visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sports

Home / Articles/ Sports
Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar

ശരീരഭാരത്തിൽ തളരാതെ കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച പെൺകുട്ടിയുടെ കഥ

By - Siju Kuriyedam Sreekumar -- Sunday, June 19, 2022 , 01:28 PM
ശരീര ഭാരം പലപ്പോളും പലരെയും ശാരീരീരികമായും മാനസികമായും വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യും . ആളുകളുടെ കളിയാക്കൽ കൂടി ആകുമ്പോൾ പലരും മാനസികമായി തളർന്നു സമൂഹത്തിൽ നിന്ന് ഒറ്റപെട്ടുപോകും . ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിൽ ആയവരും ധാരാളം .നാട്ടിലും , വീട്ടിലും ,  ജോലിസ്ഥലത്തും , ബന്ധുക്കളുടെ ഇടയിലും അപഹാസ്യരാക്കപ്പെടും അത്തരം ആളുകൾ . 

 തടിച്ചി ,തടിയൻ, പോത്ത്‌ , ആനക്കുട്ടി , വീപ്പക്കുറ്റി  എന്നിങ്ങനെ പോകുന്നു അവർക്കുള്ള വിശേഷണങ്ങൾ  . അവരും മനുഷ്യരാണ് എന്ന് പോലും കണക്കാക്കാതെ അവരെ മാറ്റി നിർത്തുന്നവരും  ഇന്നത്തെ കാലത്തും കുറവല്ല . അമിത ഭക്ഷണം , വ്യായാമം ഇല്ലാത്ത ജീവിത രീതി , ഇരുന്നു മാത്രം ഉള്ള ജോലി , ശരീരത്തിലെ ചില ഹോര്മോണുകളുടെ ഏറ്റ കുറച്ചിലുകൾ , മാനസിക പിരിമുറുക്കം , പാരമ്പര്യം ഇതോക്കെ ആണ് ഒരു വ്യക്തിയുടെ ശരീര ഭാരത്തെ നിയന്ത്രിക്കുന്നത് .എന്ന് കരുതി അവരെ ഒറ്റപ്പെടുത്തുന്ന രീതി  ശരി അല്ല . ശരീര ഭാരം ഒരുതരത്തിൽ ഒരു രോഗമോ രോഗ ലക്ഷണമോ ആണ് . പക്ഷെ അത് ശരിയായ ചിട്ടയിലൂടെയും നിഷ്ട്ടയിലൂടെയും ദിനചര്യയിലൂടെയും ഒരു പരുതി വരെ ശരി ആക്കം . തന്റെ ശരീരഭാരത്തിൽ തളരാതെ കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച പെൺകുട്ടിയുടെ  കഥയാണ് ഇന്ന് ഇവിടെ പറയുന്നത് . ശരീര ഭാരം കുറച്ചു എന്ന് മാത്രം അല്ല തന്നെ കളിയാക്കിയവരെ ഞെട്ടിച്ചു കൊണ്ട് പ്രശസ്തിക്കും പാത്രമായി . 

കേരളത്തിൽ തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട അടുത്ത് പുത്തൻചിറ എന്ന ചെറിയ ഗ്രാമത്തിലെ കുഴിക്കാട്ട് മനയിലാണ്  ഈ കൊച്ചു മിടിക്കിയുടെ ജനനം . കുഴിക്കാട്ട് മനയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജ്ജനത്തിന്റെയും  മൂന്നു മക്കളിൽ രണ്ടാമത്തെ മകളായിട്ടാണ് കൃപയുടെ ജനനം .  എല്ലാ കുട്ടികളെയും പോലെ ഒരു സാധാരണ ജീവിതമായിരുന്നു കൃപയുടെയും . കുഴിക്കാട്ടുശ്ശേരി  സെന്റ്  മേരീസ്  ഗേൾസ് ഹയർ  സെക്കണ്ടറി  സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൂകാംബിക  ടെക്നിക്കൽ  ക്യാമ്പസ് , മുവാറ്റുപുഴയിൽ നിന്ന് B.tech ഡിഗ്രിയും കഴിഞ്ഞു ജോലിക്കു ശ്രമിക്കുന്ന കാലം . സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ആളുകളുടെ കുത്തുവാക്കുകളും തുറിച്ചുനോട്ടവും കളിയാക്കലുകളും നിറഞ്ഞതായിരുന്നു കൃപയുടെ കുട്ടികാലം .  തന്റെ ശരീരം തന്നെ ആണ് അതിനു കാരണം . ശരീര ഭാരം കൂടിയാലും കുറഞ്ഞാലും കുഴപ്പം ആണല്ലോ പക്ഷെ അത് ഒരാളുടെ കുറ്റമല്ല എന്ന് മനസിലാക്കാൻ സമൂഹം ശ്രമിക്കാറില്ല . അത്തരം ആളുകളെ കളിയാക്കാനാണ് ശ്രമിക്കാറ് . അങ്ങനെ കോളേജ് പഠിത്തവും കഴിഞ്ഞു ചെന്നൈയിൽ സിറ്റി കോർപ്പിൽ ജോലി കിട്ടി അപ്പോഴെങ്കിലും  കളിയാക്കലുകൾക്കു ഒരു ശമനം  ഉണ്ടാകും എന്ന് കരുതി . എന്നാൽ അത് വിടാതെ പിന്തുടർന്നുകൊണ്ടേ  ഇരുന്നു . അമിതഭാരം കൃപയുടെ പല നല്ല അവസരങ്ങളും നഷ്ട്ടപെടുത്തി . സമൂഹത്തിൽ ഒറ്റപ്പെട്ട അവസ്ഥയായി . ബന്ധുക്കളും , നാട്ടുകാരും എന്ന് വേണ്ട യാത്ര ചെയുമ്പോൾ വരെ ആളുകൾ കളിയാക്കാൻ തുടങ്ങി . അങ്ങിനെ മനസുമടുത്തു എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് ചില കൂട്ടുകാർ ശരീര ഭാരം കുറക്കാൻ വ്യായാമങ്ങൾ ചെയ്തുകൂടെ എന്ന് ചോദിച്ചത് . 

അങ്ങിനെ മനസില്ല മനസോടെ ഒരു ഫിറ്റ്നസ് സെന്ററിൽ ചേർന്നു . അവിടെയും കളിയാക്കലുകൾ ഉണ്ടാകും എന്ന് പ്രതിഷിച്ചാണ് ജോയിൻ ചെയ്തത് പക്ഷെ അവിടെ വരുന്നവരുടെ വാക്കുകളും ബോഡി ഫിറ്റ്  ഇൻസ്ട്രക്ടർ  വിജയ്  കുമാർ സാറിന്റെയും  വാക്കുകളും കൃപക്ക് ആത്മവിശ്വാസം നൽകി .കൂടാതെ KJK fitness center ലെ മറ്റു ജീവനക്കാരും നല്ല സപ്പോർട്ട് ആയിരുന്നു . അങ്ങിനെ ഓരോ ദിവസവും കഴിയും തോറും തനിക്കു എന്തൊക്കെയോ പറ്റും അല്ലെങ്കിൽ ഇതു തന്റെ ജീവിതത്തെ മാറ്റിമറിക്കും എന്ന ഒരു തോന്നൽ ഉള്ളിന്റെ ഉള്ളിൽ നിന്ന് ഉണ്ടായി . അങ്ങനെ ദിവസങ്ങളും ആഴ്ചകളും  കടന്നു പോയി . അപ്പോഴാണ്  തമിഴ്നാട്ടിലെ തെങ്കാശിയിൽ വച്ച്  തെന്നിന്ത്യയിലെ ബോഡി ഫിറ്റ്നസ് മത്സരം നടക്കുന്ന വാർത്ത അറിയാനായത് . എന്നാൽ ഒരു കൈ നോക്കിട്ടുതന്നെ കാര്യം എന്ന് കരുതി . തന്നെ കളിയാക്കിയവരുടെ മുന്നിൽ തിരിച്ചു ചെല്ലുമ്പോൾ അവരെ അത്ഭുത പെടുത്തുന്നതോടൊപ്പം അവരെ കൊണ്ട് കൈയടിപ്പിക്കുകകൂടി ചെയ്യിക്കണം എന്ന് തീരുമാനിച്ചു അതിനായുള്ള പരിശ്രമം തുടങ്ങി . കൂട്ടുകാരുടെ നല്ല സപ്പോർട്ട് ഉണ്ടായിരുന്നു കൂടാതെ ബോഡി ഫിറ്റ്നസ് സെന്ററിലെ  വിജയ്  കുമാർ  സാറിന്റെ സപ്പോർട്ട് കൂടി  ആയപ്പോൾ കാര്യങ്ങൾ എളുപ്പമായി  . 

 അങ്ങിനെ ആ ദിവസം അടുത്ത് വന്നു . സൗത്ത് ഇന്ത്യയിലെ ഗഡാഗഡിയന്മാരായ ആളുകളോടാണ് മത്സരിക്കേണ്ടത് എന്ന് നല്ലപോലെ അറിയാമായിരുന്നു എങ്കിലും ആൽമവിശ്വാസം കൈവിടാതെ മത്സരവേദിയിൽ എത്തി . അവിടെ കണ്ട ഓരോ കാര്യങ്ങളും സസൂക്ഷ്‌മം വീക്ഷിച്ചു . ആദ്യമായാണ് ഇത്തരം ഒരു ചുറ്റുപാടിൽ വരുന്നത് എന്ന് മാത്രം അല്ല  ജീവിതത്തിൽ ഇതിനു മുൻപ് ഒരുതരത്തിലുള്ള സ്റ്റേജ് പ്രോഗ്രാമിനോ  മത്സരങ്ങൾക്കോ പങ്കെടുത്തു ശീലവും ഇല്ല . എന്നിട്ടും തന്റെ ആൽമവിശ്വാസം കൈവിടാതെ ഒട്ടും തന്നെ പതറാതെ സ്റ്റേജിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കി തന്റെ ഊഴത്തിനായി  കാത്തുനിന്നു . 

  അങ്ങനെ തന്റെ പേരും നമ്പറും വിളിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ പേര് ഒരു ഓഡിറ്റോറിയത്തിൽ മുഴങ്ങി . സന്തോഷവും ഉത്സാഹവും ഒരുമിച്ചു വന്നപ്പോൾ അത് ഒരു പ്രത്യേക  ഊർജമായി മാറി . സാധാരണ എല്ലാവര്ക്കും ഉണ്ടാകുന്ന ഉത്കണ്ഠ കൃപക്കും ഉണ്ടായിരുന്നു എങ്കിലും അതുപുറത്തുകാണിക്കാതെ സധൈര്യം സ്റ്റേജിലേക്ക് കയറി . ആദ്യമായാണ് ഇങ്ങനെ ഒരു സദസിനെ അഭിമുഖികരിക്കുന്നതു  .ഓഡിറ്റോറിയം ചുറ്റുന്നപോലെ തോന്നി പലഭാഗത്തുനിന്നും പല ആളുകൾ തന്നെ തുറിച്ചു നോക്കുന്നുണ്ടോ എന്ന്‌ തോന്നി . പെട്ടെന്ന്  സംയമനം പാലിച്ചു മനസിനെ പിടിച്ചുകെട്ടി  പേടി തെല്ലും മുഖത്തു എന്നല്ല മനസിൽ പോലും ഇല്ലാതെ  തന്റെ  പ്രകടനത്തിലേക്കു കടന്നു . താൻ ഏതൊന്നിനു വേണ്ടി ആണോ  ഇത്രയും കാലം ആത്മാർഥമായി  പരിശ്രമിച്ചത് അത് ഇന്ന് പരിപൂര്ണതയിലേക്കെത്തുകയാണ് എന്ന  പൂർണ ബോധ്യത്തോടെ എല്ലാവരെയും നോക്കി ഒരു നിമിഷം നിന്നു. രാപകലില്ലാതെ പാടത്തു കൃഷിചെയ്തു വിളവെടുക്കാൻ പോകുന്ന കര്ഷകനെപോലെ ഇന്ന് തന്റെ പരിശ്രമത്തിന്റെ വിളവെടുപ്പാണ് എന്ന പൂർണ ബോധ്യത്തോടെ തന്നെ ഒട്ടും പതറാതെ സദസിനെ നോക്കി ചെയ്യാൻതുടങ്ങി . ഒരു ചെറിയ അശ്രദ്ധ മതി താൻ ഇത്രയും കാലം പരിശ്രമിച്ചത് മുഴുവൻ വെറുതെ ആകും . അതിനാൽ എല്ലാം സസൂക്ഷ്‌മം  ചെയ്തുകൊണ്ട് ഇരുന്നു എന്ന്‌ മാത്രം അല്ല  തന്റെ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചു . 

മത്സര ശേഷം അതിന്റെ വിധി കേൾക്കാനായി  കാത്തുനിൽക്കുമ്പോൾ പലരും വന്നു തന്നെ അനുമോദിക്കുന്നുണ്ടായിരുന്നു പക്ഷെ അപ്പോളും തന്റെ പേര് വിളിക്കുന്നത് കേൾക്കാൻ കാതോർത്തു നിൽക്കുന്നതിനാൽ അതൊന്നും ചെവിയുടെ ഉള്ളിൽ ഇടം പിടിച്ചില്ല . അങ്ങനെ കൃപ കാത്തുനിന്ന നിമിഷം എത്തി അതാ കൃപയുടെ പേര് വിളിച്ചു എന്തൊന്നില്ലാത്ത സന്തോഷം തോന്നി . ജീവിതത്തിൽ ആദ്യമായി താൻ എന്തൊക്കൊയോ ആയി എന്ന തോന്നൽ മനസ്സിൽ ഉണ്ടായി . തന്നെ മാനസികമായി തളർത്തിയവരുടെ മുന്നിൽ തല പൊക്കി നില്ക്കാൻ ആയല്ലോ എന്ന തോന്നൽ . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . തടിച്ചിയായ നിന്നെ കൊണ്ട് ഒന്നും പറ്റില്ല ഉപ്പുമാങ്ങ ഇട്ടുവക്കാൻ ഒരു ഭരണിക്ക് കൊള്ളാം എന്ന്‌ പറഞ്ഞു കളിയാക്കിയവരുടെ മുന്നിലൂടെ തനിക്കു കിട്ടിയ ഈ അംഗീകാരം പൊക്കി പിടിച്ചു നടക്കണം . അഹങ്കാരം കൊണ്ടല്ല അങ്ങിനെ ചിന്തിച്ചത് . തന്നെ കളിയാക്കി ഒറ്റപെടുത്തിയവർക്കു ഒരു മറുപടി കൊടുക്കണം എന്ന്‌ മാത്രം ആയിരുന്നു ആ കൊച്ചു മനസ്സിൽ ഉണ്ടായിരുന്നത് . കൃപയുടെ ജീവിതം തന്നെ മാറ്റി മറിച്ച ദിവസമായിരുന്നു അത് . 

  മിസ്റ്റർ ആൻഡ് മിസ്സ് സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ്  ആൻഡ് ഫിറ്റ്നസ്മ് ചമ്പ്യാൻഷിപിൽ വുമൺ സ്പോർട്സ് ഫിറ്റ് വിഭാഗത്തിലാണ് കൃപക്ക് സമ്മാനം കിട്ടിയത് . അതും വളരെ കുറച്ചുകാലത്തെ , വെറും മൂന്ന് മാസത്തെ പരിശീലനം കൊണ്ട് ആണ് ഇതു നേടിയത് എന്ന്‌ ഓർക്കണം . 70 കിലോയിൽ കൂടുതൽ ശരീരഭാരം ഉണ്ടായിരുന്നത് തന്റെ പരിശ്രമത്തിന്റെ ഫലമായി 57 കിലോയിൽ താഴെ ആക്കി എന്ന്‌ മാത്രം അല്ല തന്നെ കളിയാക്കിയിരുന്നവർക്കു ഒരു മറുപടി ആയി  ഒരു അംഗീകാരത്തിനും പാത്രമായി . 

ജോലിയോടൊപ്പം ഇതും കൊണ്ടുപോകണം എന്നും ഒരു ബോഡി ഫിറ്റ് ട്രെയ്നറാകണം എന്നാണ് കൃപയുടെ  ആഗ്രഹം . മറ്റുള്ളവർക്ക് ഒരു  പ്രചോദനമായി ജീവിക്കണം . അങ്ങിനെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ ഈ കൊച്ചു പെൺകുട്ടിക്ക് ഉള്ളു . മറ്റുള്ളവരുടെ കളിയാക്കലിലും മറ്റും തളർന്നു പോയവരോട് കൃപക്ക് പറയാനുള്ളത്  " ജീവിതത്തിൽ മികച്ച പിന്തുണ നിങ്ങളിൽ നിന്ന് മാത്രമേ ലഭിക്കൂ. മറ്റുള്ളവർക്ക് വേണ്ടി നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കരുത്. അതിനായി കഠിനമായി പരിശ്രമിക്കുക, നിങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കുക " എന്ന്‌ മാത്രമാണ് . 

പരിശ്രമിച്ചാൽ എന്തും അസാധ്യം എന്ന്‌ തെളിച്ച പെൺകുട്ടി ആണ് കൃപ . അത് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്തു എന്ന്‌ മാത്രം അല്ല അതിനായി ജീവിക്കുന്നു എന്നത് മറ്റുള്ളവർക്ക് ഒരു പ്രചോദനം  ആകട്ടെ എന്ന്‌ പറഞ്ഞു നിര്ത്തുന്നു . 
 
Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar

Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar

Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar

Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar

Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar

Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar


The story of a girl who was applauded by those who teased her 



Tag



LEAVE A REPLY

Security code:

COMMENTS

Be the first to comment