with the banks and to ensure his release from confinement.

He had produced several films like Vaishali, Dhanam, Vasthuhara, Kauravar, Chakoram, Innale and Sukrutham and also acted in Arabikatha, Subhadram, Anandabhairavi,  Malabar Wedding and 2 Harihar Nagar. 

He had also directed a film, Holidays and was also the owner of Chandrakantha films. Though the travel ban was lifted, Atlas Ramachandran wanted to clear the remaining few civil cases against him before embarking on his trip to Kerala. 

“I never fled the country which gave me everything. I helped many people to come up but when I was in trouble most of them conveniently forgotten me. That is the way of the world,” he said in one of the interviews after his release from jail.LEAVE A REPLY

Security code:

COMMENTS

Be the first to comment