visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tamilnadu

Home / News/ Tamilnadu
Kripa Unnukrishnan
Kripa UnnukrishnanPhoto Credit : Siju Kuriyedam Sreekumar

തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച മലയാളി പെൺകുട്ടി കൃപാ ഉണ്ണികൃഷ്ണൻ ഇന്ത്യയുടെയും അതോടൊപ്പം കേരളത്തിന്റെയും അഭിമാനമായി

By - Siju Kuriyedam Sreekumar -- Friday, August 26, 2022 , 03:13 PM
വേൾഡ്  ബോഡി ഫിറ്റ്നസ് ഫെഡറേഷന്റെയും  ഇന്ത്യൻ ഫിറ്റ്നസ് ഫെഡറേഷന്റെയും  മേൽനോട്ടത്തിൽ  നടത്തുന്ന  ഓപ്പൺ ഏഷ്യ 2022, പുരുഷന്മാരുടെയും സ്ത്രീകളുടെയും ബോഡി ബിൽഡിംഗും പുരുഷന്മാരുടെ ഫിസിക് ചാമ്പ്യൻഷിപ്പും ഈ അടുത്ത് തമിഴ്നാട്ടിലെ രാമേശ്വരത്ത് വച്ച് നടക്കുകയുണ്ടായി . ഇന്ത്യ, സൗദി അറേബ്യ, ശ്രീലങ്ക, യുഎഇ, മലേഷ്യ തുടങ്ങി 7 ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 137 പേര് പങ്കെടുത്തിരുന്നു . സ്ത്രീകളുടെ വിഭാഗത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഇന്ത്യയ്ക്ക് ആണ് കിട്ടിയത് . അതിൽ മൂന്നാം  സ്ഥാനക്കാരി ആയ കൃപ ഉണ്ണികൃഷ്ണൻ കേരളത്തിൽ തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട അടുത്ത് പുത്തൻചിറ എന്ന ചെറിയ ഗ്രാമത്തിലെ കുഴിക്കാട്ട് മനയിൽ നിന്നാണ് . കുഴിക്കാട്ട് മനയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജ്ജനത്തിന്റെയും  മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ് കൃപ . 

കുട്ടിക്കാലം മുതൽ ബോഡി ബിൽഡിംങ്ങിൽ പരിശീലനം നേടിയ കുട്ടി ഒന്നും അല്ല കൃപ . കൃത്യമായി പറഞ്ഞാൽ ഒരു  വർഷം മുൻപ് അപ്രതീക്ഷിതമായി  ആണ് കൃപ ജിമ്മിൽ ജോയിൻ ചെയുന്നത് . അമിത വണ്ണം കാരണം തന്നെ കളിയാക്കുന്നവരുടെ വായ അടപ്പിക്കാനും അവർക്കു ഒരു മറുപടി എന്ന പോലെ ശരീര ഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ആണ് ജിമ്മിൽ ജോയിൻ ചെയ്തത് . കൃത്യമായ നിഷ്ട്ടയും  പരിശ്രമത്തിന്റെയും ഫലമായി പെട്ടന്ന് തന്നെ ലക്‌ഷ്യം കണ്ടു . എങ്കിലും കൃപ അവിടെ തുടർന്നും പോയിക്കൊണ്ടിരുന്നു  . 

കൃപ ഇതിനു മുന്പും മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് അന്നും സമ്മാനം നേടുകയും ചെയ്തു . 2021 ൽ  മിസ്റ്റർ ആൻഡ് മിസ്സ് സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ്  ആൻഡ് ഫിറ്റ്നസ്മ് ചമ്പ്യാൻഷിപിൽ വുമൺ സ്പോർട്സ് ഫിറ്റ് വിഭാഗത്തിലാണ് കൃപക്ക് അന്ന്  സമ്മാനം കിട്ടിയത് . അതും വളരെ കുറച്ചുകാലത്തെ , വെറും മൂന്ന് മാസത്തെ പരിശീലനം കൊണ്ട് ആണ് ഇതു നേടിയത് എന്ന്‌ ഓർക്കണം . 70 കിലോയിൽ കൂടുതൽ ശരീരഭാരം ഉണ്ടായിരുന്നത് തന്റെ പരിശ്രമത്തിന്റെ ഫലമായി 57 കിലോയിൽ താഴെ ആക്കി എന്ന്‌ മാത്രം അല്ല തന്നെ കളിയാക്കിയിരുന്നവർക്കു ഒരു മറുപടി ആയി  ഒരു അംഗീകാരത്തിനും പാത്രമായി അന്ന് . ബോഡി ഫിറ്റ്  ഇൻസ്ട്രക്ടർ  വിജയ്  കുമാർ സാറും  .കൂടാതെ KJK fitness center ലെ മറ്റു ജീവനക്കാരും നൽകിയ സപ്പോർട്ട് ആയിരുന്നു കൃപയുടെ ഓരോ വിജയത്തിനും  ശക്തി നൽകിയത്  . 

ഓപ്പൺ ഏഷ്യ 2022 മത്സരത്തിന്റെ ഏതാനും ആഴച മുൻപ് കൃപക്ക് ലിഗ്‌മെന്റിൽ ഹെയർലൈൻ ക്രാക് വന്നു കിടപ്പായിരുന്നു . മത്സരത്തിന് പോകാൻ പറ്റുമോ എന്ന് വരെ സംശയം ആയിരുന്നു . 4 ആഴ്ച വിശ്രമം പറഞ്ഞിരുന്നതാണ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ മത്സരത്തിനുള്ള തയാറെടുപ്പുകൾക്കായി പ്ലാസ്റ്റർ വെട്ടി വേതന സഹിച്ചു  പരിശീലനം തുടങ്ങുകയായിരുന്നു .  എന്തായാലും ആ പരിശ്രമം വെറുതെ ആയില്ല . ആത്മ ധൈര്യമാണ് കൃപയെ ഇവിടം വരെ എത്തിച്ചത് എന്ന്  പറയാതെ വയ്യ .

ജോലിയോടൊപ്പം ഇതും കൊണ്ടുപോകണം എന്നും ഒരു ബോഡി ഫിറ്റ് ട്രെയ്നറാകണം എന്നാണ് കൃപയുടെ  ആഗ്രഹം . മറ്റുള്ളവർക്ക് ഒരു  പ്രചോദനമായി ജീവിക്കണം . അങ്ങിനെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ ഈ കൊച്ചു പെൺകുട്ടിക്ക് ഉള്ളു . മറ്റുള്ളവരുടെ കളിയാക്കലിലും മറ്റും തളർന്നു പോയവരോട് കൃപക്ക് പറയാനുള്ളത്  " ജീവിതത്തിൽ മികച്ച പിന്തുണ നിങ്ങളിൽ നിന്ന് മാത്രമേ ലഭിക്കൂ. മറ്റുള്ളവർക്ക് വേണ്ടി നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കരുത്. അതിനായി കഠിനമായി പരിശ്രമിക്കുക, നിങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കുക " എന്ന്‌ മാത്രമാണ് . പരിശ്രമിച്ചാൽ എന്തും അസാധ്യം എന്ന്‌ തെളിച്ച പെൺകുട്ടി ആണ് കൃപ . അത് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്തു എന്ന്‌ മാത്രം അല്ല അതിനായി ജീവിക്കുന്നു. 

കുഴിക്കാട്ടുശ്ശേരി  സെന്റ്  മേരീസ്  ഗേൾസ് ഹയർ  സെക്കണ്ടറി  സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൂകാംബിക  ടെക്നിക്കൽ  ക്യാമ്പസ് , മുവാറ്റുപുഴയിൽ നിന്ന് B.tech ഡിഗ്രിയും കഴിഞ്ഞു സിറ്റി  കോർപ്  ഇന്ത്യ  സെർവിസ്സ്  PVT Ltd ൽ വർക്ക് ചെയ്യുകയാണ് കൃപ . രണ്ടു സഹോദരിമാർ കൃഷ്ണ  ( elder) & കൃതി  ( Younger) . 

കൃപയെ പറ്റി കൂടുതൽ അറിയാൻ   ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി . 

ശരീരഭാരത്തിൽ തളരാതെ കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച  പെൺകുട്ടിയുടെ കഥ   https://visumexpresso.com/articles/sports/2022/06/19/the-story-of-a-girl-who-was-applauded-by-those-who-teased-her

Kripa With Her  trainers Bharathi , Vijaykumar and one contender Sruthi
Kripa With Her trainers Bharathi , Vijaykumar and one contender SruthiPhoto Credit : Siju Kuriyedam Sreekumar

Kripa With Her  trainers Bharathi
Kripa With Her trainers BharathiPhoto Credit : Siju Kuriyedam Sreekumar

Kripa Unnukrishnan
Kripa UnnukrishnanPhoto Credit : Siju Kuriyedam Sreekumar

Kripa Unnukrishnan
Kripa UnnukrishnanPhoto Credit : Siju Kuriyedam Sreekumar

Kripa Unnikrishnan
Kripa UnnikrishnanPhoto Credit : Siju Kuriyedam Sreekumar


Kripa Unnikrishnan, a Malayali girl who fought and defeated the crises in her life, became the pride of India and Kerala as well
 



LEAVE A REPLY

Security code:

COMMENTS

Be the first to comment